Today: 21 Apr 2021 GMT   Tell Your Friend
Advertisements
ഭീകരര്‍ കൊന്നൊടുക്കിയ ക്രിസ്ത്യാനികള്‍ക്കായി മാര്‍പാപ്പയുടെ പ്രാര്‍ഥന
Photo #1 - Other Countries - Otta Nottathil - 8320214pope

ബാഗ്ദാദ്: ഇറാക്കില്‍ ഭീകരര്‍ കൊന്നൊടുക്കിയ ക്രിസ്ത്യാനികക്കുവേണ്ടി ഫ്രാന്‍സിസ് മാര്‍പാപ്പ പ്രാര്‍ഥന നടത്തി. നീനെവയിലെ പുരാതന ക്രിസ്ത്യാനികള്‍ കഴിയുന്ന ക്വാരാക്വോഷ് നഗരത്തിലുള്ള അമലോദ്ഭവമാതാ സിറിയന്‍~കത്തോലിക്കാ പള്ളിയിലായിരുന്നു (അല്‍ തഹേര ) പ്രാര്‍ഥന. 2017~ല്‍ ഐ.എസ്. ആക്രമണത്തില്‍ പള്ളിയുടെ മേല്‍ക്കൂരയും ചുവരുകളും തകര്‍ന്നിരുന്നു.

ദൈവസ്തുതിചൊല്ലിയും ഒലിവ് ചില്ലകള്‍ സമ്മാനിച്ചും യേശുവിന്റെ അരമിയ ഭാഷ സംസാരിക്കുന്ന നൂറോളം വിശ്വാസികള്‍ പരമ്പരാഗത തുന്നല്‍പ്പണികളോടുകൂടിയ മേല്‍ക്കുപ്പായമണിഞ്ഞ് ക്വരക്വോഷിലേക്ക് ൈ്രകസ്തവ മാഹാചാര്യനെ വരവേറ്റു. നീനെവയിലെ ഐ.എസ്. തകര്‍ത്ത 14 പള്ളികളില്‍ ഏറ്റവും പഴക്കംചെന്ന ഒന്നാണ് അമലോദ്ഭവമാതാപള്ളി. പള്ളിക്കുപുറത്ത് മാര്‍പാപ്പ സമാധാനസൂചകമായി വെള്ളരിപ്രാവിനെ പറത്തി. ക്വാരാക്വോഷിലെ പ്രദേശവാസികള്‍ സര്‍ക്കാരിന്റെ സഹായത്തോടെ വീടുകള്‍ പുനര്‍നിര്‍മിച്ചു വരുന്നതേയുള്ളൂ.

വടക്കന്‍ ഇറാഖിലെ യുദ്ധം തകര്‍ത്ത പ്രധാന മേഖലകളും മാര്‍പാപ്പ സന്ദര്‍ശിച്ചു. മാര്‍പാപ്പയുടെ ചരിത്രയാത്രയിലെ ഏറ്റവും അപകടംപിടിച്ച ഏടായിരുന്നു ഞായറാഴ്ചത്തേത്. ഏതുനിമിഷവും പൊട്ടിത്തെറിച്ചേക്കാവുന്ന ഐ.എസിന്റെ നിര്‍ജീവമായിക്കിടക്കുന്ന ബോംബുകള്‍ക്കായി വടക്കന്‍ ഇറാഖില്‍ സൈന്യം ഇപ്പോഴും തിരച്ചില്‍ തുടരുന്ന സാഹചര്യത്തില്‍ സുരക്ഷ കര്‍ശനമാക്കിയിരുന്നു.

ഇറാഖിലെ ഇരകളെക്കണ്ട് ഐക്യദാര്‍ഢ്യമറിയിക്കുമെന്ന് 2014~ല്‍ത്തന്നെ മാര്‍പാപ്പ അറിയിച്ചിരുന്നു. സമാധാനതീര്‍ഥാടകനായെത്തി ഞായറാഴ്ച ആ വാഗ്ദാനം അദ്ദേഹം സഫലമാക്കി.
- dated 07 Mar 2021


Comments:
Keywords: Other Countries - Otta Nottathil - 8320214pope Other Countries - Otta Nottathil - 8320214pope,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us