Today: 16 Dec 2018 GMT   Tell Your Friend
Advertisements
സൂചിക്കു നല്‍കിയ ഒരു പുരസ്കാരം കൂടി പിന്‍വലിച്ചു
Photo #1 - Other Countries - Otta Nottathil - 9320185

വാഷിങ്ടണ്‍: മ്യാന്മര്‍ നേതാവായ ഓങ്സാന്‍ സൂചിക്ക് നല്‍കിയ ഒരു പുരസ്കാരം കൂടി പിന്‍വലിക്കപ്പെട്ടു. യു.എസിലെ ഹോളോകോസ്റ്റ് മ്യൂസിയം നല്‍കിയ പുരസ്കാരമാണിത്. രാഖൈന്‍ പ്രവിശ്യയില്‍ റോഹിങ്ക്യന്‍ മുസ്ലിംകള്‍ക്കെതിരെ മ്യാന്മര്‍ സൈന്യത്തിന്‍െറ അടിച്ചമര്‍ത്തല്‍ തടയുന്നതില്‍ സൂചി പരാജയമെന്നു വിലയിരുത്തിയാണ് പുരസ്കാരം തിരിച്ചെടുത്തത്.

ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങള്‍ക്കുമായി നടത്തിയ പോരാട്ടങ്ങള്‍ പരിഗണിച്ച് 2012ലാണ് ഹോളോകോസ്റ്റ് മ്യൂസിയം സൂചിക്ക് പുരസ്കാരം നല്‍കി ആദരിച്ചത്. എന്നാല്‍, സൂചി നിരാശപ്പെടുത്തിയെന്നാണ് പുരസ്കാര സമിതിയുടെ കണ്ടെത്തല്‍.

റോഹിങ്ക്യകള്‍ക്കെതിരെ 2016 മുതല്‍ തുടങ്ങിയ ആക്രമണങ്ങള്‍ക്കെതിരെ, മനുഷ്യാവകാശങ്ങളുടെ കാവല്‍പോരാളിയെന്ന് ആഘോഷിക്കപ്പെട്ട സൂചി ശബ്ദമുയര്‍ത്തുമെന്ന് ഞങ്ങള്‍ പ്രത്യാശിച്ചു. നിരാശയായിരുന്നു ഫലമെന്ന് പുരസ്കാരസമിതി എഴുതിയ കത്തില്‍ പറയുന്നു. "നിഷ്പക്ഷ മനോഭാവം ഇരകളെയല്ല മര്‍ദകനെയാണ് പ്രോത്സാഹിപ്പിക്കുന്നത്. നിശ്ശബ്ദത പീഡകന് വളമാകും. പീഡിപ്പിക്കപ്പെടുന്നവന് ആശ്വാസമാകില്ല' എന്നും കത്തില്‍ പറയുന്നു.

രാഖൈനില്‍ റോഹിങ്ക്യകള്‍ക്കെതിരെ നടക്കുന്ന വംശഹത്യ പുറംലോകത്തെ അറിയിക്കാതിരിക്കാന്‍ മാധ്യമപ്രവര്‍ത്തകരെപ്പോലും സൂചി നേതൃത്വം നല്‍കുന്ന നാഷനല്‍ ലീഗ് ഫോര്‍ ഡെമോക്രസി തടയുകയാണെന്നും സമിതി കുറ്റപ്പെടുത്തി. തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലുള്ള മ്യൂസിയം അധികൃതരുടെ നടപടി ഖേദകരമാണെന്ന് സൂചിയുടെ വക്താവ് പ്രതികരിച്ചു.
- dated 08 Mar 2018


Comments:
Keywords: Other Countries - Otta Nottathil - 9320185 Other Countries - Otta Nottathil - 9320185,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us