Today: 23 Nov 2017 GMT   Tell Your Friend
Advertisements
ദക്ഷിണ സുഡാനില്‍നിന്ന് പലായനം തുടരുന്നു
Photo #1 - Other Countries - Otta Nottathil - 2520178

ജൂബ: സിവിലിയന്‍മാര്‍ക്കു നേരെയുള്ള സൈന്യത്തിെന്‍റ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ ദക്ഷിണ സുഡാനില്‍നിന്നുള്ള പലായനം തുടരുന്നു. പതിനായിരത്തോളം പേര്‍ പലായനം ചെയ്തതായി യു.എന്‍ അഭയാര്‍ഥി ഏജന്‍സി. യുഗാണ്ടന്‍ ജില്ലയായ ലാംവോയിലേക്കാണ് ആളുകള്‍ പലായനം ചെയ്യുന്നത്. ദക്ഷിണ സുഡാന്‍ സായുധസേനയുടെ വിവേചനരഹിതമായ ആക്രമണത്തിന് ഇരയായിരിക്കുകയാണ് പാജോക് നഗരത്തിലെ ജനങ്ങളെന്ന് യു.എന്‍ അഭയാര്‍ഥി ഹൈകമീഷണര്‍.

പലപ്പോഴും ഇവര്‍ കുറ്റിക്കാടുകള്‍ക്കു പിന്നില്‍ മറഞ്ഞിരുന്നാണ് യുഗാണ്ടയിലെ തങ്ങളുടെ സുരക്ഷിത സ്ഥാനത്തെത്തുന്നത്. തിങ്കളാഴ്ച പ്രദേശത്ത് സര്‍ക്കാര്‍ സേനയും വിമതരും തമ്മില്‍ സംഘര്‍ഷമുണ്ടായതിനു ശേഷമാണ് സ്ഥിതി കൂടുതല്‍ വഷളായതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലാംവോയിലെത്തിയ അഭയാര്‍ഥികള്‍ സിവിലിയന്മാര്‍ക്കു നേരെയുള്ള സൈന്യത്തിെന്‍റ ക്രൂരതകള്‍ ഹൈകമീഷണറോട് വിവരിച്ചതായി വക്താവ് റൊക്കോ നൂറി പറഞ്ഞു. പ്രിയപ്പെട്ടവര്‍ വെടിയേറ്റു മരിക്കുന്നതും മൃഗങ്ങളെപ്പോലെ കൂട്ടക്കൊലക്ക് ഇരയാക്കപ്പെടുന്നതും പലര്‍ക്കും കാണേണ്ടിവന്നു. ഓടി രക്ഷപ്പെടാന്‍ സാധിക്കാതിരുന്ന വയോധികരും ഭിന്നശേഷിക്കാരും സൈന്യത്തിെന്‍റ തോക്കിനിരയായി. പാജോക്കില്‍ സൈന്യം ആക്രമണം നടത്തിയതായി സര്‍ക്കാര്‍ വക്താവ് മിഖായേല്‍ മകൂയി സ്ഥിരീകരിച്ചിട്ടുണ്ട്.

നഗരം വിമതരുടെ കൈവശമായിരുന്നെന്നും തുടര്‍ന്ന് സൈന്യം നടത്തിയ ആക്രമണത്തില്‍ വിമതര്‍െക്കാപ്പം നിന്ന സിവിലിയന്‍മാര്‍ക്കാണ് പലായനം ചെയ്യേണ്ടി വന്നതെന്നുമാണ് അദ്ദേഹത്തിെന്‍റ വാദം. പാജോക്കില്‍ പ്രവേശിക്കുന്നതില്‍നിന്ന് യു.എന്നിെന്‍റ ദക്ഷിണ സുഡാനിലെ സമാധാന ദൗത്യ ഏജന്‍സിയായ യു.എന്‍.എംെ.എ.എസ്.എസിനെ വിലക്കിയതായി ഏജന്‍സി ബുധനാഴ്ച പറഞ്ഞിരുന്നു.

സിവിലിയന്മാരെ സംരക്ഷിക്കുന്നതിനും മനുഷ്യാവകാശ ലംഘനം റിപ്പോര്‍ട്ട് ചെയ്യുന്നതിനുമായി ഏജന്‍സിക്ക് പ്രവേശനം അനുവദിക്കണമെന്ന് യു.എന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ ദക്ഷിണ സുഡാനില്‍ നിന്നെത്തിയ 8,32,000 അഭയാര്‍ഥികള്‍ യുഗാണ്ടയില്‍ താമസിക്കുന്നുണ്ട്. ബിദിബിദി അഭയാര്‍ഥി ക്യാമ്പില്‍ മാത്രം 2,70,000 അഭയാര്‍ഥികളാണുള്ളത്.
- dated 02 May 2017


Comments:
Keywords: Other Countries - Otta Nottathil - 2520178 Other Countries - Otta Nottathil - 2520178,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us