Today: 16 Jan 2018 GMT   Tell Your Friend
Advertisements
ഉത്തര കൊറിയയ്ക്കെതിരേ ഉപരോധം കടുപ്പിക്കുന്നു
Photo #1 - Other Countries - Otta Nottathil - 241220179

യുനൈറ്റഡ് നേഷന്‍സ്: ഐക്യരാഷ്ട്ര സഭ ഉത്തര കൊറിയയ്ക്കെതിരേ കൂടുതല്‍ കടുത്ത ഉപരോധ നടപടികള്‍ സ്വീകരിക്കുന്നു. ഉത്തര കൊറിയയിലേക്കുള്ള എണ്ണ ഇറക്കുമതിയുള്‍പ്പെടെ നിയന്ത്രിക്കുന്നതടക്കമുള്ള നിര്‍ദേശങ്ങളടങ്ങിയ പ്രമേയം യു.എന്‍ രക്ഷാസമിതി ഐകകണ്ഠ്യേന പാസാക്കി. ഉത്തര കൊറിയയുമായി വ്യാപാരബന്ധം പുലര്‍ത്തുന്ന ചൈനയും റഷ്യയും പ്രമേയത്തിന് അനുകൂലമായാണ് വോട്ട് ചെയ്തത്.

ലോകത്തിന് വേണ്ടത് മരണമല്ല, സമാധാനമാണെന്ന് വോെ ട്ടടുപ്പിലൂടെ തെളിഞ്ഞതായി യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് അഭിപ്രായപ്പെട്ടു. യു.എസാണ് പ്രമേയത്തിന്‍െറ കരട് രക്ഷാസമിതിയില്‍ അവതരിപ്പിച്ചത്. പ്രമേയത്തെ യു.എന്‍ സെക്രട്ടറി ജനറല്‍ അന്‍േറാണിയോ ഗുട്ടെറസ് സ്വാഗതംചെയ്തു. പെട്രോളിയം, ഇലക്ട്രോണിക് ഉല്‍പന്നങ്ങളുടെ കയറ്റുമതി 90 ശതമാനം വരെ വെട്ടിക്കുറക്കുകയാണ് ലക്ഷ്യം. യു.എസിനെ സംഹരിക്കാന്‍ ശേഷിയുള്ള ഭൂഖണ്ഡാന്തര മിസൈല്‍ പരീക്ഷണത്തെ തുടര്‍ന്നാണ് യു.എന്‍ ഉപരോധം കടുപ്പിച്ചത്. കഴിഞ്ഞ നവംബര്‍ 19നാണ് ഉത്തര കൊറിയ ഭൂഖണ്ഡാന്തര മിസൈല്‍ പരീക്ഷിച്ചത്. '

'ഉത്തര കൊറിയയിലെ ജനങ്ങള്‍ പട്ടിണി കിടക്കുകയാണ്, അവരുടെ സൈനികര്‍ നിരന്തരമായി കൂറുമാറുന്നു, ഈ സാഹചര്യത്തിലും അതിശക്തനാണെന്ന നാട്യത്തില്‍ കഴിയുന്ന ഭരണാധികാരി കിം ജോങ് ഉന്‍ നിരന്തരം മിസൈല്‍ പരീക്ഷണങ്ങള്‍ തുടരുകയാണ്. ആ രാജ്യത്തെ ഒറ്റപ്പെടുത്താനും അവരുടെ ഭീഷണിക്കു മറുപടിയുമായാണ് പ്രമേയം അവതരിപ്പിച്ചത്'' യു.എന്നിലെ യു.എസ് നയതന്ത്രപ്രതിനിധി നിക്കി ഹാലി വ്യക്തമാക്കി. പെട്രോളിയം ഉല്‍പന്നങ്ങളാണ് ഉത്തര കൊറിയയുടെ പ്രധാന വരുമാന ഉറവിടം. ഉല്‍പന്നങ്ങളുടെ കയറ്റുമതി കുറക്കുക വഴി മിസൈല്‍ പരീക്ഷണങ്ങള്‍ തടയാനാണ് യു.എന്‍ ലക്ഷ്യംവെക്കുന്നത്. ഉത്തര കൊറിയയുടെ ഭക്ഷ്യ ഉല്‍പന്നങ്ങളുടെയും യന്ത്രവ്യവസായിക ഉപകരണങ്ങളുടെയും കയറ്റുമതിയും യു.എന്‍ നിരോധിച്ചിട്ടുണ്ട്.

വിദേശരാജ്യങ്ങളില്‍ ജോലിചെയ്യുന്ന ഉത്തര കൊറിയന്‍ പൗരന്മാരെ രണ്ടു വര്‍ഷത്തിനകം തിരിച്ചയക്കുക, ആണവ പരീക്ഷണങ്ങളില്‍ ഏര്‍പ്പെട്ട വ്യക്തികളെയും കമ്പനികളെയും കരിമ്പട്ടികയില്‍ പെടുത്തുക, എണ്ണ, കല്‍ക്കരി തുടങ്ങിയ ഉല്‍പന്നങ്ങളുമായി ഉത്തര കൊറിയയിലേക്കും തിരിച്ചും പോകുന്ന കപ്പലുകള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുക തുടങ്ങിയവയാണ് പ്രമേയത്തിലെ മറ്റു നിര്‍ദേശങ്ങള്‍. കിം ജോങ് ഉന്നി!ന്‍െറ സ്വത്തുക്കള്‍ മരവിപ്പിക്കാനും എണ്ണ കയറ്റുമതി പൂര്‍ണമായി നിരോധിക്കാനുമാണ് ട്രംപ് ഭരണകൂടം യു.എന്നില്‍ ആവശ്യപ്പെട്ടത്.
- dated 24 Dec 2017


Comments:
Keywords: Other Countries - Otta Nottathil - 241220179 Other Countries - Otta Nottathil - 241220179,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us