Today: 17 Dec 2018 GMT   Tell Your Friend
Advertisements
ഫ്രാങ്കോ 250 കിലോ കുറച്ചു; ഇപ്പോള്‍ നടക്കാന്‍ പഠിക്കുന്നു!
Photo #1 - Other Countries - Otta Nottathil - 24220189

മെക്സികോ സിറ്റി: ലോകത്തെ ഏറ്റവും ഭാരം കൂടിയ ആളെന്ന റെക്കോഡ് കൈവശം വച്ചിരുന്ന ജ്വാന്‍ പെഡ്രൊ ഫ്രാങ്കോ 250 കിലോ ഭാരം കുറച്ച് വീണ്ടും നടക്കാന്‍ പരിശീലിക്കുന്നു. 2016 ഒക്ടോബറിലാണ് ഈ മെക്സിക്കന്‍ സ്വദേശി ഭാരക്കൂടുതലിന്‍െ പേരില്‍ ഗിന്നസ് ബുക്കില്‍ ഇടം നേടിയത്. അന്ന് 595 കിലോ ആയിരുന്നു തൂക്കം.

കിടക്കയില്‍ നിന്ന് ഒന്ന് എഴുന്നേല്‍ക്കാന്‍ പോലും ഫ്രാേങ്കാക്ക് സാധിച്ചിരുന്നില്ല. പ്രമേഹം, രക്ത സമ്മര്‍ദം, ശ്വാസകോശ രോഗങ്ങള്‍ എന്നിവ ഗുരുതരമായതിനാല്‍ ഫ്രാങ്കോയുടെ ജീവന്‍ അപകടാവസ്ഥയിലാണെന്നും അടിയന്തിരമായി ഭാരം കുറക്കണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് ആറുമാസത്തേക്ക് കടുത്ത ഭക്ഷണ നിയന്ത്രണത്തിലായിരുന്നു ഫ്രാങ്കോ.

2017 മെയില്‍ ആദ്യ ഗ്യാസ്ട്രിക് സ്ലീവ് സര്‍ജറി നടത്തി. ആമാശയത്തിന്‍െറ വ്യാപ്തി 80 ശതമാനത്തോളം കുറക്കുന്നതിനാണ് ഈ ശസ്ത്രക്രിയ. ആറുമാസത്തിനു ശേഷം ഗ്യാസ്ട്രിക് ബൈപാസ് ശസ്ത്രക്രിയയും പൂര്‍ത്തിയാക്കി. ഈ ശസ്ത്രക്രിയയിലൂടെ കുടലിന്‍െറ അവസാന ഭാഗത്തേക്ക് ആമാശയത്തെ നേരിട്ട് ബന്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഇതുവഴി ഭക്ഷണത്തിന്‍െറ ആഗിരണം കുറക്കാം. തുടര്‍ന്ന് നടത്തിയ ചികിത്സക്കു ശേഷം ഫ്രാങ്കോയുടെ ഭാരം 345 കിലോഗ്രാമിലേക്ക് കുറഞ്ഞു.

അടുത്ത ഒന്നര വര്‍ഷത്തിനിടെ 100 കിലോഗ്രാം കുറക്കണമെന്ന് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോഴും 24 മണിക്കൂറും ഫ്രാങ്കോ ഓക്സിജന്‍ മാസ്ക് ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ കിടക്കയില്‍ ചെലവഴിക്കുന്ന സമയം വളരെ കുറവാണ്. വാക്കര്‍ ഉപയോഗിച്ചാണ് നടക്കാന്‍ ശ്രമിക്കുന്നത്. കൂടാതെ പ്രത്യേകമായി തയാറാക്കിയ സൈക്കിള്‍ കൈകൊണ്ട് ഉപയോഗിച്ച് വ്യായാമവും അദ്ദേഹം നടത്തുന്നുണ്ട്.
- dated 23 Feb 2018


Comments:
Keywords: Other Countries - Otta Nottathil - 24220189 Other Countries - Otta Nottathil - 24220189,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us