Today: 21 May 2019 GMT   Tell Your Friend
Advertisements
ലങ്കന്‍ സ്ഫോടനം: ഐഎസ് ഉത്തരവാദിത്വമേറ്റു
Photo #1 - Other Countries - Otta Nottathil - 24420193lanka

കൊളംബോ: ഈസ്റ്റര്‍ ദിവസം ശ്രീലങ്കയിലെ ക്രിസ്ത്യന്‍ പള്ളികളിലും പഞ്ചനക്ഷത്രഹോട്ടലുകളിലുമുള്‍പ്പെടെ എട്ടിടങ്ങളിലുണ്ടായ സ്ഫോടനങ്ങളുടെ ഉത്തരവാദിത്വം ഭീകരസംഘടനയായ ഇസ്ലാമിക് സ്റേററ്റ് ഏറ്റെടുത്തു.

നേരത്തേ, പ്രാദേശിക ഇസ്ലാമിക് സംഘടനയായ നാഷണല്‍ തൗഹീദ് ജമാഅത്താണ് ആക്രമണങ്ങള്‍ക്ക് പിന്നിലെന്നായിരുന്നു ശ്രീലങ്കന്‍സര്‍ക്കാര്‍ അറിയിച്ചിരുന്നത്. തങ്ങളുടെ സംഘാംഗങ്ങളാണ് ആക്രമണങ്ങള്‍ നടത്തിയതെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ "അല്‍ അമാഖി'ല്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ ഐ.എസ്. അവകാശപ്പെട്ടു. എന്നാല്‍, ഇത് തെളിയിക്കുന്ന രേഖകളൊന്നും നല്‍കിയിട്ടില്ല.

ആക്രമണം നടന്ന് 48 മണിക്കൂറിനുശേഷമാണ് ഐ.എസ്. ഉത്തരവാദിത്വമേറ്റെടുക്കുന്നത്. സ്ഫോടനങ്ങള്‍ നടത്താന്‍ ചാവേറുകള്‍ക്ക് പരിശീലനം നല്‍കുകയും പദ്ധതി ആസൂത്രണംചെയ്യുകയും ചെയ്തത് ഐ.എസ്. ആവാമെന്ന് പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ പറഞ്ഞു.

അതിനിടെ സ്ഫോടനങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 321 ആയി. മരിച്ച ഇന്ത്യക്കാരുടെ എണ്ണം പത്തായി. ബെംഗളൂരുവില്‍നിന്നുള്ള എ. മാരിഗൗഡ, എച്ച്. പുട്ടരാജു എന്നിവര്‍ മരിച്ചതായി ശ്രീലങ്കയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ സ്ഥിരീകരിച്ചു. ശ്രീലങ്കയിലേക്ക് വിനോദയാത്രപോയ ജെ.ഡി.എസ്. പ്രവര്‍ത്തകരുടെ സംഘത്തിലുള്ളവരാണ് ഇവര്‍.
- dated 24 Apr 2019


Comments:
Keywords: Other Countries - Otta Nottathil - 24420193lanka Other Countries - Otta Nottathil - 24420193lanka,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us