Today: 22 Jun 2018 GMT   Tell Your Friend
Advertisements
62 നില കെട്ടിടത്തില്‍ തൂങ്ങിക്കിടന്ന് പുള്‍ അപ്പ്; യുവാവ് വീണുമരിച്ചു
Photo #1 - Other Countries - Otta Nottathil - 141220175

ബെയ്ജിങ്: 62നിലക്കെട്ടിടത്തിനു മുകളില്‍ തൂങ്ങിക്കിടന്ന് പുള്‍ അപ് എടുക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് വീണു മരിച്ചു. സുരക്ഷാ സജ്ജീകരണങ്ങളൊന്നുമില്ലാതെയായിരുന്നു അഭ്യാസ പ്രകടനം.

ചൈനീസ് സൂപ്പര്‍മാന്‍ എന്നറിയപ്പെടുന്ന വൂ യോങ്നിങ് എന്ന ഇരുപത്താറുകാരനാണ് അഭ്യാസത്തിനിടെ വീണുമരിച്ചത്. ബഹുനിലക്കെട്ടിടങ്ങളുടെ മുകളില്‍നിന്നുള്ള അഭ്യാസപ്രകടനങ്ങളുടെ വീഡിയോകളിലൂടെ ഏറെ പ്രശസ്തനായിരുന്നു വൂ. ഹുനാന്‍ പ്രവിശ്യയുടെ തലസ്ഥാനമായ ചാങ്ഷയിലെ കെട്ടിടത്തിനു മുകളില്‍നിന്നാണ് അഭ്യാസത്തിനിടെ വൂ വീണത്. നവംബര്‍ എട്ടിനായിരുന്നു സംഭവം.

കെട്ടിടത്തിനു മുകളില്‍നിന്ന് വു വീഴുന്നതിന്റെ ചിത്രങ്ങള്‍ കഴിഞ്ഞമാസം മുതല്‍ ചൈനീസ് സാമൂഹിക മാധ്യമമായ വെയ്ബോയിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാല്‍ മരണം സാമൂഹിക മാധ്യമത്തിലെ കുറിപ്പിലൂടെ വൂയുടെ കാമുകിയാണ് ഒരാഴ്ച മുമ്പ് സ്ഥിരീകരിച്ചത്.

വൂ കായികപരിശീലനം ലഭിച്ച വ്യക്തിയായിരന്നെന്നും ആദ്യകാലത്ത് സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്ററായി ജോലി ചെയ്തിരുന്നെന്നും ഒരു ചൈനീസ് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. പിന്നീടാണ് സുരക്ഷാ സംവിധാനങ്ങളെ പ്രയോജനപ്പെടുത്താതെ ബഹുനിലക്കെട്ടിടങ്ങള്‍ക്കു മുകളില്‍നിന്നുള്ള അഭ്യാസ പ്രകടനങ്ങളി(റൂഫ് ടോപ്പിങ്)ലേക്ക് വൂ തിരിഞ്ഞതത്രെ.

അതേസമയം അടുത്ത് നടക്കാനിരിക്കുന്ന ഒരു വിവാഹത്തിനും അമ്മയുടെ ചികിത്സയ്ക്ക് പണം കണ്ടെത്താനുമാണ് ഒമ്പത് ലക്ഷത്തിലധികം സമ്മാനത്തുക വാഗ്ദാനം ചെയ്ത റൂഫ് ടോപ്പിങ് ചാലഞ്ചില്‍ പങ്കെടുത്തത്. അതിനിടെയായിരുന്നു വൂവിന്റെ മരണം.
- dated 13 Dec 2017


Comments:
Keywords: Other Countries - Otta Nottathil - 141220175 Other Countries - Otta Nottathil - 141220175,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us