Today: 20 May 2018 GMT   Tell Your Friend
Advertisements
പശ്ചിമേഷ്യയില്‍ മുതലെടുപ്പിന് റഷ്യ
Photo #1 - Other Countries - Otta Nottathil - 9120175
പശ്ചിമേഷ്യയില്‍ ഒബാമ ഭരണകൂടത്തിന്റെ നയതന്ത്രം തികഞ്ഞ പരാജയമായിരുന്നു. ഇത് മറ്റാരെക്കാളും മനസിലാക്കിയതും മുതലെടുത്തതും റഷ്യയാണ്. ഈ സാഹചര്യത്തിലാണ് 'അമേരിക്കയുടെ പ്രതാപം തിരിച്ചുപിടിക്കുമെന്ന' എന്ന ട്രംപിന്റെ പ്രഖ്യാപനത്തിന് പ്രസക്തിയേറുന്നതും.

ആഗോള വിഷയങ്ങളില്‍ റഷ്യക്ക് ഇഷ്ടാനുസരണം പ്രവര്‍ത്തിക്കാനുള്ള അവസരമാണ് ഈ സാഹചര്യം തുറന്നിട്ടത്. സിറിയ, പലസ്തീന്‍, ഇറാഖ്, ഇറാന്‍ തുടങ്ങി മേഖലയിലെ മറ്റു പല രാജ്യങ്ങളിലും, യു.എസിന്റെ പിന്മാറ്റംമൂലമുണ്ടായ ശൂന്യത നികത്തുക മാത്രമല്ല റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്റെ ആഗ്രഹം. അതുകൊണ്ടാണ്, സിറിയയില്‍ ബാഷര്‍ അല്‍അസദ് ഭരണകൂടത്തിന് സൈനിക പിന്തുണ നല്‍കിയതും കൂടാതെ സ്വന്തം പൗരന്മാരെ കൊല്ലുന്ന അസദിന്റെ നടപടിയെ അപലപിച്ച് പ്രമേയം പാസാക്കാന്‍ യു.എന്‍ രക്ഷാസമിതി ശ്രമിച്ചപ്പോഴൊക്കെ റഷ്യ വീറ്റോ ചെയ്തതും. സൈനികമായി സിറിയ റഷ്യയുടെ നിയന്ത്രണത്തിലായിക്കഴിഞ്ഞു. തുര്‍ക്കിയോടൊപ്പം, ചര്‍ച്ചകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന സമാധാനക്കരാറിന്റെ സ്പോണ്‍സറാണ് റഷ്യ.

പലസ്തീനില്‍ ഹമാസും ഫത്തഹും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കം പരിഹരിക്കാന്‍ ചര്‍ച്ചകള്‍ക്കായി ഇരുസംഘടനകളുടെയും പ്രതിനിധികളെ റഷ്യ മോസ്കോയിലേക്ക് ക്ഷണിച്ചിരിക്കുകയാണ്. ജനുവരി മധ്യത്തോടെ ഇരുകക്ഷികളും മോസ്കോയില്‍വെച്ച് കൂടിക്കാഴ്ച നടത്തുമെന്നാണ് അറിയുന്നത്.

അഫ്ഗാനിസ്താനിലെ താലിബാനുമായി റഷ്യ രാഷ്ട്രീയ ബന്ധം മെച്ചപ്പെടുത്തുന്നതായുള്ള വാര്‍ത്തകള്‍ യു.എസ് വൃത്തങ്ങള്‍തന്നെ അംഗീകരിക്കുന്നു. താലിബാനുമായി ചേര്‍ന്ന്, നാറ്റോയെ തകര്‍ക്കാനാണ് റഷ്യയുടെ പദ്ധതിയത്രെ. കൂടുതല്‍ ഊഷ്മളമായ ചങ്ങാത്തത്തിലൂടെ, നാറ്റോയില്‍നിന്നും യൂറോപ്യന്‍ യൂനിയനില്‍നിന്നും തുര്‍ക്കിയെ വേര്‍പിരിക്കാനുള്ള ശ്രമം റഷ്യ നടത്തുന്നതായി പല പുടിന്‍ ഉപദേശകരും പറയുകയുണ്ടായി. തുര്‍ക്കിക്ക് അംഗത്വം നല്‍കാന്‍ ഷാങ്ഹായി കോഓപറേഷന്‍ ഓര്‍ഗനൈസേഷന്‍ തയാറാകുമ്പോള്‍ മനസ്സിലാക്കേണ്ടത് ആഗോളതലത്തില്‍ നിര്‍ണായക വിഷയങ്ങളില്‍ ഇടപെടാന്‍ റഷ്യ പുതിയ തന്ത്രങ്ങള്‍ ആവിഷ്കരിക്കുന്നുണ്ടെന്നാണ്.

റഷ്യന്‍ ഇടപെടലുകളില്‍ ഏതെങ്കിലുമൊന്നിലുണ്ടാകുന്ന വീഴ്ചപോലും, അമേരിക്കയുമായുണ്ടാകുന്ന ഏറ്റുമുട്ടലിലെ പരാജയമായി വിലയിരുത്തപ്പെടും. ഒരുപക്ഷേ, നിലവില്‍ സിറിയയാണ് റഷ്യയുടെ ഏറ്റവും വലിയ പരീക്ഷണം. തുര്‍ക്കിയുമായി ചേര്‍ന്ന് വിവിധ കക്ഷികളുമായി ധാരണയിലത്തൊന്‍ സാധിച്ചതോടെ അത് സജീവമായിരിക്കുകയാണ്. റഷ്യയുടെ നടപടി ചര്‍ച്ചക്കുവെച്ചപ്പോള്‍, ഐക്യരാഷ്ട്രസഭ അതിന് ധാര്‍മിക പിന്തുണ നല്‍കുകയും ചെയ്തു. സിറിയയിലെ സംഘര്‍ഷപരിഹാര ചര്‍ച്ചയിലെ നിര്‍ണായകത്വം ഇതോടെ റഷ്യക്കായിരിക്കുകയാണ്. കസാഖ്സ്താന്‍ തലസ്ഥാനമായ അസ്താനയില്‍ നടക്കുന്ന ചര്‍ച്ച പരാജയപ്പെട്ടാല്‍, ആഗോളതലത്തില്‍ ഇടപെട്ടുകൊണ്ടിരിക്കുന്ന നിരവധി വിഷയങ്ങളില്‍ റഷ്യ നേരിടാനിരിക്കുന്ന പരാജയത്തിന്റെ സൂചനയായിരിക്കുമത്.

അസ്താനയില്‍ നടക്കാനിരിക്കുന്ന ചര്‍ച്ചയില്‍നിന്ന് പിന്മാറാനുള്ള വിമതരുടെ തീരുമാനം അന്താരാഷ്ട്ര നായകസ്ഥാനം കാംക്ഷിക്കുന്ന റഷ്യക്കുള്ള വെല്ലുവിളിയാണ്. സ്വന്തം സൈന്യം സിറിയയില്‍ തുടരുന്നതിനിടെ, വിമതരെ വെടിനിര്‍ത്തലിന് സമ്മതിപ്പിക്കാനായില്ലെങ്കില്‍, മറ്റൊരു സന്ദര്‍ഭത്തില്‍ അത് സാധ്യമാവുന്ന കാര്യം സംശയമാണ്.

സിറിയന്‍ സംഘര്‍ഷം പരിഹരിക്കാന്‍ അമേരിക്ക വേണ്ടത്ര ശ്രമം നടത്തിയിട്ടില്ല. എന്നാല്‍, സിറിയയില്‍ ഒരു രാഷ്ട്രീയ പരിഹാരമുണ്ടാക്കുന്നതില്‍ റഷ്യ വിജയിക്കുന്നത് തടയാന്‍ യു.എസ് ശ്രമിക്കുമെന്ന് തിരിച്ചറിയേണ്ടതുണ്ട്. കസാഖ്സ്താന്‍ ചര്‍ച്ച അട്ടിമറിക്കാന്‍ ഏറ്റവും അനുയോജ്യനായി യു.എസ് കണ്ടത്തെുക ബശ്ശാര്‍ അല്‍അസദിനെയും ഇറാനെയുമായിരിക്കും. സമാധാനക്കരാറുണ്ടാക്കാനുള്ള നീക്കത്തെ ഇറാന്‍ രാഷ്ട്രീയമായി എതിര്‍ക്കുമെന്ന് ഉറപ്പാണ്. സിറിയന്‍ വിഷയത്തില്‍ മാത്രമല്ല, ഇറാനിന്റെ നിസ്സഹകരണം മറികടക്കുക എന്നതാണ് റഷ്യ നിലവില്‍ നേരിടുന്ന പ്രധാന വെല്ലുവിളി.
- dated 09 Jan 2017


Comments:
Keywords: Other Countries - Otta Nottathil - 9120175 Other Countries - Otta Nottathil - 9120175,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
19520188
ക്യൂബയില്‍ വിമാനാപകടം: 108 പേര്‍ മരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
18520188
നീരാളി അന്യഗ്രഹ ജീവി?! Recent or Hot News
തുടര്‍ന്നു വായിക്കുക
17520186
ലൈംഗിക പീഡന കേസില്‍ ജയിലിലായിരുന്ന മലേഷ്യയുടെ മുന്‍ ഉപപ്രധാനമന്ത്രിയെ മോചിപ്പിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
17520185
യുഎസ് ~ ഉത്തര കൊറിയ ബന്ധത്തില്‍ വിള്ളല്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
16520181
പൈലറ്റിനെ കൊന്ന ഐഎസ് ഭീകരന്‍ പിടിയില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
15520189
പലസ്തീനികള്‍ക്കു നേരെ ഇസ്രയേല്‍ വെടിവയ്പ്പ്; 41 പേര്‍ മരിച്ചു
തുടര്‍ന്നു വായിക്കുക
is_attack_indonesia
ഇന്തോനേഷ്യയില്‍ മൂന്നു ക്രിസ്ററ്യന്‍ ദേവാലയങ്ങളില്‍ കുര്‍ബാനയ്ക്കിടെ ഭീകരാക്രമണം ; 11 പേര്‍ കൊല്ലപ്പെട്ടു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us