Today: 23 Oct 2017 GMT   Tell Your Friend
Advertisements
സിറിയന്‍ ആക്രമണം: ലോകം രണ്ടു തട്ടില്‍
Photo #1 - Other Countries - Otta Nottathil - 84201710
വാഷിങ്ടണ്‍: സിറിയന്‍ സൈനിക കേന്ദ്രത്തില്‍ യു.എസ് ആക്രമണം നടത്തിയതിന് പിന്നാലെ അനുകൂലിച്ചും പ്രതികൂലിച്ചും ലോകരാജ്യങ്ങള്‍ രംഗത്തെത്തി. നേരത്തെ മുതല്‍ സിറിയയിലെ ബശ്ശാര്‍ അല്‍അസദിെന്‍റ ഭരണകൂടത്തെ പിന്തുണച്ചിരുന്ന റഷ്യയും ഇറാനും ആക്രമണത്തെ എതിര്‍ത്തപ്പോള്‍ മറ്റു ലോകരാജ്യങ്ങളില്‍ പലതും യു.എസ് നീക്കത്തെ പിന്തുണച്ചു. ചൈനയടക്കമുള്ള പല രാജ്യങ്ങളും വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. ട്രംപിനോട് രാഷ്ട്രീയ വിയോജിപ്പുള്ള രാജ്യങ്ങളില്‍ പലതും ആക്രമണത്തെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. ശീതയുദ്ധ കാലത്തേതിന് സമാനമായി ലോകരാജ്യങ്ങള്‍ രണ്ട് ചേരിയിലേക്ക് നീങ്ങുകയാണെന്നും വിലയിരുത്തപ്പെടുന്നുണ്ട്. ലോകരാജ്യങ്ങളുടെ പ്രതികരണങ്ങള്‍ ഇങ്ങനെ:

അമേരിക്ക
കഴിഞ്ഞദിവസം ബശ്ശാര്‍ അല്‍അസദിെന്‍റ സൈന്യം ഇദ്ലിബില്‍ രാസായുധം പ്രയോഗിക്കുകയുണ്ടായി. നിഷ്കളങ്കരായ നിരവധി കുഞ്ഞുങ്ങളും സ്ത്രീകളും ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇത്തരത്തിലൊരു ദുരിതം ദൈവത്തിെന്‍റ ഒരു സന്താനത്തിനുമുണ്ടാകരുത്. ഇന്ന് രാത്രി സിറിയയുടെ വ്യോമകേന്ദ്രത്തില്‍ ആക്രമണം നടത്താന്‍ ഞാന്‍ ഉത്തരവിറക്കി യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് മാധ്യമങ്ങളോട് വ്യക്തമാക്കി.

റഷ്യ
സിറിയയില്‍ ആക്രമണം നടത്തിയ യു.എസ് നടപടി അമേരിക്കറഷ്യ ബന്ധത്തില്‍ വലിയ പരിക്കുകള്‍ സൃഷ്ടിക്കും. ഇത് അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചുള്ള ഒരു പരമാധികാര രാജ്യത്തേക്കുള്ള കടന്നു കയറ്റമാണ്.െ എ.എസിനെതിരായ അന്താരാഷ്ട്ര സഖ്യത്തിനും ഇത് ഉലച്ചിലുണ്ടാക്കും റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമിര്‍ പുടിെന്‍റ വക്താവ് പ്രസ്താവനയില്‍ പറഞ്ഞു.

സിറിയന്‍ സര്‍ക്കാര്‍
ആക്രമണം യു.എസ് തീവ്രവാദികെള പിന്തുണക്കുകയാണെന്ന സന്ദേശമാണ് നല്‍കുന്നത്. ഇത് സിറിയന്‍ പ്രസിഡന്‍റ് ബശ്ശാര്‍ അല്‍അസദ് നേതൃത്വം നല്‍കുന്ന സര്‍ക്കാറിനോ തീവ്രവാദികള്‍ക്കെതിരായുള്ള പോരാട്ടങ്ങള്‍ക്കോ ഒരു പോറലുമേല്‍പിക്കില്ല.െ എ.എസിനെയും നുസ്റ ഫ്രണ്ടിനെയും അമേരിക്കയും ഇസ്രായേലും അറബ് ഭരണകൂടങ്ങളും തുടക്കം മുതല്‍ പിന്തുണക്കുന്ന കാര്യം ഞങ്ങള്‍ക്കറിയാവുന്നതാണ്.

സിറിയന്‍ പ്രതിപക്ഷം
സ്വാഗതാര്‍ഹമായ നടപടിയാണിത്. സിറിയയിലെ ആഭ്യന്തര യുദ്ധം അവസാനിപ്പിക്കാനുള്ള നല്ല അവസരമാണ് കൈവന്നിരിക്കുന്നത്. കഴിഞ്ഞ യു.എസ് ഭരണകൂടത്തില്‍നിന്ന് വ്യത്യസ്തമായി സിറിയയില്‍ സൈനിക നടപടിക്ക് ട്രംപ് സന്നദ്ധമായത് ശുഭ സൂചകമാണ്. തുടര്‍ച്ചയായ നടപടികളുണ്ടാകണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്.

ജര്‍മനി
സിവിലിയന്മാര്‍ക്കെതിരായ രാസായുധ പ്രയോഗത്തിന് ശേഷമുള്ള ഈ ആക്രമണം മനസ്സിലാക്കാവുന്നതാണ്. ബശ്ശാര്‍ ഭരണകൂടത്തിനാണ് ഇതില്‍ ഉത്തരവാദിത്തമുള്ളത്. സിറിയയിലെ ആഭ്യന്തര യുദ്ധത്തിന് അവസാനം കുറിക്കാന്‍ യു.എന്‍ നേതൃത്വത്തില്‍ നടക്കുന്ന ശ്രമങ്ങള്‍ക്ക് നാം മുഴുവന്‍ പിന്തുണയും നല്‍കേണ്ടതുണ്ട് ജര്‍മന്‍ വിദേശകാര്യമന്ത്രി സിഗ്മര്‍ ഗാബ്രിയല്‍ പ്രസ്താവനയില്‍ പറഞ്ഞു.

ഫ്രാന്‍സ്
2013ലെ രാസായുധപ്രയോഗത്തിന് ശേഷം തന്നെ ഫ്രാന്‍സ് ആഗ്രഹിച്ചിരുന്നതാണ് ഇത്തരമൊരു ആക്രമണം. ഇതിെന്‍റ ഉത്തരവാദിത്തം പൂര്‍ണമായും ബശ്ശാറിനാണ്. സിറിയയില്‍ സമാധാനം കൊണ്ടുവരാനുള്ള എല്ലാ ശ്രമങ്ങള്‍ക്കും പിന്തുണനല്‍കും ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെല്‍കലിനൊപ്പം സംയുക്ത പ്രസ്താവനയില്‍ ഫ്രാന്‍സ് പ്രസിഡന്‍റ് ഫ്രാങ്സ്വ ഓലന്‍ഡ് പറഞ്ഞു.

സൗദി അറേബ്യ
ആക്രമണത്തിന് പൂര്‍ണ പിന്തുണ നല്‍കുന്നു. പ്രസിഡന്‍റ് ട്രംപിെന്‍റ ധീരമായ തീരുമാനമാണിത്. ഖാന്‍ ശൈഖൂനിലെ സിവിലിയന്മാരുടെ മരണത്തിെന്‍റ പൂര്‍ണ ഉത്തരവാദിത്തം ബശ്ശാറിനാണ് വിദേശകാര്യ മന്ത്രാലയവൃത്തങ്ങള്‍ അറിയിച്ചു.

ഇറാന്‍
ഏകപക്ഷീയമായ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു. ഇത്തരം നടപടികള്‍ സിറിയയിലെ തീവ്രവാദികളെയാണ് സഹായിക്കുക. സിറിയയിലെയും മേഖലയിലെയും സാഹചര്യം കൂടുതല്‍ സങ്കീര്‍ണമാക്കുന്ന നടപടിയുമാണിത് വിദേശകാര്യമന്ത്രാലയ വക്താവ് പ്രസ്താവനയില്‍ പറഞ്ഞു.

തുര്‍ക്കി
ശരിയായ ഒരു നീക്കമായാണ് ഇതിനെ കാണുന്നത്. സിറിയയില്‍ സിവിലിയന്മാരുടെ സുരക്ഷക്കായി വിമാനങ്ങള്‍ക്ക് നിയന്ത്രണമുള്ള സുരക്ഷിത സോണുകള്‍ നിര്‍ണയിക്കണം. സിറിയയിലെ രാഷ്ട്രീയ മാറ്റത്തിനും വെടിനിര്‍ത്തലിനും ഏറ്റവുംവലിയ തടസ്സം ബശ്ശാര്‍ ഭരണകൂടമാണ് തുര്‍ക്കി പ്രസ്താവനയില്‍ പറഞ്ഞു.

ഇസ്രായേല്‍
വാക്കിലൂടെയും പ്രവര്‍ത്തിയിലൂടെയും ശക്തവും വ്യക്തവുമായ സന്ദേശമാണ് പ്രസിഡന്‍റ് ട്രംപ് നല്‍കിയിരിക്കുന്നത്. രാസായുധങ്ങള്‍ ഒരിക്കലും അനുവദിക്കരുതെന്ന സന്ദേശമാണിത് നല്‍കുന്നത് പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു പറഞ്ഞു.

ജപ്പാന്‍
യു.എസിെന്‍റ ആക്രമണത്തെ ജപ്പാന്‍ പൂര്‍ണാര്‍ഥത്തില്‍ പിന്തുണക്കുകയാണ്. ലോകത്ത് സമാധാനവും ക്രമസമാധാനവും കൊണ്ടുവരാനുള്ള ട്രംപിെന്‍റ ശ്രമങ്ങള്‍ പ്രധാനപ്പെട്ടതാണെന്നാണ് ഞങ്ങള്‍ മനസ്സിലാക്കുന്നത് പ്രധാനമന്ത്രി ഷിന്‍സോ ആബെ പ്രസ്താവനയില്‍ പറഞ്ഞു.

ബ്രിട്ടന്‍
രാസായുധ പ്രയോഗത്തിനെതിരായുള്ള ശരിയായ മറുപടിയാണ് ഈ ആക്രമണം പ്രധാനമന്ത്രി തെരേസ മേയുടെ വക്താവ് പ്രസ്താവനയില്‍ പറഞ്ഞു.
- dated 08 Apr 2017


Comments:
Keywords: Other Countries - Otta Nottathil - 84201710 Other Countries - Otta Nottathil - 84201710,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us