Today: 21 Apr 2021 GMT   Tell Your Friend
Advertisements
പേരുമാറ്റുന്നവര്‍ക്ക് സൗജന്യ ഭക്ഷണവുമായി റെസ്റററന്റ്
Photo #1 - Other Countries - Otta Nottathil - 24320218sushi

തായ്പേയ്: സ്വന്തം പേര് മാറ്റാന്‍ തയാറാണെങ്കില്‍, സൗജന്യമായി ഭക്ഷണം നല്‍കാമെന്ന പരസ്യവുമായി തായ് റസ്റററന്റ്. വെറുതേ പേര് മാറ്റിയെന്നു പറഞ്ഞാല്‍ പോരാ, നിയമപരമായി തന്നെ മാറ്റമം, 'സാല്‍മന്‍' എന്നായിരിക്കണം പേര്. അങ്ങനെ ചെയ്താല്‍ സുഷി എന്ന വിഭവം സൗജന്യമായി നല്‍കും.

ജപ്പാന്കാരുടെ പ്രിയപ്പെട്ട വിഭവമായ സുഷി തയാറാക്കാന്‍ ഉപയോഗിക്കുന്ന ചേരുവകളില്‍ പ്രധാനമാണ് 'സാല്‍മന്‍' എന്ന മത്സ്യം.

സ്വന്തം പേര് തിരുത്തി ഇത്തരമൊരു സാഹസത്തിന് മുതിരാന്‍ അധികമാരും തയാറാകില്ലെന്നായിരുന്നു ജപ്പാനീസ് സുഷി റെസ്റ്റോറന്‍റ് ശൃംഖലയായ അകിന്‍ഡോ സുഷിറോയുടെ ഉടമകള്‍ കരുതിയത്. പക്ഷെ തായ്വാനികളുടെ സുഷി പ്രിയത്തെ അണ്ടര്‍എസ്ററിമേറ്റ് ചെയ്യുകയായിരുന്നുവെന്ന് റെസ്റ്റോറന്‍റ് ഉടമകള്‍ താമസിയാതെ അറിഞ്ഞു.

ഫുഡികള്‍ സര്‍ക്കാര്‍ ആഫീസുകളില്‍ വരി നിന്ന് പേര് തിരുത്തിയതോടെ 'സുഷി' വിളമ്പി റെസ്റ്റോറന്‍റുടമകള്‍ തളര്‍ന്നുവെന്നാണ് സംസാരം. ഒരു കോളജ് വിദ്യാര്‍ഥിനി അവളുടെ സര്‍നെയിം കുവോ എന്നത്, കുവോ 'സാല്‍മന്‍ റൈസ് ബൗള്‍' എന്നാണ് തിരുത്തിയത്. ഇങ്ങനെ നൂറ്റമ്പതോളം പേരാണ് പേര് തിരുത്തിയത്.

സംഭവം വ്യാപകമായി ചര്‍ച്ചയായതോടെ പേര് തിരുത്തുന്ന നടപടിക്രമം പൂര്‍ത്തിയാകുന്നതിന് നിശ്ചിത കാലയളവ് നടപ്പാക്കണമെന്ന് രാഷ്ട്രീയ നേതാക്കള്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ സേവനങ്ങള്‍ ഇത്തരം നിസാരകാര്യങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കേണ്ടി വരുന്നത് ഒഴിവാക്കാന്‍ ഒരാള്‍ ഒരിക പേര് തിരുത്തിയാല്‍ അടുത്ത മൂന്ന് വര്‍ഷത്തേക്ക് പേര് മാറ്റുന്നതില്‍ നിന്ന് വിലക്കണമെന്നും ആവശ്യങ്ങള്‍ ഉയര്‍ന്നു.
- dated 24 Mar 2021


Comments:
Keywords: Other Countries - Otta Nottathil - 24320218sushi Other Countries - Otta Nottathil - 24320218sushi,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us