Today: 17 Oct 2018 GMT   Tell Your Friend
Advertisements
ഉത്തര കൊറിയന്‍ പ്രതിനിധികള്‍ യുഎസില്‍
Photo #1 - Other Countries - Otta Nottathil - 29520185
വാഷിങ്ടണ്‍: യുഎസ് ~ ഉത്തര കൊറിയ പ്രസിഡന്റുമാര്‍ തമ്മില്‍ നടത്തുന്ന ഉച്ചകോടിക്കു മുന്നോടിയായി ഉത്തര കൊറിയന്‍ പ്രതിനിധി സംഘം യുഎസിലെത്തി. ജൂണ്‍ 12ന് സിംഗപ്പൂരിലാണ് ഉന്നത തല ഉച്ചകോടി നടത്തുന്നത്.

ദക്ഷിണ കൊറിയയിലെ മുന്‍ യു.എസ് അംബാസഡര്‍ സുങ് കിമ്മിന്‍െറ നേതൃത്വത്തിലുള്ള നയതന്ത്ര സംഘം സമാധാന ഗ്രാമമായ പാന്‍നുജോമില്‍ ഉത്തര കൊറിയന്‍ പ്രതിനിധികളുമായി ചര്‍ച്ച തുടങ്ങിയിട്ടുണ്ട്. സമ്പൂര്‍ണ ആണവ നിരായുധീകരണം ഉള്‍പ്പെട്ട വിഷയങ്ങളിലാണ് പ്രാഥമിക ചര്‍ച്ചകള്‍. യു.എസ് സംഘത്തിന്‍െറ വരവ് ട്രംപ് ട്വിറ്ററില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ആണവ നിരായുധീകരണത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് ഉറപ്പാക്കാന്‍ സാങ്കേതിക വിദഗ്ധരെയും യു.എസ് കൂടെ കൂട്ടിയിട്ടുണ്ട്.

ഉത്തര കൊറിയ മഹത്തായ ശേഷി സ്വന്തമായുള്ള രാജ്യമാണെന്നും വരുംഭാവിയില്‍ സാമ്പത്തിക രംഗത്ത് വലിയ ശക്തിയായി മാറുമെന്നും ട്രംപ് പറഞ്ഞു. അതിനിടെ, വൈറ്റ് ഹൗസ് ഡെപ്യൂട്ട് ചീഫ് ഓഫ് സ്റ്റാഫ് ജോ ഹാഗിന്‍െറ നേതൃത്വത്തില്‍ മറ്റൊരു സംഘം സിംഗപ്പൂരിലെത്തി പരിപാടിയുടെ വിശദാംശങ്ങള്‍ സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. പരിപാടിയില്‍ സാന്നിധ്യം അനുവദിക്കാവുന്ന ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകരുടെ പ്രവേശനം തുടങ്ങിയ വിഷയങ്ങളില്‍ സംഘം അന്തിമ തീരുമാനത്തിലെത്തും.

യുദ്ധത്തിന്‍െറ വക്കോളമെത്തിയ സംഘര്‍ഷങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞ മാര്‍ച്ചിലാണ് യു.എസ് പ്രസിഡന്‍റ് ഉത്തര കൊറിയന്‍ ഭരണമേധാവി കിം ജോങ് ഉന്നിനെ ചര്‍ച്ചക്ക് ക്ഷണിക്കുന്നത്. ഉത്തര കൊറിയ സമ്മതമറിയിച്ചതോടെ എല്ലാം പെട്ടെന്നാകുമെന്ന പ്രതീക്ഷ കൈവന്നു. ദക്ഷിണ കൊറിയ കൂടി പങ്കെടുത്ത ചര്‍ച്ചകളില്‍ തീയതിയും കേന്ദ്രവും തീരുമാനമായി. കൗണ്ട്ഡൗണ്‍ ആഘോഷമാക്കിയ മാധ്യമങ്ങളെയും നയതന്ത്ര ലോകത്തെയും ഞെട്ടിച്ച് ദിവസങ്ങള്‍ക്കു മുമ്പ് ഉച്ചകോടിയില്‍നിന്ന് പിന്‍വാങ്ങുകയാണെന്ന് ട്രംപ് പ്രഖ്യാപിച്ചു.

അതിനു പിന്നാലെയാണ് ചര്‍ച്ചകള്‍ക്ക് വീണ്ടും ഗതിവേഗം പകര്‍ന്ന് പ്രതിനിധിസംഘം തിങ്കളാഴ്ച ഉത്തര കൊറിയയിലെത്തിയത്. ആണവ നിരായുധീകരണ വിഷയത്തില്‍ ശാശ്വതമായ ഉറപ്പുവാങ്ങലാണ് യു.എസ് സംഘത്തിന്‍െറ ലക്ഷ്യം.
- dated 29 May 2018


Comments:
Keywords: Other Countries - Otta Nottathil - 29520185 Other Countries - Otta Nottathil - 29520185,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us