Today: 16 Aug 2018 GMT   Tell Your Friend
Advertisements
യുഎസ് വാക്കു പാലിക്കുന്നില്ലെന്ന് കൊറിയ
Photo #1 - Other Countries - Otta Nottathil - 11820189

പ്യോങ്യാങ്: യു.എസ്. കാലഹരണപ്പെട്ട തിരക്കഥയ്ക്കനുസരിച്ചാണ് മുന്നോട്ടുനീങ്ങുന്നതെന്ന് ഉത്തരകൊറിയന്‍ വിദേശമന്ത്രാലയം. ജൂണില്‍ യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും തമ്മില്‍ നടന്ന ഉച്ചകോടിയിലെ വാഗ്ദാനങ്ങളില്‍ പലതും തങ്ങള്‍ പാലിച്ചിട്ടും യുഎസ് വാക്കു തെറ്റിക്കുകയാണെന്നും കുറ്റപ്പെടുത്തല്‍.

യു.എസിന്റെ ഈ സമീപനം ഉത്തരകൊറിയയുടെ ആണവനിരായുധീകരണ നീക്കത്തെ അപകടത്തിലാക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പു നല്‍കുന്നു..

ഉത്തരകൊറിയ ആണവമിസൈല്‍ പരീക്ഷണങ്ങള്‍ അവസാനിപ്പിക്കുകയും കൊറിയന്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട യു.എസ്. സൈനികരുടെ ഭൗതികാവശിഷ്ടങ്ങള്‍ യു.എസില്‍ തിരികെയെത്തിക്കുകയും ചെയ്തു. എന്നാല്‍, ട്രംപിന്റെ ആഗ്രഹത്തിന് വിരുദ്ധമായി ചില യു.എസ്. ഉദ്യോഗസ്ഥര്‍ ഉത്തരകൊറിയയ്ക്കുമേലുള്ള അന്താരാഷ്ട്ര ഉപരോധങ്ങളും സമ്മര്‍ദവും വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത് മന്ത്രാലയം പറഞ്ഞു.

എന്നാല്‍, ഉത്തരകൊറിയ ഇപ്പോഴും ആണവപദ്ധതിയുമായി മുന്നോട്ടുപോകുന്നുണ്ടെന്നാണ് യു.എസ്. ആരോപിക്കുന്നത്. ഇത് ശരിവെക്കുന്ന ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട് കഴിഞ്ഞയാഴ്ച പുറത്തുവരുകയും ചെയ്തു.
- dated 11 Aug 2018


Comments:
Keywords: Other Countries - Otta Nottathil - 11820189 Other Countries - Otta Nottathil - 11820189,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us