Today: 12 Dec 2018 GMT   Tell Your Friend
Advertisements
യങ്കൂണില്‍ മാര്‍പാപ്പായുടെ ദിവ്യബലിയില്‍ വിശ്വാസനിറവില്‍ ലക്ഷങ്ങള്‍
Photo #1 - Other Countries - Otta Nottathil - holy_mass_pope_francis_yangoon_nov_29
യങ്കൂണ്‍: മ്യാന്‍മറില്‍ സന്ദര്‍ശനം നടത്തുന്ന ഫ്രാന്‍സിസ് പാപ്പാ യങ്കൂണില്‍ ദിവ്യബലിയര്‍പ്പിച്ച് സന്ദേശം നല്‍കി. യങ്കൂണിലെ കയിക്കാസന്‍ സ്പോര്‍ട്സ് മൈതാനിയില്‍ രാവിലെ 9.30 ന് നടന്ന ദിവ്യബലിയില്‍ ഒന്നര ലക്ഷത്തിലധികം വിശ്വാസികള്‍ പങ്കെടുത്തു. ചരിത്രത്തിലാദ്യമായിട്ടാണ് ഒരു മാര്‍പാപ്പാ മ്യാന്‍മറിന്റെ മണ്ണില്‍ എത്തുന്നതും ദിവ്യബലിയര്‍പ്പിയ്ക്കുന്നതും. അതുകൊണ്ടുതന്നെ മാര്‍പാപ്പായര്‍പ്പിച്ച ദിവ്യബലിയില്‍ പങ്കെടുത്ത വിശ്വാസിഗണത്തിന് പുതിയൊരുണര്‍വു നല്‍കുന്നതായിരുന്നു. മൈതാനിയില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് ദിവ്യബലിയര്‍പ്പിച്ചത്.

അടുത്തിടെ രാജ്യത്തുണ്ടായ അരാജകത്വത്തിന്റെയും വിദ്വേഷത്തിന്റെയും വിത്തുകള്‍ മുളച്ചു പൊങ്ങിയ മനുഷ്യപീഢനങ്ങളില്‍ മനംനൊന്തു കഴിഞ്ഞിരുന്ന സാധാരണക്കാര്‍ക്ക് ആശ്വാസത്തിന്റെ കണിക പകര്‍ന്ന അനുഭവമായിരുന്നുവെന്ന് വിശ്വാസിഗണത്തെ സാക്ഷി നിര്‍ത്തി മാദ്ധ്യമ ലോകം വിലയിരുത്തുന്നു. ക്ഷമയും സഹാനുഭൂതിയും വാരിവിതറിയ സ്നേഹക്കൂട്ടായ്മയില്‍ പങ്കെടുത്തതിന്റെ സായൂജ്യത്തിലാണ് മ്യാന്‍മറിലെ കത്തോലിക്കാ സമൂഹം.

ന്യൂനപക്ഷമായ റോഹിങ്ക്യ മുസ്ളിംകളുടെ വംശീയ ശുദ്ധീകരണത്തില്‍ മുറിവേറ്റ സമൂഹത്തിന്റെ വേദനകളില്‍ നാമും പങ്കുചേരണം.

"മ്യാന്മറില്‍ പലരും, അക്രമത്തിന്റെ ഇരയായി മുറിവേല്‍ക്കുകയും രാജ്യത്തു നിന്നും പാലായനം ചെയ്യേണ്ടിയും വന്നിട്ടുണ്ട്. ഇവരുടെ ദൃശ്യമായ മുറിവുകളും വേദനകളുമെല്ലാം അദൃശ്യനും കാരുണ്യവാനുമായ ദൈവം സുഖപ്പെടുത്തട്ടെയെന്നു പ്രാര്‍ത്ഥിയ്ക്കുന്നതായി പാപ്പായുടെ വചനസന്ദേശത്തില്‍ പറഞ്ഞു. "പാപമോചനവും അനുകമ്പയും."സഹന ജീവിതത്തെ മുന്നോട്ടു നയിക്കുമെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.

മാര്‍പാപ്പാ പോപ്പ് മൊബൈലില്‍ എത്തിയപ്പോള്‍ സൂര്യകിരണങ്ങളാല്‍ തഴുകി നിന്ന ചൂടുള്ള അന്തരീക്ഷത്തില്‍ പേപ്പല്‍ പതാകയും കൈയ്യില്‍ വീശി വിശ്വാസത്തിന്റെ നിറകുടമായിട്ടാണ് കത്തോലിക്കാ സമൂഹം മൈതാനിയില്‍ കാണപ്പെട്ടത്. അകലത്തുനിന്നും കിലോ മീറ്ററോളം നടന്നാണ് വിശ്വാസികള്‍ ദിവ്യബലിയില്‍ പങ്കെടുക്കാനെത്തിയത്.

ഉച്ചവിശ്രമത്തിനു ശേഷം 4.30 ന് കാബ അയി സെന്ററില്‍ ബുദ്ധസന്യാസിമാരുടെ സുപ്രീം കൗണ്‍സില്‍ മീറ്റിംഗില്‍ മാര്‍പാപ്പാ പ്രസംഗിച്ചു. തുടര്‍ന്ന് സെന്റ് മേരീസ് കത്തീഡ്രലില്‍ മ്യാന്‍മറിലെ മെത്രാന്മാരുമായി കൂടിക്കാഴ്ചയും നടത്തി.തിങ്കളാഴ്ച മ്യാന്‍മറിലെത്തിയ മാര്‍പാപ്പാ വ്യാഴാഴ്ച ഉച്ചയ്ക്ക് ബംഗ്ളാദേശ് സന്ദര്‍ശനത്തിനായി പുറപ്പെടും.
- dated 29 Nov 2017


Comments:
Keywords: Other Countries - Otta Nottathil - holy_mass_pope_francis_yangoon_nov_29 Other Countries - Otta Nottathil - holy_mass_pope_francis_yangoon_nov_29,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us