Today: 20 Aug 2022 GMT   Tell Your Friend
Advertisements
എന്താണ് അഫ്ഗാനിലെ സ്ത്രീകളെ ഭയപ്പെടുത്തുന്ന ശരീയത്ത് നിയമം
Photo #1 - Other Countries - Samakaalikam - 19820211shariya
ഇരുപതു വര്‍ഷം മുന്‍പ് താലിബാന്‍ അഫ്ഗാനിസ്ഥാന്‍ ഭരിച്ചിരുന്ന കാലത്താണ് ശരീയത്ത് നിയമത്തിന്റെ ഏറ്റവും അപരിഷ്കൃതമായ രൂപം ആധുനിക ലോകം ഏറ്റവും വ്യക്തമായി കാണുന്നത്. ഇപ്പോള്‍ അവര്‍ വീണ്ടും അധികാരം പിടിച്ചെടുക്കുമ്പോള്‍ മിതവാദികളെയും സ്ത്രീകളെയും പെണ്‍കുട്ടികളെയും ഏറ്റവും കൂടുതല്‍ ഭയപ്പെടുത്തുന്നതും താലിബാന്‍ പുനസ്ഥാപിക്കുമെന്നു പ്രഖ്യാപിച്ചു കഴിഞ്ഞ ശരീയത്ത് നിയമമാണ്.

ആദ്യ താലിബാന്‍ സര്‍ക്കാരിനെക്കാള്‍ ഉദാരമായിരിക്കും ഇത്തവണത്തെ ഭരണമെന്ന് താലിബാന്‍ നേതാക്കള്‍ ആവര്‍ത്തിച്ചു പ്രഖ്യാപിക്കുമ്പോഴും, ശരീയത്ത് നിയമത്തില്‍ വിട്ടുവീഴ്ചയില്ലെന്നു കൂടി കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

സ്ത്രീകള്‍ 'അധികാരമുള്ള' പുരുഷന്റെ കൂടെയല്ലാതെ ഒറ്റയ്ക്ക് പുറത്തിറങ്ങാന്‍ പോലും പാടില്ലെന്നതാണ് വ്യവസ്ഥകളിലൊന്ന്. സ്വാഭാവികമായും വിദ്യാഭ്യാസത്തിനോ ജോലിക്കോ ഉള്ള അവകാശം സ്ത്രീകള്‍ക്കു ലഭിക്കില്ല. സ്ത്രീകളെ താലിബാന്‍ അധികാരത്തിലേക്ക് സ്വാഗതം ചെയ്യുമ്പോഴും അവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ എന്നല്ല (തെരഞ്ഞെടുപ്പ് നടന്നാല്‍) വോട്ട് ചെയ്യാന്‍ പോലും അവകാശം കിട്ടില്ല.

സിനിമ, സംഗീതം, നൃത്തം, ചിത്രം വര എന്നിവയെല്ലാം ശരീയത്ത് നിയമപ്രകാരം നിഷിദ്ധമാണ്. പുരുഷന്‍മാര്‍ മുഷ്ടിയുടെ ദൈര്‍ഘ്യത്തില്‍ താടി വളര്‍ത്തണം.

പ്രാര്‍ഥനകള്‍, ഉപവാസം, സക്കാത്ത് തുടങ്ങിയവയെല്ലാം ശരീയത്ത് നിയമത്തിന്റെ ഭാഗമാണ്.

നിയമങ്ങള്‍ തെറ്റിക്കുന്നവര്‍ക്ക് ചാട്ടയടിയും കല്ലേറും അവയവങ്ങള്‍ ഛേദിക്കലും അടക്കമുള്ള കടുത്ത ശിക്ഷാ നടപടികളും ഉറപ്പാക്കുന്നു.
- dated 19 Aug 2021


Comments:
Keywords: Other Countries - Samakaalikam - 19820211shariya Other Countries - Samakaalikam - 19820211shariya,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
31120223pegasus
വിദേശരാജ്യങ്ങളെ സ്വാധീനിക്കാനും ഇസ്രയേല്‍ പെഗാസസ് ഉപയോഗിച്ചു
തുടര്‍ന്നു വായിക്കുക
sex and life
ജീവിത വസന്തം .. .. മനസിലും ശരീരത്തും ...

നിര്‍വചിക്കാനാവത്ത ബന്ധത്തിന്റെ അന്തിമ ഫലം. തിരയടിച്ചുയരുന്ന സങ്കല്‍പ്പത്തിന്റെ തീച്ചൂളയില്‍ മനുഷ്യ മനസുകള്‍ പൊരിഞ്ഞലിയുമ്പോള്‍ നിമിഷങ്ങളുടെ.. ......... തുടര്‍ന്നു വായിക്കുക തുടര്‍ന്നു വായിക്കുക
ബേനസീര്‍ യുഗം അവസാനിച്ചു
ഇസ്ളാമാബാദ്: പാകിസ്ഥാനിലെ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരന് ജനാധിപത്യത്തിന്റെ പറുദീസാ വാഗ്ദാനം ചെയ്ത് പൊതുതെരഞ്ഞെടുപ്പിന് നേരിട്ട് ജീവന്‍ കൈവിട്ടുപോയ ബേനസീര്‍ ഭൂട്ടോ എന്ന ഉരുക്കുവനിതയുടെ .......തുടര്‍ന്നു വായിക്കുക തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us