Today: 25 Sep 2017 GMT   Tell Your Friend
Advertisements
ഇറാന്‍ മുന്‍ പ്രസിഡന്റ് റഫ്സഞ്ചാനി അന്തരിച്ചു
Photo #1 - Other Countries - Otta Nottathil - 9120176

തെഹ്റാന്‍: ഇറാന്‍ മുന്‍ പ്രസിഡന്റും പരമോന്നത തര്‍ക്കപരിഹാര സമിതി (മജ്മഉ തസ്ഹീസ് മസ്ളഹത്തു നിസാം) അധ്യക്ഷനുമായ അലി അക്ബര്‍ ഹാശിമി റഫ്സഞ്ചാനി അന്തരിച്ചു. 82 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. 1989 മുതല്‍ 1997 വരെ ഇറാന്‍ പ്രസിഡന്റായിരുന്നു. 2005ല്‍ വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചെങ്കിലും മപ്മൂദ് അപ്മദി നജാദിനോട് പരാജയപ്പെട്ടു.

1934 ആഗസ്ററില്‍ തെക്കുകിഴക്കന്‍ ഇറാനിലെ റഫ്സഞ്ചാന പ്രവിശ്യയിലായിരുന്നു ജനനം. 1948ല്‍ പ്രശസ്ത വിദ്യാഭ്യാസകേന്ദ്രമായ ഖുമ്മില്‍ ചേര്‍ന്ന അദ്ദേഹം, ആയത്തുല്ലാ ഖുമൈനിയുമായി ബന്ധം സ്ഥാപിച്ചു. 1960കളിലെ സ്വേച്ഛാധിപത്യ വിരുദ്ധസമരത്തില്‍ സജീവമായിരുന്ന റഫ്സഞ്ചാനിയെ, ഷാ പഹ് ലവിയുടെ പൊലീസുകാര്‍ 1963ല്‍ ആദ്യമായി അറസ്ററ്ചെയ്തു. പിന്നീട് പല കാലയളവുകളിലായി ജയിലഴികള്‍ക്കുള്ളില്‍ കഴിഞ്ഞു.

1979ലെ ഇസ്ളാമിക വിപ്ളവത്തിനു തൊട്ടുടനെ ഇസ്ളാമിക് റിപ്പബ്ളിക് പാര്‍ട്ടിക്ക് രൂപംനല്‍കി. വിപ്ളവാനന്തര ഭരണകൗണ്‍സിലില്‍ ആഭ്യന്തരമന്ത്രി, വിദഗ്ധ സമിതിയംഗം എന്നീ നിലകളില്‍ സേവനമാരംഭിച്ചു. 1980ല്‍ ഇറാന്‍ പാര്‍ലമെന്റ് സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം, ഇറാന്‍ഇറാഖ് യുദ്ധവേളയില്‍ കമാന്‍ഡര്‍ ഇന്‍ ചീഫ് ആയിരുന്നു. 2007 മുതല്‍ 2011 വരെ വിദഗ്ധ സമിതിയുടെ അധ്യക്ഷനായിരുന്നു.

1991ലെ ഗള്‍ഫ് യുദ്ധത്തില്‍ ഇറാഖിനെയും യു.എസിനെയും എതിര്‍ത്ത റഫ്സഞ്ചാനി, ഇറാഖ് അധിനിവേശത്തെ തുടര്‍ന്ന് പലായനം ചെയ്ത കുവൈത്ത് പൗരന്മാര്‍ക്ക് അഭയം നല്‍കുമെന്ന് പ്രഖ്യാപിക്കുകയുണ്ടായി. പരമോന്നത നേതാവായി അലി ഖാംനഈ തെരഞ്ഞെടുക്കപ്പെടുന്നതില്‍ റഫ്സഞ്ചാനി പ്രധാന പങ്കുവഹിച്ചിരുന്നു.

പ്രായോഗിക പാരമ്പര്യവാദിയെന്ന് വിശേഷിപ്പിക്കപ്പെട്ട അദ്ദേഹം, സര്‍ക്കാര്‍ കമ്പനികളുടെ സ്വകാര്യവത്കരണത്തെയും ഇറാന്റെ ആണവ പദ്ധതികളെയും പിന്തുണച്ചു. രാഷ്ട്രീയത്തിലുപരി, എഴുത്തുകാരനെന്ന നിലയിലും ഇറാന്‍ ജനതക്കിടയില്‍ റഫ്സഞ്ചാനി വലിയ സ്വാധീനം ചെലുത്തി. ഇറാന്‍ വിപ്ളവത്തിനുശേഷം ഇന്ത്യ സന്ദര്‍ശനത്തിന് എത്തിയ ആദ്യ ഇറാന്‍ പ്രസിഡന്റായിരുന്നു റഫ്സഞ്ചാനി. 1995ലായിരുന്നു അദ്ദേഹത്തിന്റെ ഇന്ത്യ സന്ദര്‍ശനം.
- dated 09 Jan 2017


Comments:
Keywords: Other Countries - Otta Nottathil - 9120176 Other Countries - Otta Nottathil - 9120176,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us