Today: 24 Oct 2017 GMT   Tell Your Friend
Advertisements
സിറിയന്‍ ആക്രമണം: യുഎസ് നടപടിക്ക് ജി 7 പിന്തുണ
Photo #1 - Other Countries - Otta Nottathil - 144201711
ലൂക്ക: ആറുവര്‍ഷമായി തുടരുന്ന സിറിയന്‍ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കണമെന്ന ആഹ്വാനവുമായി ഇറ്റലിയില്‍ ചേര്‍ന്ന ജി 7 രാജ്യങ്ങളുടെ സമ്മേളനം സമാപിച്ചു. കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജപ്പാന്‍, ബ്രിട്ടന്‍, അമേരിക്ക എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരാണ് ഇറ്റലിയില്‍ സംഗമിച്ചത്. രാസായുധപ്രയോഗത്തെ യോഗം ഒന്നടങ്കം ശക്തമായി അപലപിച്ചപ്പോള്‍, സിറിയന്‍ ഭരണകൂടത്തിന് പിന്തുണ തുടരുന്ന റഷ്യക്കുമേല്‍ ഉപരോധങ്ങള്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ വേണമെന്ന ആവശ്യം തള്ളി.

റഷ്യക്കും സിറിയക്കുമെതിരെ ഉപരോധം ഏര്‍പ്പെടുത്തുന്നത് പരിഗണിക്കണമെന്ന് ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ബോറിസ് ജോണ്‍സണ്‍ ആവശ്യപ്പെട്ടു. ലോകത്തിനു മുന്നില്‍ വ്ലാദിമിര്‍ പുടിന്‍ റഷ്യയുടെ പ്രതിച്ഛായ തകര്‍ത്തെന്നും സിറിയയില്‍ ബശ്ശാറിന് നല്‍കിവരുന്ന പിന്തുണ പിന്‍വലിക്കുന്നതിനെ കുറിച്ച് ആ രാജ്യം ഗൗരവമായി ആലോചിക്കണെമന്നും അദ്ദേഹം സൂചിപ്പിച്ചു. എന്നാല്‍, പിന്തുണ അവസാനിപ്പിക്കുന്നതിനു സമ്മര്‍ദം ചെലുത്തുന്നതിന്‍െറ ഭാഗമായി റഷ്യന്‍ സൈനിക ഓഫിസര്‍ക്കുനേരെയും ഉപരോധം ഏര്‍പ്പെടുത്തണമെന്ന ബോറിസ് ജോണ്‍സെന്‍റ ആവശ്യത്തിന് സമ്മിശ്ര പ്രതികരണമാണുണ്ടായത്. യു.എസ് ഈ ആവശ്യത്തെ പിന്തുണച്ചു. വിഷയം ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപുമായി തിങ്കളാഴ്ച രാത്രി ചര്‍ച്ച ചെയ്തിരുന്നു. അതേസമയം, റഷ്യയുമായി അനുരഞ്ജന ശ്രമങ്ങളാണ് ഈ സാഹചര്യത്തില്‍ വേണ്ടതെന്ന് മറ്റ് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.

ബശ്ശാറിന്‍െറ അണികളായ ഇറാനും റഷ്യയും സഹകരിച്ചാല്‍ മാത്രമേ സിറിയയില്‍ സമാധാനം പുലരുകയുള്ളൂവെന്ന് ജര്‍മന്‍ വിദേശകാര്യ മന്ത്രി സിഗ്മര്‍ ഗബ്രിയേല്‍ അഭിപ്രായപ്പെട്ടു. ബശ്ശാറിന് യു.എസ് കൃത്യമായ മറുപടി നല്‍കിക്കഴിഞ്ഞു. റഷ്യയെപ്പോലുള്ള രാജ്യങ്ങളുമായുള്ള കലഹം കൂടുതല്‍ പ്രശ്നങ്ങളിലേക്ക് വഴിവെക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സമാധാന ചര്‍ച്ചകളില്‍ റഷ്യക്ക് മുഖ്യസ്ഥാനമാണുള്ളതെന്ന് ജപ്പാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മസാറ്റോ ഒഹ്താകയും പിന്തുണച്ചു. തുടര്‍ന്ന് മോസ്കോ സന്ദര്‍ശിക്കുന്ന യു.എസ് വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേഴ്സന്‍ വഴി ചര്‍ച്ചയുടെ തീരുമാനം റഷ്യയെ അറിയിക്കാനും ധാരണയായി. സിറിയന്‍ പ്രശ്നം പരിഹരിക്കാതെ ലോകം നേരിടുന്ന തീവ്രവാദം തടയാന്‍ കഴിയില്ലെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീന്‍ മാര്‍ക്െ എറാള്‍ട്ട് അഭിപ്രായപ്പെട്ടു. സിറിയയുടെ ഭാവിയില്‍ ബാഷര്‍ അല്‍അസദിന് ഒരു സ്ഥാനവുമുണ്ടാകില്ലെന്ന് ടില്ലേഴ്സനും ആവര്‍ത്തിച്ചു.

ബാഷര്‍ സൈന്യത്തിന് തിരിച്ചടിയായി സിറിയന്‍ വ്യോമതാവളം ആക്രമിച്ച യു.എസ് സൈനിക നടപടിയെ യോഗം സ്വാഗതം ചെയ്തു. സിറിയയിലെ സംഭവവികാസങ്ങളെ പുതിയ ദിശയിലേക്ക് നയിക്കാന്‍ പ്രേരണയാകും യു.എസിന്‍െറ ഇടപെടലെന്ന് ഇറ്റാലിയന്‍ വിദേശകാര്യമന്ത്രി ആഞ്ജലിനോ അഫ്ലാനോ പ്രസ്താവിച്ചു. എന്നാല്‍, സൈനിക നീക്കത്തേക്കാള്‍ രാഷ്ട്രീയ പരിഹാരമാണ് സിറിയയില്‍ അഭികാമ്യമെന്ന നിര്‍ദേശവും ആഞ്ജലിനോ മുന്നോട്ടുവെച്ചു.
- dated 13 Apr 2017


Comments:
Keywords: Other Countries - Otta Nottathil - 144201711 Other Countries - Otta Nottathil - 144201711,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us