Today: 17 Oct 2018 GMT   Tell Your Friend
Advertisements
ചൈന ഏകാധിപത്യത്തിലേക്ക്; ക്യൂബ ജനാധിപത്യത്തിലേക്ക്
Photo #1 - Other Countries - Otta Nottathil - 12320189

ബെയ്ജിങ്: ചൈന ഏകാധിപത്യത്തിലേക്കു നീങ്ങുകയാണെന്ന് ഉറപ്പിച്ച് ഷി ജിന്‍പിങ്ങിന്റെ അപ്രമാദിത്വത്തിന് പാര്‍ലമെന്റ് അംഗീകാരം നല്‍കി. അതേസമയം, മറ്റൊരു കമ്യൂണിസ്ററ് രാജ്യമായ ക്യൂബയില്‍ അറുപതു വര്‍ഷം ദീര്‍ഘിച്ച കാസ്ട്രോ ഭരണത്തിന് അന്ത്യമാകുമെന്നുറപ്പിച്ച് രാജ്യം പോളിങ് ബൂത്തിലേക്കും നീങ്ങി.

പീപ്പിള്‍സ് റിപ്പബ്ളിക് ഓഫ് ചൈനയുടെ സ്ഥാപകന്‍ മാവോ സേ തൂങ്ങിനുശേഷം ചോദ്യം ചെയ്യാനാവാത്ത നേതൃത്വമായി ഷി മാറിക്കഴിഞ്ഞിരിക്കുന്നു. പാര്‍ലമെന്‍റില്‍ ഇന്നലെ നടന്ന വോട്ടെടുപ്പിലും പാര്‍ട്ടിയുടെ ഉന്നതയോഗങ്ങളിലുമൊന്നും ഷിക്കെതിരെ പ്രസക്തമായ എതിര്‍പ്പുകളൊന്നും ഉയര്‍ന്നില്ല. മാവോയുടെ ചൈനയില്‍നിന്ന് ഷിയുടെ ചൈനയിലേക്ക് മാറുമ്പോള്‍ എന്തെല്ലാം മാറ്റങ്ങള്‍ രൂപപ്പെടുമെന്ന് കണ്ടറിയേണ്ടിവരും.

ചൈനയിലെ മൂന്ന് സുപ്രധാന അധികാര സ്ഥാപനങ്ങളായ പാര്‍ട്ടി, സര്‍ക്കാര്‍, സൈന്യം എന്നിവയുടെയെല്ലാം തലപ്പത്ത് 64കാരനായ ഷിയാണ് ഇപ്പോള്‍. കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയുടെ ജനറല്‍ സെക്രട്ടറി, പീപ്പിള്‍സ് റിപ്പബ്ളിക് ഓഫ് ചൈനയുടെ പ്രസിഡന്‍റ്, സെന്‍ട്രല്‍ മിലിറ്ററി കമീഷന്‍ ചെയര്‍മാര്‍ എന്നീ സുപ്രധാന സ്ഥാനങ്ങള്‍ ഇദ്ദേഹത്തിന്‍െറ കൈയിലാണ്. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളിലൊരാളായ ഷി ഷോങ്സന്നിന്‍െറ മകനായാണ് ഷി ജിന്‍പിങ് ജനിച്ചത്. മാവോയുമായുള്ള അകല്‍ച്ചയെ തുടര്‍ന്ന് പിതാവിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയിരുന്നു. ഇതുകാരണം ഷി കുടുംബത്തിന് പീഡനങ്ങള്‍ സഹിക്കേണ്ടിവന്നു. പിതാവിന്‍െറ പാരമ്പര്യത്തില്‍ നിന്നുള്ള ആളായതിനാല്‍ പാര്‍ട്ടിയില്‍ ആദ്യകാലത്ത് അംഗത്വം ലഭിക്കുന്നതിനും പ്രയാസമനുഭവിച്ചു. 1974ല്‍ പാര്‍ട്ടി അംഗത്വം നേടിയ ഷി പടിപടിയായാണ് പാര്‍ട്ടിയില്‍ വളര്‍ന്നുപന്തലിച്ചത്.

അതേസമയം, ക്യൂബയില്‍ ഇക്കുറി കാസ്ട്രോ കുടുംബത്തില്‍നിന്ന് ആരും തെരഞ്ഞെടുപ്പ് രംഗത്തില്ല. പുതിയ പ്രസിഡന്‍റിനെ കണ്ടെത്താന്‍ രാജ്യത്തെ 80 ലക്ഷം വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്തി. 612 അംഗ ക്യൂബന്‍ ദേശീയ അസംബ്ളിയിലേക്കും പ്രാദേശിക അസംബ്ളിയിലേക്കും ഒരേസമയമാണ് വോട്ടെടുപ്പ്. ദേശീയ അസംബ്ളിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികള്‍ ചേര്‍ന്ന് ഏപ്രിലില്‍ പുതിയ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കും. പ്രസിഡന്‍റിനുപുറമെ ഫസ്റ്റ് വൈസ് പ്രസിഡന്‍റ്, അഞ്ച് വൈസ് പ്രസിഡന്‍റുമാര്‍, ഒരു സെക്രട്ടറി, 23 അംഗങ്ങള്‍ എന്നിവരടങ്ങിയ സ്റ്റേറ്റ് കൗണ്‍സിലും ദേശീയ അസംബ്ളിയാണ് തെരഞ്ഞെടുക്കുക. നിലവില്‍ വൈസ് പ്രസിഡന്‍റായ മിഗ്വല്‍ ഡയസ് കാനെലിനാണ് കൂടുതല്‍ സാധ്യത.

1959 മുതല്‍ നീണ്ടകാലം രാജ്യം ഭരിച്ച ഫിദല്‍ കാസ്ട്രോ 2008ല്‍ അധികാരമൊഴിഞ്ഞ ശേഷം ചുമതലയേറ്റ സഹോദരന്‍ റൗള്‍ കാസ്ട്രോ 2018 ല്‍ സ്ഥാനത്യാഗം നടത്തുമെന്ന് വാഗ്ദാനം നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ്, രാജ്യം തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്. പ്രസിഡന്‍റ് പദവി ഒഴിയുമെങ്കിലും കമ്യൂണിസ്റ്റ് പാര്‍ട്ടി മേധാവിയായും സൈന്യത്തിന്‍െറ അനൗദ്യോഗിക തലവനായും റൗള്‍ തുടരും. കമ്യൂണിസ്റ്റ് പാര്‍ട്ടി മാത്രമുള്ള ക്യൂബയില്‍ പാര്‍ട്ടിക്കാരല്ലാത്തവര്‍ക്കും മത്സരിക്കാമെന്ന് വ്യവസ്ഥയുണ്ട്. പകുതിയിലേറെ അംഗങ്ങള്‍ വനിതകളായിരിക്കും ~322 പേര്‍.
- dated 11 Mar 2018


Comments:
Keywords: Other Countries - Otta Nottathil - 12320189 Other Countries - Otta Nottathil - 12320189,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us