Today: 16 Jan 2018 GMT   Tell Your Friend
Advertisements
പൊക്കം കൂടിയത് കണക്കിലെ തെറ്റ്: ബഹിരാകാശ യാത്രികന്‍ മാപ്പു പറഞ്ഞു
Photo #1 - Other Countries - Otta Nottathil - 131201810
ടോക്യോ: ആറു മാസത്തെ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞമാസം ബഹിരാകാശത്തെത്തിയ ജപ്പാന്‍കാരന്‍ നോറിഷിഗെ കനായി തന്റെ ട്വീറ്റിനു മാപ്പു പറഞ്ഞു. പൊക്കം 9 സെ.മീറ്റര്‍ കൂടിയെന്നായിരുന്നു ട്വീറ്റ്. ഇങ്ങനെ വളര്‍ന്നാല്‍ തിരിച്ച് നാട്ടിലേക്ക് വരാന്‍ കഴിയുമോ എന്നതില്‍ സംശയമുണ്ടെന്നും അദ്ദേഹം ഭൂലോകത്തെ അറിയിച്ചു.

സാധാരണ ബഹിരാകാശത്തെത്തിയാല്‍ ആളുകളുടെ നീളം ചെറിയ തോതില്‍ വര്‍ധിക്കാറുണ്ട്. ഗുരുത്വാകര്‍ഷണം ഇല്ലാത്തതിനാല്‍ ഞരമ്പുകള്‍ വലിഞ്ഞുമുറുകുന്നതാണ് ഇതിന് കാരണമായി പറയുന്നത്. എന്നാല്‍, മൂന്നാഴ്ചകൊണ്ട് 9 സെ.മീറ്റര്‍ ഒരാള്‍ വളര്‍ന്നെന്ന് പറഞ്ഞത് അദ്ഭുതത്തോടെയാണ് ശാസ്ത്രലോകമടക്കം വീക്ഷിച്ചത്.

എന്നാല്‍, ഒരു ദിവസത്തിനു ശേഷം 41കാരനായ കനായ് വീണ്ടും ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടു. നീളം അളന്നപ്പോള്‍ തെറ്റുപറ്റിയെന്നും വീണ്ടും പരിശോധിച്ചപ്പോള്‍ 2 സെ.മീറ്റര്‍ മാത്രമാണ് വളര്‍ന്നതെന്നുമാണ് പുതിയ അറിയിപ്പ്. ആശങ്ക വിതച്ച "വ്യാജവാര്‍ത്ത' പ്രചരിപ്പിച്ചതില്‍ ക്ഷമചോദിച്ചിട്ടുമുണ്ട് പ്രശസ്തനായ ഈ ബഹിരാകാശ യാത്രികന്‍.
- dated 13 Jan 2018


Comments:
Keywords: Other Countries - Otta Nottathil - 131201810 Other Countries - Otta Nottathil - 131201810,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us