Today: 21 Apr 2021 GMT   Tell Your Friend
Advertisements
ഇസ്രയേലില്‍ കുടുങ്ങി അറുപതിലേറെ മലയാളികള്‍
Photo #1 - Other Countries - Otta Nottathil - 18320213israel


ദുബായ്: അറുപതിലേറെ മലയാളികള്‍ ഇസ്രയേലില്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. ഗര്‍ഭിണികള്‍, രോഗികള്‍, അടിയന്തര ശസ്ത്രക്രിയ കഴിഞ്ഞ് തുടര്‍ചികിത്സ വേണ്ടവര്‍ ഉള്‍പ്പെടെയുള്ളവരാണ് ദുരിതത്തില്‍പെട്ട് കഴിയുന്നത്.

ഇന്ത്യയിലേക്ക് വിമാനസര്‍വീസ് ഇല്ലാത്തതാണ് ഇവര്‍ കുടുങ്ങിപ്പോകാന്‍ കാരണം. ഇന്ത്യന്‍ എംബസിയെ സമീപിച്ചിട്ടും കാര്യമായ സഹായം കിട്ടുന്നില്ലെന്ന് ഇവര്‍ പറഞ്ഞു. ഇവരെ നാട്ടിലെത്തിക്കുന്നതിന് രണ്ടുതവണ പ്രത്യേക വിമാനസര്‍വീസ് ഏര്‍പ്പെടുത്തുമെന്ന് എംബസി അറിയിച്ചിരുന്നു.

കുടുങ്ങിക്കിടക്കുന്നവരില്‍ തൊഴില്‍ നഷ്ടപ്പെട്ടവരും ജോലി ഉപേക്ഷിച്ചവരും വിസ തീര്‍ന്നവരുമുണ്ട്. കൂടുതല്‍ ദിവസം ഇസ്രയേലില്‍ ജീവിക്കാനുള്ള പണം ഇവരുടെ കൈയിലില്ല. മാത്രമല്ല ദുബായ് വഴിയും ജര്‍മനി വഴിയും കയറിപ്പോകണമെങ്കില്‍ അതിനുള്ള സാമ്പത്തിക ചുറ്റുപാടുമില്ല. രോഗികള്‍ക്ക് കയറിയിറങ്ങിയുള്ള യാത്രകള്‍ സാധിക്കില്ല.

നാട്ടിലേക്ക് മടങ്ങാനാവാതെ മൂന്നുമാസത്തോളമായി ദുരിതജീവിതം നയിക്കുന്നവരുമുണ്ട്. മാര്‍ച്ച് 15~ന് ഉണ്ടെന്നറിയിച്ചിരുന്ന വിമാനം അവസാനനിമിഷം റദ്ദാക്കപ്പെട്ടു. കേന്ദ്ര സര്‍ക്കാരിനെയും ഇന്ത്യന്‍ എംബസിയെയും സമീപിച്ചിട്ടും കാര്യമായ സഹായം കിട്ടുന്നില്ല. ഈ മാസം 22~ന് എയര്‍ഇന്ത്യ വിമാനമുണ്ടെന്ന് അറിയിച്ചിരുന്നെങ്കിലും അക്കാര്യത്തില്‍ ഇതുവരെ ഒരുറപ്പും കിട്ടിയിട്ടില്ലെന്നും മൂന്ന് വര്‍ഷത്തോളമായി ഇസ്രയേലില്‍ ജോലി ചെയ്ത് ഇപ്പോള്‍ അവിടെ കുടുങ്ങിക്കിടക്കുന്ന ജോസ് പറഞ്ഞു.
- dated 18 Mar 2021


Comments:
Keywords: Other Countries - Otta Nottathil - 18320213israel Other Countries - Otta Nottathil - 18320213israel,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us