Today: 17 Dec 2017 GMT   Tell Your Friend
Advertisements
ദക്ഷിണേഷ്യന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി മാര്‍പാപ്പ മടങ്ങി
Photo #1 - Other Countries - Otta Nottathil - pope_visit_concluding_dhaka
Photo #2 - Other Countries - Otta Nottathil - pope_visit_concluding_dhaka
ഡാക്ക: ചരിത്രപരമായ ദക്ഷിണേഷ്യന്‍ സ്ളൈഹിക സന്ദര്‍ശനം പൂര്‍ത്തിയാക്കി ഫ്രാന്‍സിസ് ഒന്നാമന്‍ മാര്‍പാപ്പാ വത്തിക്കാനിലേയ്ക്കു മടങ്ങി. മ്യാന്മറിനൊപ്പം ബംഗ്ളാദേശുമാണ് മാര്‍പാപ്പാ സന്ദര്‍ശിച്ചത്. ചരിത്രത്തിലാദ്യമായാണ് ഒരു മാര്‍പാപ്പാ മ്യാന്‍മര്‍ സന്ദര്‍ശിയ്ക്കുന്നത്. ഒരാഴ്ചത്തെ സന്ദര്‍ശനത്തിനിടയില്‍ ഇരുരാജ്യങ്ങളുടെയും മനം കവര്‍ന്നാണ് പാപ്പാ യാത്രയായത്.

ശനിയാഴ്ച രാവിലെ വിശുദ്ധ മദര്‍ തെരേസയുടെ കാല്‍പ്പാടുകള്‍ അവശേഷിയ്ക്കുന്ന മദര്‍ ഡാക്കയില്‍ അഗതികള്‍ക്കു വേണ്ടി സ്ഥാപിച്ച സ്ഥാപനം സന്ദര്‍ശിച്ചു. അവിവാഹിതരായ അമ്മമാര്‍ക്ക് വേണ്ടിയും നിലകൊള്ളുന്നതാണ് ഡാക്കയിലെ തേജഗോണിലെ മദര്‍ തെരേസ ഹൗസ്. ധാക്കയില്‍ പുറത്താക്കപ്പെട്ട, അഗതികളായ, അനാഥരായ, അംഗ വൈകല്യമുള്ളവരുടെ വീട്ടിലും ഫ്രാന്‍സിസ് മാര്‍പാപ്പ പോയി ആശ്വാസത്തിന്റെ തിരി നല്‍കി. മദര്‍ സമൂഹത്തില്‍ പ്രവര്‍ത്തിയ്ക്കുന്ന ഒരു ആശുപത്രിയും പാപ്പാ സന്ദര്‍ശിച്ചു. നീലയും വെള്ളയും നിറത്തിലുള്ള വസ്ത്രമണിഞ്ഞ അന്തേവാസികള്‍ ഏറെ സ്നേഹബഹുമാനത്തോടെയാണ് പാപ്പയെ എതിരേറ്റത്. ഹോളി റോസരി ചര്‍ച്ച് കോംപ്ളക്സും പാപ്പാ സന്ദര്‍ശിച്ചു.

മുസ്ളീം അഭയാര്‍ത്ഥികളുമായി വൈകാരികമായ കണ്ടുമുട്ടലില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ "റൊഹിങ്ക്യന്‍" എന്ന വാക്ക് ഉപയോഗിച്ചതും ചരിത്രപ്രാധാന്യം നേടി.ബംഗ്ളാദേശിലെ പാപ്പായുടെ സന്ദര്‍ശനത്തിന്റെ അവസാന ദിവസമാണ് കൂടിക്കാഴ്ച നടന്നത്.

"നിങ്ങളെ ഉപദ്രവിച്ച എല്ലാവരുടെയും പേരില്‍ നിങ്ങളെ വേദനിപ്പിച്ചവരോട്, ഞാന്‍ ക്ഷമ ചോദിക്കുന്നു," ഫ്രാന്‍സിസ് മാര്‍പ്പാപ്പ റോഹിങ്ക്യ അഭയാര്‍ഥികളോട് പറഞ്ഞത് അവര്‍ക്കും ഏറെ വേദനയായി.

എന്നാല്‍ മ്യാന്‍മറില്‍ യാത്ര ചെയ്ത ഒരുഘട്ടത്തില്‍പോലും, റോഹിങ്ക്യ എന്ന പദപ്രയോഗം ഉപയോഗിക്കാതിരുന്നത് വിവാദമുണ്ടാക്കുമെന്ന കാഴ്ചപ്പാടിലാണെങ്കില്‍ അതു തിരുത്തിയുള്ള സന്ദര്‍ശനമായിരുന്നു ബംഗ്ളാദേശില്‍ പാപ്പ ചെയ്തത്. പാപ്പാ പരാമര്‍ശിയ്ക്കാത്തതിനു മനുഷ്യാവകാശ ഗ്രൂപ്പുകളും, ആംനസ്ററി ഇന്റര്‍നാഷണലിന്റെ പ്രവര്‍ത്തകരും നേരത്തെ നിരാശ പ്രകടിപ്പിച്ചിരുന്നു.

പാപ്പായുടെ അവിശ്വസനീയമായ പ്രസംഗത്തില്‍, ബംഗ്ളാദേശിനെ ഏറെ പുകഴ്ത്തി. ലോകത്തെ ഏറ്റവും മികച്ച പരസ്പര ബന്ധം പുലര്‍ത്തുന്ന രാജ്യമാണ് ബംഗ്ളാദേശ് എന്ന് പാപ്പാ പറഞ്ഞു. ബംഗ്ളാദേശിലെ ജനസംഖ്യയുടെ ഒരു ശതമാനത്തില്‍ താഴെയാണ് കത്തോലിക്കരുടെ എണ്ണം.

കഴിഞ്ഞ ഞായറാഴ്ചയാണ് പാപ്പായുടെ ദക്ഷിണേഷ്യന്‍ സന്ദര്‍ശനം തുടങ്ങിയത്. ശനിയാഴ്ച വൈകുന്നേരം ഡാക്കാ അന്തര്‍ദേശീയ വിമാനത്താവളത്തില്‍ നിന്നും പ്രാദേശിക സമയം 4.30 ന് വത്തിക്കാനിലേയ്ക്കു പുറപ്പെട്ട പാപ്പാ രാത്രി 11 മണിയോടെ റോമില്‍ എത്തിച്ചേര്‍ന്നു.
- dated 02 Dec 2017


Comments:
Keywords: Other Countries - Otta Nottathil - pope_visit_concluding_dhaka Other Countries - Otta Nottathil - pope_visit_concluding_dhaka,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us