Today: 16 Aug 2018 GMT   Tell Your Friend
Advertisements
തീപിടിച്ച വിമാനത്തില്‍നിന്ന് 103 പേരെ രക്ഷിച്ചു
Photo #1 - Other Countries - Otta Nottathil - 28201810
ഡുറാങ്കോ: തീപിടിച്ച വിമാനത്തില്‍ നിന്ന് 103 യാത്രക്കാരെ അദ്ഭുതകരമായി രക്ഷപെടുത്തി.

പറന്നുയരുന്നതിനിടെ കൊടുങ്കാറ്റില്‍ പെട്ട് ഇടിച്ചിറക്കുന്നതിനിടെയാണ് 'എയറോമെക്സികോ' വിമാനത്തിന് തീപിടിച്ചത്. വിമാനം പൂര്‍ണമായി കത്തിയമര്‍ന്നു. 97 പേര്‍ക്ക് പരിക്കുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പലരുടെയും പരിക്ക് നിസ്സാരമാണെന്ന് സുരക്ഷ വകുപ്പ് വക്താവ് അലക്സാണ്ടറോ കര്‍ഡോസ അറിയിച്ചു. അതേസമയം, പൈലറ്റിന്‍െറ പരിക്ക് ഗുരുതരമാണെന്ന് റിപ്പോര്‍ട്ടുണ്ട്.

ഡുറാങ്കോയില്‍നിന്ന് മെക്സിക്കന്‍ സിറ്റിയിലേക്കുള്ള എംബ്രയര്‍ 190 വിമാനമാണ് പ്രാദേശിക സമയം വൈകീട്ട് മൂന്നിന് അപകടത്തില്‍പെട്ടത്. 88 മുതിര്‍ന്നവരും ഒമ്പത് കുട്ടികളും രണ്ട് കൈക്കുഞ്ഞുങ്ങളും രണ്ട് പൈലറ്റുമാരും രണ്ട് ഫ്ലൈറ്റ് അറ്റന്‍ഡര്‍മാരും വിമാനത്തില്‍ ഉണ്ടായിരുന്നതായി എയര്‍ലൈന്‍സ് ഡയറക്ടര്‍ ജനറല്‍ ആന്‍ഡറസ് കൊനേസ വര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.

നട്ടെല്ലിന് പരിക്കേറ്റ ഒരു പൈലറ്റിന് ശസ്ത്രക്രിയ നടത്തിയതായും ഒരു പെണ്‍കുട്ടിക്ക് 25 ശതമാനം പൊള്ളലേറ്റതായും ഡുറാങ്കോ ഗവര്‍ണര്‍ ജോസ് റോസസ് ട്വീറ്റ് ചെയ്തു.പുറപ്പെട്ട ഉടനെ ശക്തമായ കാറ്റില്‍പെട്ട് വിമാനത്തിന്‍െറ നിയന്ത്രണം നഷ്ടപ്പെട്ടു. തുടര്‍ന്ന് വിമാനത്താവളത്തില്‍നിന്ന് 10 കി.മീ അകലെ അടിയന്തരമായി ഇറക്കുകയായിരുന്നു. നിലത്തിറക്കിയ ഉടന്‍ വിമാനത്തിന് തീപ്പിടിച്ചു. പുകയും തീയും പടരുന്നതിനിടെ യാത്രക്കാര്‍ പരസ്പരം സഹായിച്ച് വിമാനത്തില്‍നിന്ന് പുറത്തുകടക്കുകയായിരുന്നു.
- dated 01 Aug 2018


Comments:
Keywords: Other Countries - Otta Nottathil - 28201810 Other Countries - Otta Nottathil - 28201810,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us