Today: 22 Sep 2018 GMT   Tell Your Friend
Advertisements
ക്യൂബയിലെത്തുന്ന അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ക്ക് അജ്ഞാത രോഗം!
Photo #1 - Other Countries - Otta Nottathil - 22420187

വാഷിങ്ടണ്‍: ക്യൂബയില്‍ ജോലിക്കെത്തുന്ന യുഎസ്, ക്യാനഡ എന്നിവിടങ്ങളില്‍നിന്നുള്ള നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് അജ്ഞാത രോഗം. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെയാണ് ഇതു കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ചിലര്‍ക്ക് ഒന്നും ഓര്‍ത്തെടുക്കാന്‍ കഴിയാതെ വന്നു. എഴുതുമ്പോഴും പറയുമ്പോഴും കൃത്യമായ വാക്കുകള്‍ ഉപയോഗിക്കാന്‍ പോലും ചിലര്‍ ബുദ്ധിമുട്ടുന്നു. ഉച്ചത്തിലുള്ള ശബ്ദം മുഴങ്ങുന്നതും കേള്‍വി ശക്തി നഷ്ടപ്പെടുന്നതുമാണ് ഒരു ലക്ഷണമെങ്കില്‍ ഉറങ്ങി കിടക്കുമ്പോള്‍ ഭയാനകമായ ശബ്ദം കേള്‍ക്കുന്നതാണ് മറ്റ് ചിലരില്‍ കണ്ടെത്തിയ ലക്ഷണം. എന്നാല്‍, ഒരേ മുറിയില്‍ കഴിയുന്ന മറ്റുള്ളവര്‍ക്ക് ഈ ശബ്ദം കേള്‍ക്കാന്‍ സാധിക്കുന്നില്ല.

തലവേദന, തലകറക്കം, ഛര്‍ദി എന്നിവയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അമേരിക്കയില്‍ നിന്നുള്ള 24 പേരിലും കാനഡയില്‍ നിന്നുള്ള 10 പേരിലുമാണ് ഈ രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയത്. മാനസികാസ്വാസ്ഥ്യം പിടിപ്പെട്ടവര്‍ക്ക് സമാനമായ അവസ്ഥയാണ് ക്യൂബയില്‍ നിന്നെത്തിയ അമേരിക്കന്‍ പ്രതിനിധികളില്‍ കണ്ടെത്തിയതെന്ന് പെന്‍സില്‍വാനിയ സര്‍വകലാശാലയിലെ ഡോക്ടര്‍ ഡഗ്ളസ് സ്മിത്ത് അഭിപ്രായപ്പെട്ടു.

മുമ്പ് സംഭവിച്ച കാര്യങ്ങള്‍ ഓര്‍ത്തെടുക്കാനോ കൃത്യമായി ആശയവിനിമയം നടത്താനോ ഇവര്‍ക്ക് സാധിക്കുന്നില്ല. അതുകൊണ്ട് തന്നെ ഇവരുടെ തലച്ചോറിലാണ് ആഘാതം സംഭവിച്ചിരിക്കുന്നതെന്നാണ് വിലയിരുത്തലുകള്‍.

ശബ്ദ തരംഗങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണമാണെന്നായിരുന്നു ഡോക്ടര്‍മാരുടെ ആദ്യ നിഗമനം. എന്നാല്‍, അത് സാധൂകരിക്കുന്ന തെളിവുകള്‍ ഒന്നും തന്നെ ലഭിച്ചിരുന്നില്ല. ഇതിന് പുറമെ ശബ്ദമുപയോഗിച്ചുള്ള ആക്രമണങ്ങള്‍ തലച്ചോറിന് ഹാനികരമാകില്ലെന്നും ഡോക്ടര്‍മാര്‍ വിലയിരുത്തുന്നുണ്ട്.

ഇത് ഒരു സംഘടിത ആക്രമണമാണെന്നായിരുന്നു യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേര്‍സണ്‍ അഭിപ്രായപ്പെട്ടിരുന്നത്. ഈ അപകടത്തില്‍ രാജ്യത്തിന് യാതൊരു പങ്കുമില്ലെന്നും ഏത് അന്വേഷണവുമായും സഹകരിക്കുമെന്നും ക്യൂബ അറിയിച്ചു.

ഈ അവസ്ഥയുടെ പശ്ചാത്തലത്തില്‍ ക്യൂബയിലേക്ക് നിയമിക്കുന്ന നയതന്ത്ര ഉദ്യോഗസ്ഥര്‍ കുടുംബമായി പോകേണ്ടതില്ലെന്ന് കാനേഡിയന്‍ ഭരണാധികാരികള്‍ നിര്‍ദേശിച്ചു. മുന്‍ കരുതല്‍ എന്ന നിലയ്ക്ക് അമേരിക്ക ക്യൂബയിലേക്ക് യാത്രകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ക്യൂബയില്‍ വിനോദ സഞ്ചാരത്തിന് പോയ ആര്‍ക്കും ഇത്തരം പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
- dated 21 Apr 2018


Comments:
Keywords: Other Countries - Otta Nottathil - 22420187 Other Countries - Otta Nottathil - 22420187,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us