Today: 17 Oct 2018 GMT   Tell Your Friend
Advertisements
ഒരു മനുഷ്യ ജീവന്റെ വില മുന്നൂറ് മുതല
Photo #1 - Other Countries - Otta Nottathil - 18720182

സോറോങ്: ഇന്തോനേഷ്യയിലെ പപുവ പ്രവിശ്യയില്‍ മുന്നൂറ് മുതലകളെ കൊന്നൊടുക്കി. സുഗിറ്റോവ് എന്ന നാല്‍പ്പത്തെട്ടുകാരനെ മുതല ആക്രമിച്ച് കൊലപ്പെടുത്തിയതില്‍ രോഷാകുലരായ നാട്ടുകാരാണ് ഇത്രയധികം മുതലകളെ ഒന്നിച്ച് കൊന്നൊടുക്കിയത്.

പ്രദേശത്തെ മുതല സംരക്ഷണ കേന്ദ്രത്തിനരികില്‍ കന്നുകാലികള്‍ക്ക് പുല്ല് ശേഖരിക്കുന്നതിനിടയില്‍ സുഗിറ്റോ സംരക്ഷണകേന്ദ്രത്തിന്റെ വേലിക്കുള്ളില്‍ അകപ്പെടുകയായിരുന്നു. കാലില്‍ മുതലയുടെ കടിയേറ്റ സുഗിറ്റോ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ മുതലയുടെ വാലിന്റെ അടിയേറ്റ് മരിച്ചു.

ഇന്തോനേഷ്യയില്‍ മുതലകളുടെ ആക്രമണത്തില്‍ ആളുകള്‍ മരിക്കുന്നത് നിത്യസംഭവമാണ്. മാര്‍ച്ചില്‍ ഒരു തോട്ടം തൊഴിലാളിയെ കൊലപ്പെടുത്തിയ മുതലയെ വെടിവെച്ചു കൊന്നിരുന്നു. രണ്ടു വര്‍ഷം മുമ്പ് റഷ്യന്‍ വിനോദസഞ്ചാരിയ്ക്കും ജീവന്‍ നഷ്ടമായിരുന്നു.

പോലീസ് സ്റേറഷനിലേക്ക് പരാതിയുമായെത്തിയ നാട്ടുകാരോട് ആവശ്യമായ നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറാണെന്ന് സംരക്ഷണ കേന്ദ്രത്തിന്റെ അധികൃതര്‍ അറിയിച്ചു. പിന്നീട് നൂറോളം വരുന്ന നാട്ടുകാര്‍ സംരക്ഷണ കേന്ദ്രത്തിലെത്തുകയും 292 മുതലകളെ ആക്രമിച്ച് കൊല്ലുകയുമായിരുന്നു. രണ്ടു മീറ്ററോളം വരുന്ന മുതലകളും, കുഞ്ഞുങ്ങളും കൊന്നൊടുക്കിയവയില്‍ പെടും.
- dated 17 Jul 2018


Comments:
Keywords: Other Countries - Otta Nottathil - 18720182 Other Countries - Otta Nottathil - 18720182,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us