Today: 28 May 2022 GMT   Tell Your Friend
Advertisements
മാധ്യമ പ്രവര്‍ത്തകയുടെ കൊലപാതകം: പരസ്പരം പഴിചാരി ഇസ്രയേലും പലസ്തീനും
Photo #1 - Other Countries - Otta Nottathil - 12520225aljazeera
ജറുസലേം: ഇസ്രായേലിലുണ്ടായ വെടിവയ്പ്പില്‍ അല്‍ജസീറ മാധ്യമപ്രവര്‍ത്തക കൊല്ലപ്പെട്ടതിനെച്ചൊല്ലി ഇസ്രയേലിന്റെയും പലസ്തീന്റെയും വാക് പോര്.

വെസ്ററ് ബാങ്കിലെ ജെനിന്‍ നഗരത്തില്‍ ഇസ്രായേല്‍ സൈനിക നടപടി റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് അല്‍ജസീറ മാധ്യമപ്രവര്‍ത്തക ഷിറിന്‍ അബൂ അഖ്ല കൊല്ലപ്പെട്ടത്. അല്‍ജസീറയുടെ അറബിക് ചാനലിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകയായ ഷെറിന് തലക്കാണ് വെടിയേറ്റത്. മറ്റൊരു മാധ്യമപ്രവര്‍ത്തകന് പരിക്കേറ്റെങ്കിലും അപകട നില തരണം ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

വെസ്ററ് ബാങ്കില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തിനിടെയാണ് ഷിറിന്‍ കൊല്ലപ്പെട്ടതെന്ന് പാലസ്തീന്‍ ആരോഗ്യമന്ത്രാലയം ആരോപിച്ചു. ഇസ്രയേലി സൈന്യം മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ വെടിയുതിര്‍ത്തതായും പാലസ്തീന്‍ ആരോഗ്യമന്ത്രാലയം ആരോപിച്ചു.

എന്നാല്‍, ഇസ്രായേല്‍ ഇതു നിഷേധിച്ചു. പലസ്തീന്റെ ഭാഗത്തുനിന്നുണ്ടായ വെടിവെപ്പിലാണ് മാധ്യമപ്രവര്‍ത്തക കൊല്ലപ്പെട്ടതെന്നാണ് ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം.
- dated 12 May 2022


Comments:
Keywords: Other Countries - Otta Nottathil - 12520225aljazeera Other Countries - Otta Nottathil - 12520225aljazeera,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us