Today: 21 Apr 2021 GMT   Tell Your Friend
Advertisements
നാലു കൊല്ലത്തെ ഉറക്കം കളയും: യുഎസിന് ഭീഷണിയുമായി കിമ്മിന്റെ സഹോദരി
Photo #1 - Other Countries - Otta Nottathil - 17320214kim

പ്യോങ് യാങ്: ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നിന്‍റെ സഹോദരി കിം യോ ജോങ്ങ് യുഎസിന് മുന്നറിയിപ്പുമായി രംഗത്ത്. പ്രകോപനമുണ്ടാക്കിയാല്‍ യു.എസിന് നാലുകൊല്ലം ഉറക്കംനഷ്ടപ്പെടുത്തേണ്ടിവരുമെന്നാണ് മുന്നറിയിപ്പ്. യു.എസ്. സ്റേററ്റ് സെക്രട്ടറി ആന്റണി ബ്ളിങ്കെനും പെന്റഗണ്‍ മേധാവി ലോയ്ഡ് ഓസ്ററിനും ദക്ഷിണകൊറിയ സന്ദര്‍ശിക്കുന്നതിന് ഒരുദിവസം മുമ്പാണ് ഭരണരംഗത്ത് വലിയ സ്വാധീനമുള്ള ജോങ്ങിന്റെ മുന്നറിയിപ്പ് പുറത്തുവന്നത്.

""വെടിമരുന്നിന്റെ ഗന്ധം ഞങ്ങളുടെ രാജ്യത്തുംേ മഖലയിലും പടര്‍ത്താന്‍ ബുദ്ധിമുട്ടുന്ന അമേരിക്കയ്ക്ക് ഒരു ഉപദേശം. അടുത്ത നാലുകൊല്ലം സമാധാനമായി ഉറങ്ങണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ ദുര്‍ഗന്ധമുണ്ടാക്കുന്നതിന്റെ ആദ്യഘട്ടത്തില്‍ തന്നെ പിന്മാറുന്നതാവും ഉചിതം''~ എന്ന് ജോങ് പറഞ്ഞതായി ഔദ്യോഗികപത്രമായ റോഡോങ് സിന്‍മന്‍ റിപ്പോര്‍ട്ട് ചെയ്തു. യു.എസും ദക്ഷിണകൊറിയയും സംയുക്ത സൈനികാഭ്യാസം നടത്തുന്നതിനെയും ജോങ് വിമര്‍ശിച്ചു. ദക്ഷിണകൊറിയന്‍ സര്‍ക്കാര്‍ യുദ്ധത്തിന്റെയും പ്രതിസന്ധിയുടെയും മാര്‍ഗം തിരഞ്ഞെടുത്തിരിക്കുന്നുവെന്ന് അവര്‍ പറഞ്ഞു.

കൊറിയന്‍ വിഷയത്തില്‍ യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍ നയം രൂപപ്പെടുത്താന്‍ ഒരുങ്ങുന്നതിനിടെയാണിത്. ഉത്തരകൊറിയയുമായി ബന്ധപ്പെടാന്‍ ആഴ്ചകളായി ശ്രമം നടത്തിവരികയാണെന്ന് യു.എസ്. സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഉത്തരകൊറിയയുടെ ബാലിസ്ററിക് മിസൈല്‍ പരീക്ഷണവുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മില്‍ ഏറെക്കാലമായി സുഖകരമായ ബന്ധമല്ല ഉള്ളത്.
- dated 17 Mar 2021


Comments:
Keywords: Other Countries - Otta Nottathil - 17320214kim Other Countries - Otta Nottathil - 17320214kim,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us