Today: 12 Dec 2019 GMT   Tell Your Friend
Advertisements
ആമസോണ്‍ കാട്ടുതീ മഞ്ഞുമലകളെയും ഉരുക്കുന്നു
Photo #1 - Other Countries - Otta Nottathil - 11220198amazon

റിയോ ഡി ജനൈറോ: ആമസോണിലെ കാട്ടുതീ ആന്‍ഡിസ് പര്‍വതനിരയിലെ മഞ്ഞുപാളികള്‍ ഉരുകുന്നത് വേഗത്തിലാക്കുന്നുവെന്ന് പഠനം. ഇത് തെക്കേ അമേരിക്കയെ ജലപ്രതിസന്ധിയിലേക്ക് നയിക്കുമെന്നും റിയോ ഡി ജനൈറോ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നു.

കാട്ടുതീയെത്തുടര്‍ന്ന് പര്‍വതത്തിലെ മഞ്ഞുപാളികളും ഐസും ഇരുണ്ടുപോയിട്ടുണ്ട്. അത് മഞ്ഞുരുക്കത്തിന്റെ വേഗംകൂട്ടിയെന്നു ഉപഗ്രഹചിത്രങ്ങളുടെ സഹായത്തോടെ നടത്തിയ പഠത്തില്‍ വ്യക്തമാകുന്നു.

ആമസോണ്‍ മേഖലയില്‍ 2018 ഓഗസ്ററ് മുതല്‍ 2019 ജൂലായ് വരെ മാത്രം പതിനായിരത്തിലേറെ ചതുരശ്രകിലോമീറ്റര്‍ വനം നശിച്ചതായി ബ്രസീല്‍ ബഹിരാകാശ ഏജന്‍സിയായ നാഷണല്‍ ഇന്‍സ്ററിറ്റ്യൂട്ട് ഫോര്‍ സ്പേസ് റിസര്‍ച്ച് (ഐ.എന്‍.പി.ഇ.) പുറത്തുവിട്ട മറ്റൊരു റിപ്പോര്‍ട്ടിലും വ്യക്തമാക്കുന്നു.

12 മാസംകൊണ്ട് 10,100 ചതുരശ്രകിലോമീറ്റര്‍ പ്രദേശത്തെ മരങ്ങള്‍ പൂര്‍ണമായും ഇല്ലാതായി. പത്തുവര്‍ഷത്തെ ഏറ്റവുംകൂടിയ വനനശീകരണനിരക്കാണിത്. 2008~ല്‍ 12,287 ചതുരശ്രകിലോമീറ്റര്‍ പ്രദേശത്തെ വനം നശിച്ചിരുന്നു. കഴിഞ്ഞവര്‍ഷം ഇത് 7033 ചതുരശ്രകിലോമീറ്ററായിരുന്നു. ഈവര്‍ഷം കണക്കാക്കിയിരുന്ന വനനശീകരണത്തിന്റെ തോതിനെക്കാള്‍ 43 ശതമാനം കൂടുതലാണിത്.

ഈവര്‍ഷം ആമസോണിലുണ്ടായ കാട്ടുതീ വലിയൊരുപ്രദേശത്തെ മഴക്കാടുകളെ അപ്പാടെ വിഴുങ്ങിയിരുന്നു. ആമസോണ്‍ കാടുകളുടെ 60 ശതമാനവും ബ്രസീലിലാണ്.
- dated 30 Nov 2019


Comments:
Keywords: Other Countries - Otta Nottathil - 11220198amazon Other Countries - Otta Nottathil - 11220198amazon,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us