Today: 18 Mar 2019 GMT   Tell Your Friend
Advertisements
ട്രംപ് ~ കിം ഉച്ചകോടി പരാജയം
Photo #1 - Other Countries - Otta Nottathil - 1320196kim

ഹാനോയ്: ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നും അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപും തമ്മില്‍ നടത്തിയ കൂടിക്കാഴ്ച അലസിപ്പിരിഞ്ഞു. വിയറ്റ്നാം തലസ്ഥാനത്ത് നടത്തിയ ഉച്ചകോടി നിശ്ചിത സമയത്തിനും മുമ്പേ അവസാനിപ്പിച്ചു. ധാരണപത്രങ്ങളൊന്നും ഒപ്പുവെച്ചില്ല.

ഉത്തരകൊറിയക്കെതിരായ സാമ്പത്തിക ഉപരോധം പൂര്‍ണമായി പിന്‍വലിക്കണമെന്ന കിമ്മിന്‍െറ നിലപാടില്‍ തട്ടിയാണ് യോഗം അവസാനിച്ചത്. ഭാഗിക ആണവ നിരായുധീകരണത്തിന് പകരമായി ഉപരോധം സമ്പൂര്‍ണമായി നീക്കണമെന്നാണ് കിം ആവശ്യപ്പെട്ടതെന്ന് ഉച്ചകോടിക്ക് ശേഷം ട്രംപ് പ്രതികരിച്ചു. ഉച്ചകോടിയില്‍ പങ്കെടുക്കവേ ട്രംപ് പാതിവഴിക്ക് ഇറങ്ങിപ്പോകുകയായിരുന്നു എന്നും സൂചന.

തങ്ങളുടെ ആണവ സംവിധാനങ്ങളില്‍ ചിലത് ഒഴിവാക്കാമെന്നായിരുന്നു കിം ജോങ് ഉന്നിന്‍െറ വാഗ്ദാനം. യോങ്ബ്യോണ്‍ ആണവ സമുച്ചയം ഒഴിവാക്കാനും സന്നദ്ധരായി. എന്നാല്‍, ആണവ പദ്ധതിയുടെ മറ്റുഭാഗങ്ങളില്‍ തൊടാന്‍ സമ്മതമല്ലെന്നും അറിയിച്ചു. രഹസ്യ യുറേനിയം പ്ളാന്‍റുകളും സ്പര്‍ശിക്കില്ല.

മൂന്നാമതൊരു ഉച്ചകോടിക്ക് നിലവില്‍ പദ്ധതിയില്ലെന്ന് വിശദീകരിച്ച ട്രംപ് ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധത്തില്‍ തല്‍സ്ഥിതി തുടരുമെന്നും വ്യക്തമാക്കി. ഇതുപ്രകാരം ആണവ, മിസൈല്‍ പരീക്ഷണങ്ങള്‍ക്ക് ഉത്തരകൊറിയ ഏര്‍പ്പെടുത്തിയ മൊറട്ടോറിയം തുടരണം. അമേരിക്കയാകട്ടെ, ദക്ഷിണ കൊറിയയുമായി ചേര്‍ന്ന് സൈനികാഭ്യാസം നടത്താനും പാടില്ല. ഇത്തരം സൈനികാഭ്യാസങ്ങളില്‍ ട്രംപിന് നേരത്തേ തന്നെ താല്‍പര്യക്കുറവാണുള്ളത്.

കഴിഞ്ഞവര്‍ഷം സിംഗപ്പൂരില്‍ നടന്ന ചരിത്രപരമായ ഉച്ചകോടിയുടെ തുടര്‍നടപടിയെന്ന നിലയിലാണ് ഇരുനേതാക്കളും ഹാനോയിയില്‍ കണ്ടത്. ഒഴുക്കന്‍മട്ടിലുള്ള ഒരു പ്രസ്താവന മാത്രമാണ് സിംഗപ്പൂരില്‍ ഉണ്ടായതെങ്കിലും പ്രതീക്ഷാനിര്‍ഭരമായ ഒരു തുടക്കമായി അതു വിലയിരുത്തപ്പെട്ടിരുന്നു. ഹാനോയ് ഉച്ചകോടി പരാജയപ്പെടതോടെ സ്ഥിതിഗതികള്‍ വീണ്ടും വഷളാകാന്‍ സാധ്യത ഏറെയാണ്.
- dated 01 Mar 2019


Comments:
Keywords: Other Countries - Otta Nottathil - 1320196kim Other Countries - Otta Nottathil - 1320196kim,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us