Today: 25 May 2017 GMT   Tell Your Friend
Advertisements
സിറിയയില്‍ രാസായുധ പ്രയോഗം: 58 പേര്‍ മരിച്ചു
Photo #1 - Other Countries - Otta Nottathil - 5420179
ദമസ്കസ്: സിറിയയിലുണ്ടായ രാസായുധ പ്രയോഗത്തില്‍ 58 പേര്‍ കൊല്ലപ്പെട്ടു. വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഇദ്ലിബിലാണ് ആക്രമണം നടന്നത്. ബശ്ശാര്‍ അസദിന്‍െറ സൈന്യമാണ് ആക്രമണം നടത്തിയതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കൊല്ലപ്പെട്ടവരില്‍ എട്ടു വയസ്സിന് താഴെയുള്ള 11 കുട്ടികളുണ്ട്. മരണസംഖ്യ ഉയര്‍ന്നേക്കും. 300 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സ്ഥലത്തെ എല്ലാ ആശുപത്രികളും പരിക്കേറ്റവരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

നടന്നത് രാസായുധ ആക്രമണമാണെന്ന് സിറിയന്‍ മനുഷ്യാവകാശ സംഘടന വ്യക്തമാക്കി. വായില്‍ നിന്ന് നുര പുറത്ത് വന്ന നിലയിലായിരുന്നു മൃതദേഹങ്ങള്‍. 60 പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. വിമതരുടെ കീഴിലുള്ള ഖാന്‍ ഷൈകൗന്‍ പട്ടണത്തിലാണ് ആക്രമണം നടന്നത്. എന്നാല്‍ തങ്ങളല്ല ആക്രമണം നടത്തിയതെന്ന് സൈന്യം പ്രതികരിച്ചു.

2013 ഓഗസ്ററില്‍ ദമാസ്കസ് സമീപം ഗൗതയില്‍ നടന്ന രാസായുധ പ്രയോഗത്തില്‍ കുട്ടികളുള്‍പ്പെടെ നൂറുകണക്കിനു സാധാരണക്കാര്‍ കൊല്ലപ്പെട്ടിരുന്നു. ദമാസ്കസ് ആക്രമണത്തിന് ശേഷം നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണ് ഇദ്ലിബിലേത്. വിമതരെ ലക്ഷ്യമാക്കിയുള്ള രാസായുധ പ്രയോഗങ്ങളില്‍ കുട്ടികളും സ്ത്രീകളും അടക്കം സാധാരണക്കാരാണ് കൊല്ലപെടുന്നത് എന്നതിനാല്‍ 2013ലെ സംഭവം വലിയ തോതിലുള്ള അന്താരാഷ്ട്ര വിമര്‍ശങ്ങളുണ്ടാക്കിയിരുന്നു.
- dated 05 Apr 2017


Comments:
Keywords: Other Countries - Otta Nottathil - 5420179 Other Countries - Otta Nottathil - 5420179,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us