Today: 21 May 2019 GMT   Tell Your Friend
Advertisements
എത്യോപ്യന്‍ വിമാനത്തിന്റെ ബ്ളാക് ബോക്സ് കണ്ടെത്തി
Photo #1 - Other Countries - Otta Nottathil - 12320197ethiopia

ആഡിസ് അബാബ: 157 പേരുമായി തകര്‍ന്നുവീണ എത്യോപ്യന്‍ യാത്രാവിമാനം ബോയിങ് 737 മാക്സ് എട്ടിന്റെ ബ്ളാക്ക് ബോക്സിലെ കോക്പിറ്റ് വോയ്സ് റെക്കോഡറുകളും ഡിജിറ്റല്‍ ഫ്ലൈറ്റ് ഡേറ്റാ റെക്കോഡറുകളും കണ്ടെടുത്തു. ബ്ളാക്ക് ബോക്സ് ഭാഗികമായി തകര്‍ന്നിട്ടുണ്ടെന്ന് എത്യോപ്യന്‍ എയര്‍ലൈന്‍സിലെ പേരുവെളിപ്പെടുത്താത്ത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.

ഇവ പരിശോധിക്കുന്നതോടെ അപകടകാരണത്തെക്കുറിച്ചുള്ള സൂചനകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എത്യോപ്യന്‍ അധികൃതര്‍ക്കൊപ്പം വിമാനക്കമ്പനിയായ ബോയിങ്ങില്‍ നിന്നും യു.എസ്. ദേശീയ ഗതാഗതസുരക്ഷാബോര്‍ഡില്‍നിന്നുമുള്ള വിദഗ്ധരും അന്വേഷണത്തില്‍ പങ്കെടുക്കുന്നു.

ആഡിസ് അബാബെയിലെ ബോലെ വിമാനത്താവളത്തില്‍നിന്ന് കെനിയന്‍ തലസ്ഥാനമായ നയ്റോബിയിലേക്ക് പുറപ്പെട്ട വിമാനമാണ് പറന്നുയര്‍ന്ന് ആറുമിനിറ്റിനുള്ളില്‍ തകര്‍ന്നുവീണത്. യാരെദ് ഗെറ്റാച്ചോ എന്ന പൈലറ്റാണ് വിമാനം പറത്തിയിരുന്നതെന്നും 8000 മണിക്കൂറിലേറെ വിമാനം പറത്തി പരിചയമുള്ളയാളാണ് ഇദ്ദേഹമെന്നും എത്യോപ്യന്‍ എയര്‍ലൈന്‍സ് പറഞ്ഞു.

വിമാനത്തിന് സാങ്കേതികപ്രശ്നങ്ങളുണ്ടെന്ന് പറന്നുയര്‍ന്നയുടന്‍ പൈലറ്റ് ബോലെ വിമാനത്താവളത്തിലെ എയര്‍ട്രാഫിക് കണ്‍ട്രോള്‍ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. തിരിച്ചിറങ്ങാന്‍ അധികൃതര്‍ അനുമതിനല്‍കിയെങ്കിലും അതിനുമുമ്പ് വിമാനം തകര്‍ന്നുവീഴുകയായിരുന്നുവെന്ന് നേരത്തേ എയര്‍ലൈന്‍സ് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. തകര്‍ന്ന എത്യോപ്യന്‍ വിമാനത്തില്‍ ഐക്യരാഷ്ട്രസഭയുടെ 19 ഉദ്യോഗസ്ഥരുണ്ടായിരുന്നതായി റിപ്പോര്‍ട്ട്. നയ്റോബിയില്‍ തിങ്കളാഴ്ച ആരംഭിച്ച പരിസ്ഥിതി ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പുറപ്പെട്ടതായിരുന്നു ഇവര്‍.
- dated 12 Mar 2019


Comments:
Keywords: Other Countries - Otta Nottathil - 12320197ethiopia Other Countries - Otta Nottathil - 12320197ethiopia,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us