Today: 21 May 2019 GMT   Tell Your Friend
Advertisements
ലങ്കന്‍ സ്ഫോടനം ആസൂത്രണം ചെയ്തത് ധനിക കുടുംബാംഗങ്ങള്‍
Photo #1 - Other Countries - Otta Nottathil - 26420197lanka
കൊളംബോ: ഈസ്ററര്‍ ദിനത്തില്‍ ശ്ളീലങ്കയിലെ പള്ളികളിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലും നടത്തിയ ആക്രമണം ആസൂത്രണം ചെയ്തത് രാജ്യത്തെ ധനികകുടുംബത്തിലെ സഹോദരന്മാരെന്നു വ്യക്തമാകുന്നു. ലങ്കന്‍ വ്യാപാരമേഖലയിലെ പ്രധാനിയായ സുഗന്ധവ്യജ്ഞന വ്യവസായിയുടെ ആറ് ആണ്‍മക്കളില്‍ രണ്ടു പേരും ചാവേറുകളായി പൊട്ടിത്തെറിച്ചുവെന്നും് അന്വേഷണത്തില്‍ കണ്ടെത്തി.

കൊളംബോയിലെ ധനികരുടെ തെരുവായ മഹാവേല ഗാര്‍ഡന്‍സില്‍ നിന്നുള്ള സഹോദരങ്ങളാണ് ആക്രമണത്തിനു പിന്നില്‍. സുഗന്ധവ്യജ്ഞന വ്യാപാരി മുഹമ്മദ് ഇബ്രാഹിമിന്‍റെ മകനും ചെമ്പ് ഫാക്റ്ററിയുടെ ഉടമയുമായ ഇന്‍ഷാഫ് ഇബ്രാഹിമാണ് ഷാങ്ക്രി ലാ ഹോട്ടലില്‍ പ്രാതലിനിടെ ചാവേറായി പൊട്ടിത്തെറിച്ചത്. ഇതേത്തുടര്‍ന്ന് ഇവരുടെ വീട്ടില്‍ പൊലീസ് അന്വേഷണത്തിനെത്തിയതോടെ ഇബ്രാഹിമിന്‍റെ ഇളയ സഹോദരന്‍ ഇല്‍ഹാം ഇബ്രാഹിമും ചാവേറായി പൊട്ടിത്തെറിച്ചു. സ്ഫോടനത്തില്‍ ഇല്‍ഹാമിന്‍റെ ഭാര്യയും മൂന്നു മക്കളും നാലു പൊലീസുകാരും കൊല്ലപ്പെട്ടു.

മുഹമ്മദ് ഇബ്രാഹിം ഇപ്പോള്‍ കസ്ററഡിയിലാണ്. ഇവരുടെ പേരുകള്‍ പ്രാദേശിക മാധ്യമങ്ങള്‍ പുറത്തു വിട്ടെങ്കിലും അന്വേഷണ ഉദ്യോഗസ്ഥര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഈസ്ററര്‍ ദിനത്തില്‍ പള്ളികളിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലുമായി ആക്രമണം നടത്തിയ 9 പേരെ തിരിച്ചറിഞ്ഞതായും ഇവര്‍ സാമ്പത്തികമായി ഉയര്‍ന്ന ചുറ്റുപാടില്‍ നിന്നുള്ളവരും വിദേശത്ത് വിദ്യാഭ്യാസം നേടിയവരുമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

മുഹമ്മദ് ഇബ്രാഹിമിന് ആറ് ആണ്‍ മക്കളും 3 പെണ്‍മക്കളുമാണുള്ളത്. സമ്പന്നനായ ആഭരണവ്യാപാരിയുടെ മകളെയാണ് ഇന്‍ഷാഫ് വിവാഹം കഴിച്ചത്. 31കാരനായ ഇല്‍ഹാം തീവ്ര ചിന്തകളോട് പ്രത്യക്ഷമായി തന്നെ താത്പര്യം പ്രകടിപ്പിച്ചിരുന്നു. നാഷണല്‍ തൗഹീദ് ജമാത്തിന്‍റെ യോഗങ്ങളില്‍ പങ്കെടുക്കാറുമുണ്ട്.

ഈസ്ററര്‍ ദിനത്തില്‍ ചാവേറായതില്‍ ഒരു വനിതയുള്ളതായും കണ്ടെത്തിയിട്ടുണ്ട്. ചാവേറുകളില്‍ ഒരാളുടെ ഭാര്യയാണിതെന്നാണ് കണ്ടെത്തല്‍. ഇവരില്‍ ഒരാള്‍ ഇംഗ്ളണ്ടില്‍ നിയമപഠനം നടത്തിയതിനു ശേഷം സ്പോര്‍ട്സില്‍ ബിരുദം നേടുന്നതിനായി ഓസ്ട്രേലിയയിലും പഠിച്ചിരുന്നു. വിദേശരാജ്യങ്ങളില്‍ അന്വേഷണത്തിന് തങ്ങളോട് സഹകരിക്കുന്നുണ്ടെന്നും ലങ്ക വ്യക്തമാക്കിയിട്ടുണ്ട്.

ഫെയ്സ്ബുക് പോസ്ററുകളിലും മറ്റും തീവ്ര ചിന്താഗതി വച്ചു പുലര്‍ത്തിയിരുന്ന തമിഴ് സംസാരിക്കുന്ന സഹ്റാന്‍ എന്നയാളാണ് ആക്രമണത്തിന്‍റെ സൂത്രധാരനെന്നാണ് ലങ്കന്‍ ഇന്‍റലിജന്‍സും പ്രധാനമന്ത്രി രനില്‍ വിക്രമസിംഗെയും കരുതുന്നത്. സ്ഫോടനത്തിനു ശേഷം സിറിയന്‍ സ്വദേശിയടക്കം 16 പേരെ കൂടി അന്വേഷണസംഘം കസ്ററഡിയിലെടുത്തു. ഇതോടെ കസ്ററഡിയിലെടുത്തവരുടെ എണ്ണം 76 ആയി. ചാവേറുകളായവര്‍ക്കെല്ലാം നാഷണല്‍ തൗഹീദ് ജമാത്തുമായി ബന്ധമുണ്ടെന്നാണ് അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്. എന്നാല്‍ എന്‍ടിജെ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. ഐഎസ് ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുമുണ്ട്.
- dated 26 Apr 2019


Comments:
Keywords: Other Countries - Otta Nottathil - 26420197lanka Other Countries - Otta Nottathil - 26420197lanka,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us