Today: 23 Oct 2017 GMT   Tell Your Friend
Advertisements
ജറൂസലം മസ്ജിദില്‍ കടക്കുന്നതിന് ഇസ്രയേല്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണത്തില്‍ ഇളവ്
Photo #1 - Other Countries - Otta Nottathil - 26720178
ജറൂസലം: കിഴക്കന്‍ ജറൂസലിമിലെ മസ്ജിദുല്‍ അഖ്സയില്‍ പ്രവേശിക്കുന്നതിന് ഇസ്രയേല്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ ഇളവ്. ഇതിന്റെ ഭാഗമായി മസ്ജിദിന്റെ കവാടത്തില്‍ സ്ഥാപിച്ചിരുന്ന മെറ്റല്‍ ഡിറ്റക്റ്ററുകള്‍ നീക്കം ചെയ്തു.

പ്രവേശനത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തിയ ഇസ്രയേലിന്റെ നടപടിയില്‍ ലോക വ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു. അതേസമയം, പള്ളിക്കു ചുറ്റും നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ല. പള്ളിയുടെ നിയന്ത്രണം ഏറ്റെടുക്കാനുള്ള ഇസ്രയേലിന്റെ ശ്രമത്തെ പലസ്തീന്‍ ശക്തിയായി എതിര്‍ത്തു വരുകയാണ്.

ക്യാമറ സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങളും തുടങ്ങിക്കഴിഞ്ഞു. ഇതു നിര്‍ത്തിവയ്ക്കണമെന്ന മസ്ജിദ് അധികൃതരുടെ ആവസ്യം ഇസ്രയേല്‍ ചെവിക്കൊണ്ടിട്ടില്ല. എല്ലാ നിയന്ത്രണങ്ങളും നീക്കും വരെ പ്രക്ഷോഭം തുടരാനാണ് പലസ്തീന്‍കാരുടെ തീരുമാനം. മസ്ജിദ് വളപ്പില്‍ രണ്ട് ഇസ്രേലി സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിയേറ്റു മരിച്ചതിനെത്തുടര്‍ന്നാണ് ഈ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. എന്നാല്‍, ഇതിന്റെ മറവില്‍ മസ്ജിദിന്റെ നിയന്ത്രണം ഏറ്റെടുക്കാനാണ് ഇസ്രയേല്‍ ശ്രമിക്കുന്നതെന്നാണ് ആരോപണം.
- dated 26 Jul 2017


Comments:
Keywords: Other Countries - Otta Nottathil - 26720178 Other Countries - Otta Nottathil - 26720178,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us