Today: 17 Dec 2017 GMT   Tell Your Friend
Advertisements
മാര്‍പാപ്പാ രോഹിങ്ക്യന്‍ അഭയാര്‍ഥികളെ സന്ദര്‍ശിച്ചു
Photo #1 - Other Countries - Otta Nottathil - pope_bangladesh_2nd_day
Photo #2 - Other Countries - Otta Nottathil - pope_bangladesh_2nd_day
ഡാക്കാ: മൂന്നുദിന സ്ളൈഹിക സന്ദര്‍ശനത്തിനായി ബംഗ്ളാദേശിലെത്തിയ ഫ്രാന്‍സിസ് ഒന്നാമന്‍ മാര്‍പാപ്പാ മുസ്ളിം റൊഹിങ്ക്യന്‍ അഭയാര്‍ത്ഥികളുമായി കൂടിക്കണ്ടു. ഡാക്കായിലെത്തിയ പാപ്പാ റൊഹിങ്ക്യന്‍ എന്ന പേര് എടുത്തു പറഞ്ഞാണ് പ്രസംഗിച്ചത്.

തലസ്ഥാനമായ ഡാക്കയിലെ മതസംഘടനയിലെ 16 അഭയാര്‍ത്ഥികളുമായി പാപ്പാ സംസാരിച്ചു. ഇന്നത്തെ ദൈവ സാന്നിദ്ധ്യം "റോഹിങ്ക്യ"എന്നു വിളിക്കുന്നു." പാപ്പാ പറഞ്ഞു.

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചിത്രം കണ്ട് രോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ ചോദിച്ചത് ആദ്യം ഇതു രാജാവോ മുസ്ളിം നേതാവോ എന്നായിരുന്നു വ്യാഴാഴ്ച ബംഗ്ളാദേശിലെത്തിയ ഫ്രാന്‍സിസ് മാര്‍പാപ്പ റോഹിങ്ക്യകളെ സന്ദര്‍ശിക്കുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് മാധ്യമപ്രവര്‍ത്തകര്‍ കോക്സ് ബസാറിലെ അഭയാര്‍ഥി ക്യാമ്പിലെത്തി ചിത്രം കാണിച്ചത്.

ഇദ്ദേഹത്തിന്‍െറ സന്ദര്‍ശനത്തില്‍ നിങ്ങള്‍ക്ക് പ്രതീക്ഷയുണ്ടോ എന്നായിരുന്നു അഭയാര്‍ഥികളോടുള്ള ചോദ്യം. മാര്‍പാപ്പയുടെ സന്ദര്‍ശനം റോഹിങ്ക്യകളുടെ ഭാവിയില്‍ മാറ്റമുണ്ടാക്കുമോ എന്ന് ലോകം ഉറ്റുനോക്കുമ്പോള്‍ ഇവരില്‍ പലര്‍ക്കും മാര്‍പാപ്പയെ തന്നെ അറിയില്ല. മാധ്യമപ്രവര്‍ത്തകര്‍ ഫോട്ടോ കാണിച്ചപ്പോള്‍ ചിലര്‍ സമ്പന്നനായ ഏതോ രാജാവാണെന്നും മറ്റുചിലര്‍ തൊപ്പി കണ്ട് ഏതോ മുസ്ലിം നേതാവാണെന്നും അനുമാനിച്ചു.

ആറുലക്ഷത്തിലേറെ വരുന്ന അഭയാര്‍ഥികള്‍ ലോകം തങ്ങളെക്കുറിച്ച് നടത്തുന്ന ചര്‍ച്ചകള്‍ പോലും അറിയുന്നില്ല. മാര്‍പാപ്പയുടെ ലോകത്തുള്ള സ്ഥാനം വിവരിച്ചു കൊടുത്തപ്പോള്‍ ചിലര്‍ അദ്ദേഹത്തിന്‍െറ സന്ദര്‍ശനം ജന്‍മനാട്ടിലേക്ക് മടങ്ങാന്‍ വഴിയൊരുക്കിയേക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. കോക്സ് ബസാറിലെ ക്യാമ്പില്‍ കഴിയുന്ന ആയിരക്കണക്കിന് അഭയാര്‍ഥികളില്‍ ഹസന്‍ അറാഫ് എന്ന ഇമാമിന് മാത്രമാണ് പാപ്പായെക്കുറിച്ച് കുറച്ചെങ്കിലും അറിയുന്നത്. മാര്‍പാപ്പക്ക് തങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കാന്‍ കഴിഞ്ഞേക്കുമെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

വ്യാഴാഴ്ച ഡാക്കയിലെത്തിയ പാപ്പാ വെള്ളിയാഴ്ച രാവിലെ സുഹ്റാവര്‍ഡി ഉദ്യാന്‍ പാര്‍ക്കില്‍ ദിവ്യബലിയ്ക്കിടെ ഏതാനും ഡീക്കന്മാരെ വൈദികരായി അഭിഷേചിച്ചു. ദിവ്യബലിയില്‍ ബൈബിള്‍ വിചിന്തന നയിച്ചത് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവാണ്. ഉച്ചകഴിഞ്ഞ് ഡാക്കയിലെ അപ്പസ്തോലിക് നുണ്ഷ്യേച്ചറില്‍ പ്രധാനമന്ത്രി ഷെയ്ക്ക് ഹസീനയുമായി കൂടിക്കാഴ്ച നടത്തി.തുടര്‍ന്ന് ഡാക്ക സെന്റ് മേരീസ് കത്തീഡ്രല്‍ സന്ദര്‍ശിച്ച് പ്രാര്‍ഥനയും നടത്തി. വൃദ്ധവൈദികര്‍ക്കായുള്ള മന്ദിരത്തില്‍ ബംഗ്ളാദേശിലെ മെത്രാന്മാരുമായി കൂടിക്കാണുകയും അവരുമായി സംവദിയ്ക്കുകആും ചെയ്തു. ആര്‍ച്ച്ബിഷപ്പിന്റെ വസതിയുടെ പൂന്തോട്ടത്തില്‍ നടന്ന എക്യുമെനിക്കല്‍ സമ്മേളനത്തില്‍. പാപ്പാ പ്രസംഗിച്ചു.സന്ദര്‍ശനത്തിനിടയില്‍ പാപ്പാ സൈക്കിള്‍ റിക്ഷയിലും യാത്രചെയ്തത് ഏറെ ശ്രദ്ധയാകര്‍ഷിച്ചു.

മൂന്നു ദിന സന്ദര്‍ശനം പൂര്‍ത്തിയാക്കി പാപ്പാ ശനിയാഴ്ച വൈകുന്നേരം വത്തിക്കാനിലേയ്ക്കു തിരിയ്ക്കും.
- dated 01 Dec 2017


Comments:
Keywords: Other Countries - Otta Nottathil - pope_bangladesh_2nd_day Other Countries - Otta Nottathil - pope_bangladesh_2nd_day,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us