Today: 18 Dec 2018 GMT   Tell Your Friend
Advertisements
ഇറാന്റെ സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തെന്ന ്ഇസ്രയേല്‍
Photo #1 - Other Countries - Otta Nottathil - 11520189

ഡമസ്കസ്: സിറിയയിലെ ഇറാന്‍െറ സൈനികകേന്ദ്രങ്ങള്‍ തകര്‍ത്തെന്ന് ഇസ്രയേലിന്റെ അവകാശവാദം. ബുധനാഴ്ച അര്‍ധരാത്രി അധിനിവിഷ്ട ജൂലാന്‍ കുന്നുകളിലെ തങ്ങളുടെ സൈനികര്‍ക്കുനേരെ ഇറാന്‍ മിസൈല്‍ ആക്രമണത്തിന്‍െറ തിരിച്ചടിയായാണിതെന്നും ഇസ്രയേല്‍ അധികൃതര്‍.

റോക്കറ്റിന്‍െറ ഉറവിടങ്ങളും ആയുധസംഭരണ കേന്ദ്രങ്ങളും ഇന്‍റലിജന്‍സ് സംവിധാനങ്ങളും സൈനിക വാഹനങ്ങളും മറ്റും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേല്‍ സൈനിക വക്താവ് ജോനാഥന്‍ കോണ്‍ക്രിക്സ് പറഞ്ഞു. ഏതാണ്ട് ഇറാന്‍െറ എല്ലാ സൈനികതാവളങ്ങളും തകര്‍ത്തതായി ഇസ്രായേല്‍ പ്രതിരോധമന്ത്രി അവിഗ്ദോര്‍ ലീബര്‍മാന്‍ പറഞ്ഞു. ഏതാനും സിറിയന്‍ സൈനിക കേന്ദ്രങ്ങളും നശിപ്പിച്ചതായും ഇസ്രായേല്‍ അവകാശപ്പെട്ടു. ഇസ്രായേല്‍ ആക്രമണത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടതായി സിറിയന്‍ സൈന്യം അറിയിച്ചു.

ഇസ്രായേല്‍ സൈന്യം സിറിയയിലെ റഡാര്‍ സ്റ്റേഷനുകള്‍, പ്രതിരോധ കേന്ദ്രങ്ങള്‍, ആയുധ സംഭരണികള്‍ എന്നിവ ലക്ഷ്യമിട്ട് മിസൈല്‍ ആക്രമണം നടത്തിയതായി സിറിയന്‍ വാര്‍ത്ത ഏജന്‍സി സന റിപ്പോര്‍ട്ട് ചെയ്തു. ഇറാന്‍ വിക്ഷേപിച്ച 20ഓളം ഗ്രാഡ്, ഫജര്‍ റോക്കറ്റുകള്‍ തങ്ങളുടെ ഡോം പ്രതിരോധ സംവിധാനം ഉപയോഗിച്ച് തകര്‍ത്തതായി ഇസ്രായേല്‍ അവകാശപ്പെട്ടു. ആഭ്യന്തര യുദ്ധം തുടങ്ങിയ ശേഷം ആദ്യമായാണ് ജൂലാന്‍ കുന്നുകളിലേക്ക് സിറിയയില്‍നിന്ന് ഇറാന്‍ നേരിട്ട് മിസൈല്‍ ആക്രമണം നടത്തിയതെന്നാണ് ഇസ്രായേല്‍ ആരോപിക്കുന്നത്. അര്‍ധരാത്രി 20ഓളം റോക്കറ്റുകളാണ് ഇസ്രായേലിനെ ലക്ഷ്യം വെച്ചതത്രെ. ഏപ്രിലില്‍ ഹിംസ് പ്രവിശ്യക്കടുത്ത വ്യോമതാവളം ഇറാന്‍ ആക്രമിച്ചിരുന്നു.

ഫെബ്രുവരിയില്‍ ഇസ്രായേലി യുദ്ധവിമാനം സിറിയന്‍ സൈന്യം വെടിവെച്ചിട്ടു. കഴിഞ്ഞ വര്‍ഷങ്ങളില്‍ സിറിയക്കുനേരെ നിരവധി തവണ ആക്രമണം നടത്തിയിട്ടുണ്ട് ഇസ്രായേല്‍. ഇരുരാജ്യങ്ങളും സാങ്കേതികമായി യുദ്ധപ്രഖ്യാപനത്തിലാണ്. ആക്രമണത്തെക്കുറിച്ച് റഷ്യക്ക് വിവരം നല്‍കിയതായും കോണ്‍ക്രിക്സ് കൂട്ടിച്ചേര്‍ത്തു. റഷ്യയും ഇറാനും ബശ്ശാര്‍ സൈന്യത്തിന്‍െറ സഖ്യചേരികളാണ്. സംഭവത്തെ കുറിച്ച് ഇറാന്‍ പ്രതികരിച്ചിട്ടില്ല.
- dated 11 May 2018


Comments:
Keywords: Other Countries - Otta Nottathil - 11520189 Other Countries - Otta Nottathil - 11520189,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us