Today: 23 Sep 2018 GMT   Tell Your Friend
Advertisements
ഓണ്‍ലൈന്‍ മതപ്രചാരണം നിയന്ത്രിക്കാന്‍ ചൈന
Photo #1 - Other Countries - Otta Nottathil - 1209201805

ബെയ്ജിങ്: ഓണ്‍ലൈന്‍ വഴിയുള്ള മതപ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കും ചൈന നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. ടെക്സ്റ്റ് മെസേജുകള്‍, ഫോട്ടോകള്‍, ഓഡിയോവിഡിയോ മെസേജുകള്‍ തുടങ്ങിയവ വഴി മതതത്ത്വങ്ങള്‍, സംസ്കാരം, വിജ്ഞാനം തുടങ്ങിയവ പ്രചരിപ്പിക്കുന്നത് നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ പ്രത്യേക മാര്‍ഗരേഖയും പുറത്തിറക്കി.

ചില തീവ്രമായ വിശ്വാസങ്ങളും ആരാധനാ സമ്പ്രദായങ്ങളും പിന്‍പറ്റുന്നവര്‍ അനധികൃതമായി അത് പ്രചരിപ്പിച്ച് രാജ്യത്തെ ഇന്‍റര്‍നെറ്റ് മേഖലയെ കുഴപ്പത്തില്‍പെടുത്തുന്നുവെന്നും അതുകൊണ്ട് തന്നെ ഇത്തരമൊരു നീക്കം കാലികമാണെന്നും നിരീക്ഷകര്‍ വിലയിരുത്തുന്നതായി ചൈനീസ് മാധ്യമമായ ഗ്ളോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

മതത്തിന്‍െറ പേരിലുള്ള ബിസിനസ് പ്രമോഷനുകള്‍, മതസാഹിത്യങ്ങളും പ്രസിദ്ധീകരണങ്ങളും പ്രചരിപ്പിക്കല്‍, മത സംഘടനകളും അവയുടെ പരിപാടികള്‍ക്കുള്ള വേദികളും രൂപവത്കരിക്കല്‍, മതവിശ്വാസികളുടെ സംഘങ്ങള്‍ വികസിപ്പിക്കല്‍ തുടങ്ങിയവക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്താനൊരുങ്ങുന്നത്. മതപ്രവര്‍ത്തനത്തിനുള്ള ഓണ്‍ലൈന്‍ നിയന്ത്രണം രാജ്യത്തെ മതസ്വാതന്ത്ര്യത്തെയോ മതവിശ്വാസികളുടെ നിയമപരമായ അവകാശത്തെയോ നിഷേധിക്കുന്നതല്ലെന്നും അത് സംരക്ഷിക്കുന്നതാണെന്നുമാണ് 'എത്നിക് ആന്‍ഡ് റിലീജ്യസ് അഫയേഴ്സ് കമ്മിറ്റി'യുടെ മുന്‍ മേധാവി സു വെയ്ക്വുന്‍ പറയുന്നത്.
- dated 12 Sep 2018


Comments:
Keywords: Other Countries - Otta Nottathil - 1209201805 Other Countries - Otta Nottathil - 1209201805,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us