Today: 15 Jul 2018 GMT   Tell Your Friend
Advertisements
എല്ലാ കുട്ടികളെയും രക്ഷിച്ചു; രക്തസാക്ഷിയായി കുനാന്‍
Photo #1 - Other Countries - Otta Nottathil - 117201810
ബാങ്കോക്ക്: 'ഗുഹയില്‍ കുടുങ്ങിപ്പോയ കുട്ടികളെ ഞങ്ങള്‍ തിരികെ എത്തിച്ചിരിക്കും'. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേരാനായി വിമാനം കയറും മുമ്പ് സമന്‍ കുനാന്‍ ലോകത്തോടായി പറഞ്ഞ വാക്കുകളാണിത്. അന്ന് സമന്‍ പറഞ്ഞ വാക്കുകള്‍ ചൊവ്വാഴ്ചയോടെ യാഥാര്‍ഥ്യമായി. കുടുങ്ങിക്കിടന്ന മുഴുവന്‍ പേരും സുരക്ഷിതരായി ഒരു പോറല്‍ പോലുമേല്‍ക്കാതെ പുറത്തുവന്നു. എന്നാല്‍ രക്ഷാദൗത്യത്തിന് ഇറങ്ങിയ സമന്‍ മാത്രം തിരികെയെത്തിയില്ല.

13 പേര്‍ക്ക് പ്രാണവായു പകര്‍ന്നു നല്‍കിയ സമന്‍ മരണം ഏറ്റുവാങ്ങി, ചരിത്രദൗത്യത്തിന്‍റെ വിജയസ്മിതത്തിനിടയിലും ഒരിക്കലും മറക്കാനാകാത്ത നൊമ്പരമായി. വടക്കന്‍ തായ്ലന്‍ഡിലെ താം ലുവാങ് ഗുഹയില്‍ കുടുങ്ങിപ്പോയ കൗമാരക്കാരായ 12 വിദ്യാര്‍ഥികളെയും അവരുടെ പരിശീലകനേയും പുറത്തെത്തിക്കുന്നതിനുള്ള രക്ഷാദൗത്യത്തിനിടെയാണ് സമന് സ്വന്തം ഹൃദയത്തുടിപ്പ് നഷ്ടമായത്.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ നടന്ന രക്ഷാപ്രവര്‍ത്തനത്തിനിടെ ശ്വാസംമുട്ടിയാണ് സമന്‍ മരിച്ചത്. ഗുഹാമുഖത്തു നിന്നും ഒന്നര കിലോമീറ്റര്‍ അകലെ ഓക്സിജന്‍ സിലിണ്ടറുകള്‍ സ്ഥാപിക്കുന്നതിനിടെയായിരുന്നു അപകടം. സിലിണ്ടറുകള്‍ നിര്‍ദിഷ്ട സ്ഥാനത്ത് സ്ഥാപിച്ചശേഷം ആഴമേറിയ വെള്ളക്കെട്ടിലൂടെ മടങ്ങുംവഴി സ്വന്തം ശേഖരത്തിലെ പ്രാണവായു തീര്‍ന്നതിനെ തുടര്‍ന്നായിരുന്നു നീന്തല്‍ വിദഗ്ധനായ സമന്‍റെ ജീവന്‍ നഷ്ടമായത്.

നാവികസേനയില്‍ നിന്നും വിരമിച്ച 38കാരനായ സമന്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേരാന്‍ സ്വയം സന്നദ്ധനായാണ് തിരികെ ജോലിയില്‍ പ്രവേശിച്ചത്. 'അന്ന് വൈകിട്ടും അദ്ദേഹത്തിന്‍റെ ജോലിയെ കുറിച്ച് ഞാന്‍ ചോദിച്ചിരുന്നു. മരണത്തെ കുറിച്ചു പോലും നിശ്ചയമില്ലൊണ് സമന്‍ പറഞ്ഞത്.' സമന്‍ കുനാന്‍റെ ഭാര്യ വാലിപോന്‍ കുനന്‍ പറയുന്നു. തായ്ലന്‍ഡ് പ്രവിശ്യയിലെ റോട് എറ്റില്‍ ഒരു അമ്പലത്തിലായിരുന്നു സമന്‍റെ സംസ്കാര ചടങ്ങുകള്‍ നടന്നത്. മിലിട്ടറി ഉദ്യോഗസ്ഥര്‍ കൂടാതെ തായ് രാജാവും അദ്ദേഹത്തോടുള്ള ആദരമായി സംസ്കാര ചടങ്ങുകള്‍ക്കുള്ള ചെലവ് അയച്ചുകൊടുത്തു.

90 അംഗ രക്ഷാസംഘം 17ാം ദിവസമാണ് ദിവസങ്ങള്‍ നീണ്ട അതിസാഹസിക രക്ഷാദൗത്യം പൂര്‍ത്തിയാക്കിയത്. മൂന്ന് ഘട്ടങ്ങളിലായി മുഴുവന്‍ പേരെയും ഒരു പരുക്കും കൂടാതെ പുറത്തെത്തിച്ച രക്ഷാപ്രവര്‍ത്തക സംഘം ലോകശ്രദ്ധ നേടിയിരിക്കുകയാണ്.
- dated 11 Jul 2018


Comments:
Keywords: Other Countries - Otta Nottathil - 117201810 Other Countries - Otta Nottathil - 117201810,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us