Today: 11 Nov 2019 GMT   Tell Your Friend
Advertisements
ബോയിങ് വിമാനാപകടത്തിനു കാരണം രൂപകല്‍പ്പന
Photo #1 - Other Countries - Otta Nottathil - 261020192lion

ജക്കാര്‍ത്ത: നൂറിലേറെപ്പേരുടെ ജീവനെടുത്ത ലയണ്‍ എയര്‍ വിമാനാപകടത്തിനുകാരണം വിമാനത്തിന്റെ രൂപകല്പനയിലെ പിഴവ്. പൈലറ്റുമാരുടെ പരിശീലനത്തിലെ അപര്യാപ്തതയും ജീവനക്കാരുടെ മോശം പ്രകടനവുമാണ് മറ്റുകാരണങ്ങളെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

പൈലറ്റുമാരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകള്‍ അപകടത്തിലേക്ക് നയിച്ചതായി ഇന്‍ഡൊനീഷ്യന്‍ നാഷണല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ സേഫ്റ്റി കമ്മിറ്റി സമര്‍പ്പിച്ച 353 പേജുള്ള റിപ്പോര്‍ട്ടില്‍പറയുന്നു.

ഇന്‍ഡൊനീഷ്യന്‍ വിമാനക്കമ്പനിയായ ലയണ്‍ എയറിന്റെ ബോയിങ് 737~മാക്സ് വിമാനം 189 പേരുമായി 2018 ഒക്ടോബര്‍ 29~നാണ് ജാവ കടലില്‍ തകര്‍ന്നുവീണത്. ലയണ്‍ എയര്‍ വിമാനാപകടത്തിനുപിന്നാലെ 2019 മാര്‍ച്ചില്‍ എത്യോപ്യന്‍ എയര്‍ലൈന്‍സിന്റെ ബോയിങ് വിമാനം തകര്‍ന്നുവീണ് 157 പേര്‍ മരിച്ചതോടെയാണ് 737 മാക്സ് വിമാനങ്ങളിലെ സുരക്ഷയെക്കുറിച്ച് ആശങ്കയുയര്‍ന്നത്.

വിമാനം പെട്ടെന്ന് നിന്നുപോകുന്നതിനെ പ്രതിരോധിക്കുന്ന സംവിധാനമായ മാനോവെറിങ് കാരക്ടറിസ്ററിക്സ് ഓഗ്മെന്‍റേഷന്‍ സിസ്ററത്തിന്റെ (എം.സി.എ.എസ്.) രൂപകല്പനയില്‍ ബോയിങ്ങിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടുണ്ട്. അപര്യാപ്തവും പോരായ്മയുള്ളതുമായ ഈസംവിധാനത്തിനും രൂപകല്പനയ്ക്കും യു.എസ്. അധികൃതര്‍ അംഗീകാരം നല്‍കുകയും ചെയ്തു.

എം.സി.എ.എസിനെക്കുറിച്ച് വിമാനജീവനക്കാര്‍ക്ക് പര്യാപ്തമായ പരിശീലനവും നല്‍കിയിരുന്നില്ല. കോക്പിറ്റില്‍ നേരത്തേതന്നെ പിഴവുകണ്ടെത്തിയെങ്കിലും ഇക്കാര്യം അധികൃതരെ ജീവനക്കാര്‍ അറിയിച്ചിരുന്നില്ല. വിമാനം പരിശോധനയ്ക്ക് നല്‍കാതെ വീണ്ടും യാത്ര നടത്തിയതാണ് ദുരന്തത്തിലെത്തിച്ചത് ~റിപ്പോര്‍ട്ട് തുടരുന്നു.
- dated 26 Oct 2019


Comments:
Keywords: Other Countries - Otta Nottathil - 261020192lion Other Countries - Otta Nottathil - 261020192lion,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us