Today: 17 Aug 2018 GMT   Tell Your Friend
Advertisements
ക്യൂബയില്‍ സ്വകാര്യ സ്വത്തവകാശം നല്‍കുന്നു
Photo #1 - Other Countries - Otta Nottathil - 26720187

ഹവാന: ക്യൂബയിലെ കമ്യൂണിസ്ററ് സര്‍ക്കാര്‍ സ്വകാര്യ സ്വത്തവകാശം അനുവദിക്കുന്നു. പുതിയ മന്ത്രിസഭാംഗങ്ങളെ തെരഞ്ഞെടുത്തതിനു പിന്നാലെ നിര്‍ണായക തീരുമാനങ്ങളടങ്ങിയ ഭരണഘടന ഭേദഗതിയുടെ കരടിന് ദേശീയ അസംബ്ളി അംഗീകാരം നല്‍കിക്കഴിഞ്ഞു.

സ്വകാര്യ സ്വത്തവകാശത്തിന് നിയമസാധുത കല്‍പിക്കുന്നതടക്കം നിരവധി പുരോഗമനപരമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളിച്ചതാണ് പുതിയ ഭരണഘടന. വിദേശ നിക്ഷേപങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കി കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പൂര്‍ണ നിയന്ത്രണത്തിലുള്ള സ്വതന്ത്ര വിപണി സ്ഥാപിക്കുന്നതുള്‍പ്പെടെ സമൂല മാറ്റങ്ങളടങ്ങിയ പുതിയ ഭരണഘടനക്ക് ഞായറാഴ്ചയാണ് അസംബ്ളിയുടെ അംഗീകാരം ലഭിച്ചത്.

ഇതുസംബന്ധിച്ച ഹിതപതിശോധന ഈ വര്‍ഷം അവസാനം നടക്കും. കമ്യൂണിസ്റ്റ് തത്ത്വശാസ്ത്രത്തില്‍ മുതലാളിത്തത്തിന്‍െറ ആണിക്കല്ല് എന്നാണ് സ്വകാര്യ സ്വത്തവകാശത്തെ വിശേഷിപ്പിച്ചിരുന്നത്. കമ്യൂണിസ്റ്റ് സമൂഹം കെട്ടിപ്പടുക്കലാണ് ആത്യന്തിക ലക്ഷ്യമെന്ന ആശയം ഒഴിവാക്കി സോഷ്യലിസ്റ്റ് ആശയങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടി തന്നെയാകും തുടര്‍ന്നും കാര്യങ്ങള്‍ നിയന്ത്രിക്കുക.

പ്രസിഡന്‍റിനൊപ്പം അധികാരം പങ്കുവെക്കാന്‍ പ്രധാനമന്ത്രിയടക്കം പുതിയ പദവിയുംെ കാണ്ടുവരും. 60 വയസ്സില്‍ താഴെയുള്ളവര്‍ക്ക് മാത്രമാണ് ഇനി പ്രസിഡന്‍റ് പദവി.
അഞ്ചുവര്‍ഷം വീതം രണ്ടുതവണ മാത്രം പ്രസിഡന്‍റാകാനേ പുതിയ കരട് പ്രകാരം സാധിക്കൂ. പുതിയ ഭരണഘടന ക്യൂബന്‍ ജനതയെ ഒന്നിപ്പിക്കുമെന്നും യഥാര്‍ഥ ജനാധിപത്യത്തിന് അടിവരയിടുമെന്നും ഏപ്രിലില്‍ റാഉള്‍ കാസ്ട്രോയുടെ പിന്‍ഗാമിയായി അധികാരമേറ്റ ഡയസ് പറഞ്ഞു.
- dated 26 Jul 2018


Comments:
Keywords: Other Countries - Otta Nottathil - 26720187 Other Countries - Otta Nottathil - 26720187,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us