Today: 21 Sep 2018 GMT   Tell Your Friend
Advertisements
തായ് ഗുഹയിലെ രക്ഷാ പ്രവര്‍ത്തനം വിജയത്തിലേക്ക്
Photo #1 - Other Countries - Otta Nottathil - 9720189

ബാങ്കോക്ക്: തായ്ലന്‍ഡിലെ ഗുഹയില്‍ അകപ്പെട്ട കുട്ടികളെ പുറത്തെത്തിക്കുന്നതിനുള്ള രക്ഷാപ്രവര്‍ത്തനം വിജയത്തിലേക്ക്. രണ്ടാഴ്ചയിലേറെയായി നീണ്ടുനിന്ന ആശങ്കകള്‍ക്കൊടുവില്‍ മണിക്കൂറുകള്‍ നീണ്ട ആദ്യഘട്ട രക്ഷാ പ്രവര്‍ത്തനത്തിലാണ് കുടുങ്ങിക്കിടന്ന സംഘത്തിലെ നാല് കുട്ടികളെ പുറത്തെത്തിച്ചു. മറ്റു രണ്ടു പേരെ ഗുഹയ്ക്കുള്ളിലെ തന്നെ സുരക്ഷിത സ്ഥാനത്തേക്കും മാറ്റി. ആകെ പതിമൂന്ന് കുട്ടികളും ഇവരുടെ ഫുട്ബോള്‍ പരിശീലകനുമാണ് ഗുഹയിലുള്ളത്.

വിദേശത്തു നിന്നുള്ള 50 നീന്തല്‍ വിദഗ്ധരും തായ്ലന്‍ഡില്‍ നിന്ന് 40 പേരുടേയും നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. ശനിയാഴ്ച രാവിലെ ഗുഹയിലെത്തിയ ഡോക്റ്റര്‍മാരുടെ സംഘം കുട്ടികളെ പരിശോധിച്ചു. തുടര്‍ന്ന് കുട്ടികളുടെ ആരോഗ്യസ്ഥിതിയുടെ അടിസ്ഥാനത്തില്‍ പുറത്തെത്തിക്കേണ്ടവരുടെ മുന്‍ഗണനാക്രമം നിശ്ചയിച്ചു. ഏറ്റവും ദുര്‍ബലരായവരെ ആദ്യവും കൂട്ടത്തില്‍ ശക്തരായവരെ അവസാനവും പുറത്തെത്തിക്കാനായിരുന്നു തീരുമാനം. കൂട്ടത്തില്‍ ഏറ്റവും ക്ഷീണിതരായ കുട്ടികളെ പുറത്തെത്തിക്കാന്‍ സാധിച്ചതോടെ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസവും കൈവന്നു.

രണ്ടാം ഘട്ട ദൗത്യത്തിന് 10 മുതല്‍ 20 മണിക്കൂര്‍ വരെ സമയമെടുക്കും എന്നാണ് റിപ്പോര്‍ട്ട്. കാലാവസ്ഥ ഉള്‍പ്പെടെ പരിഗണിച്ചായിരിക്കും തുടര്‍ന്നുള്ള കാര്യങ്ങള്‍ തീരുമാനിക്കുക. ക്ഷീണിച്ചവശരായ കുട്ടികളെ കാത്തു കിടന്നിരുന്ന ഒരു ഹെലിക്കോപ്റ്ററില്‍ കയറ്റി 35 മൈലുകള്‍ അകലെയുള്ള ചിയാങ് റായി പ്രചാനുക്രോഹ് ആശുപത്രിയില്‍ എത്തിച്ചു. 'ഞങ്ങള്‍ അവരുടെ ആരോഗ്യ നില പരിശോധിച്ചു കൊണ്ടിരിക്കുകയാണ്'. രക്ഷാപ്രവര്‍ത്തകരിലൊരാളും ചിയാങ് റായി ആരോഗ്യവകുപ്പ് തലവനുമായ തൊസ്സാതെപ് ബൂന്‍തോങ് പറഞ്ഞു.

ആസൂത്രണം ചെയ്ത പ്രകാരം കാര്യങ്ങള്‍ നടക്കുകയാണെങ്കില്‍ എല്ലാ കുട്ടികളെയും അവരുടെ ഫുട്ബോള്‍ പരിശീലകനെയും പുറത്തെത്തിക്കാന്‍ കഴിയുമെന്ന് തന്നെയാണ് പ്രതീക്ഷ. താല്‍ക്കാലികമായി നിര്‍ത്തിയ രക്ഷാപ്രവര്‍ത്തനം നാളെ പുനരാരംഭിക്കുകയേ ഉള്ളൂ. 'ഇന്നാണാ ദിവസം'~ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ ഗവര്‍ണര്‍ പറഞ്ഞു. 'പത്തു ദിവസത്തിനിടെയുള്ള ഏറ്റവും താഴ്ന്ന നിലയിലാണ് ജലനിരപ്പ്. ദൗത്യം വിജയകരമാകട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു' ~ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
- dated 08 Jul 2018


Comments:
Keywords: Other Countries - Otta Nottathil - 9720189 Other Countries - Otta Nottathil - 9720189,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us