Today: 15 Dec 2018 GMT   Tell Your Friend
Advertisements
അമേരിക്കന്‍ അംബാസഡറെ പലസ്തീന്‍ തിരിച്ചുവിളിച്ചു
Photo #1 - Other Countries - Otta Nottathil - 1120188
ജറൂസലം: പലസ്തീന്‍ അമേരിക്കയിലെ തങ്ങളുടെ അംബാസഡറെ തിരിച്ചുവിളിച്ചു. ജറൂസലം ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ച യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍െറ നടപടിയില്‍ പ്രതിഷേധിച്ചാണ് ഇങ്ങനെയൊരു നീക്കം. കൂടിയാലോചനകള്‍ക്കായി അംബാസഡര്‍ ഹുസ്സാം സൊംലോതിനെ ഫലസ്തീന്‍ വിദേശകാര്യ മന്ത്രി റിയാദ് മാലികി തിരിച്ചുവിളിച്ചു എന്നാണ് ഔദ്യോഗിക വിശദീകരണം.

ട്രംപിന്‍െറ നടപടിയുടെ പശ്ചാത്തലത്തില്‍ അമേരിക്കയുടെ ഒരു സമാധാന പദ്ധതിയും അംഗീകരിക്കില്ലെന്ന് ഫലസ്തീന്‍ പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസ് വ്യക്തമാക്കി. ഫത്ഹ് പ്രസ്ഥാനത്തിന്‍െറ 53ാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍, ജറൂസലം ഫലസ്തീന്‍െറ 'ശാശ്വത തലസ്ഥാന'മാണെന്ന് മഹ്മൂദ് അബ്ബാസ് പ്രഖ്യാപിച്ചു. ട്രംപിന്‍െറ പ്രഖ്യാപനം പിന്‍വലിക്കാന്‍ ഐക്യരാഷ്ട്ര സഭ പൊതുസഭ ഏതാനും ദിവസം മുമ്പ് പ്രമേയം പാസാക്കിയിരുന്നു.

അതേസമയം, ജറൂസലമിനെ ഇസ്രായേല്‍ തലസ്ഥാനമായി അമേരിക്ക അംഗീകരിച്ചതിനെതിരെ ഫലസ്തീനില്‍ ആരംഭിച്ച പ്രതിഷേധം ഞായറാഴ്ചയും തുടര്‍ന്നു. ആയിരങ്ങളാണ് വിവിധ ഇടങ്ങളില്‍ തെരുവിലിറങ്ങിയത്. ചിലയിടങ്ങളില്‍ ഇസ്രായേല്‍ സൈന്യവുമായി ഏറ്റുമുട്ടലുണ്ടായി.
- dated 01 Jan 2018


Comments:
Keywords: Other Countries - Otta Nottathil - 1120188 Other Countries - Otta Nottathil - 1120188,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us