Today: 08 Aug 2020 GMT   Tell Your Friend
Advertisements
ആണവാക്രമണത്തിന്റെ ഓര്‍മകളില്‍ മാര്‍പാപ്പ
Photo #1 - Other Countries - Otta Nottathil - 251120198pope

നാഗസാക്കി: ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലുമുണ്ടായ ആണവാക്രമണത്തിന്റെ ഇരകളനുഭവിച്ചത് പറഞ്ഞറിയിക്കാനാകാത്ത ഭീകരാവസ്ഥയെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. 1945 ഓഗസ്ററില്‍ ആണവാക്രമണം തകര്‍ത്ത ജപ്പാനിലെ നാഗസാക്കിയിലും ഹിരോഷിമയിലും നടത്തിയ സന്ദര്‍ശനത്തിനിടെയാണ് അദ്ദേഹത്തിന്റെ അനുസ്മരണം.

ഹിരോഷിമയിലെ പീസ് മെമ്മോറിയലില്‍ ആണവാക്രമണത്തെ അതിജീവിച്ചവരുമായി മാര്‍പാപ്പ കൂടിക്കാഴ്ച നടത്തി. നാഗസാക്കിയില്‍ 74,000 പേരും ഹിരോഷിമയില്‍ 1,40,000 പേരുമാണ് ആണവാക്രമണത്തില്‍ കൊല്ലപ്പെട്ടത്.

തായ്ലാന്‍ഡ് സന്ദര്‍ശനം പൂര്‍ത്തിയാക്കിയതിനുശേഷമാണ് മാര്‍പാപ്പ ജപ്പാനിലെത്തിയത്. 12.6 കോടി ജനങ്ങളുള്ള ജപ്പാനില്‍ 4,40,000 കത്തോലിക്കരാണുള്ളത്. തിങ്കളാഴ്ച അദ്ദേഹം ജപ്പാന്‍ ചക്രവര്‍ത്തിയെ കാണും.

മുന്‍ മാര്‍പാപ്പമാരില്‍നിന്ന് ഭിന്നമായ അഭിപ്രായമാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ജപ്പാനിലുയര്‍ത്തിയത്. 1982~ല്‍ ഐക്യരാഷ്ട്രസഭയില്‍ നടത്തിയ പ്രസംഗത്തില്‍ ആണവപ്രതിരോധമെന്നത് അനിവാര്യമായ ആപത്താണെന്ന് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ അഭിപ്രായപ്പെട്ടിരുന്നു.

മനുഷ്യര്‍ക്ക് മറ്റൊരാള്‍ക്കുമേല്‍ എത്രവലിയ വേദനയും ഭീതിയും അടിച്ചേല്‍പ്പിക്കാനാകുമെന്ന് ഈ സ്ഥലം നമ്മെ ഓര്‍മിപ്പിക്കുന്നു. സകലതും നാശത്തിന്റെയും മരണത്തിന്റെയും തമോഗര്‍ത്തം വിഴുങ്ങിയത് ഞൊടിയിടയ്ക്കുള്ളിലായിരുന്നു. നിശ്ശബ്ദതയുടെ ആ പടുകുഴിയില്‍നിന്ന് ഇരയായവരുടെ കരച്ചില്‍ നമുക്കിപ്പോഴും ഉയര്‍ന്നുകേള്‍ക്കാം. ആഴത്തിലുള്ള കുറ്റബോധത്തോടെ, വീണ്ടും പറയട്ടെ, യുദ്ധമുന്നണികളിലെ അണ്വായുധത്തിന്റെ ഉപയോഗം മനുഷ്യരാശിയോടും ഭാവിലോകത്തോടും ചെയ്യുന്ന അപരാധംതന്നെയാണ്. വിനാശകാരികളായ അണ്വായുധങ്ങളും മറ്റ് ആയുധങ്ങളും കൈവശംവെക്കുന്നതല്ല സമാധാനംപുലര്‍ത്താനുള്ള മാര്‍ഗം. ഭയവും അവിശ്വാസവും നയിക്കുന്ന, തെറ്റായ സുരക്ഷാസങ്കല്പത്തെ ന്യായീകരിക്കുന്ന വിപരീത ആശയങ്ങളിലൂടെയാണ് ലോകം ഇന്ന് കടന്നുപോകുന്നത് ~മാര്‍പാപ്പ പറഞ്ഞു.
- dated 25 Nov 2019


Comments:
Keywords: Other Countries - Otta Nottathil - 251120198pope Other Countries - Otta Nottathil - 251120198pope,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us