Today: 28 Jan 2021 GMT   Tell Your Friend
Advertisements
ഇതിഹാസം വിടവാങ്ങി, ദൈവത്തിന്റെ കൈകളിലേക്ക്
Photo #1 - Other Countries - Sports - 251120207maradona
ബുവാനോസ് ആരീസ്: ദൈവത്തിന്റെ കൈകൊണ്ട് ഗോളടിച്ചവന്‍ ദൈവത്തിന്റെ കൈകളിലേക്കു മടങ്ങിപ്പോയി. ലോകം കണ്ട എക്കാലത്തെയും വലിയ ഫുട്ബോള്‍ ഇതിഹാസങ്ങളിലൊരാള്‍, അര്‍ജന്റീന എന്ന രാജ്യത്തിന്റെ തന്നെ പര്യായം, ഡീഗോ മറഡോണ ഓര്‍മയായി.

മൂന്നാഴ്ച മുന്‍പ് തലച്ചോറിലെ ക്ളോട്ട് നീക്കാന്‍ ശസ്ത്രക്രിയ നടത്തി വീട്ടില്‍ വിശ്രമത്തിലായിരുന്നു അദ്ദേഹം. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. അറുപത് വയസായിരുന്നു.

വിഷാദ രോഗത്തിനുള്ള ചികിത്സയും പുരോഗമിക്കുന്നതിനിടെയാണ് ആക്സമിക മരണം ഫുട്ബോള്‍ ലോകത്തെയെന്നല്ല, ആഗോള ജനതയെ മുഴുവന്‍ ഞെട്ടിച്ചിരിക്കുന്നത്.

1986 ലോകകപ്പ് അര്‍ജന്റീന സ്വന്തമാക്കുമ്പോള്‍ അതിനു പിന്നില്‍ ഡീഗോ അര്‍മാന്‍ഡോ മറഡോണ എന്ന ഒറ്റയാള്‍ പട്ടാളമായിരുന്നു. നൂറ്റാണ്ടിലെ ഏറ്റവും വിവാദം സൃഷ്ടിച്ച ഗോളും നൂറ്റാണ്ടിലെ ഏറ്റവും മികച്ചതെന്നു വിശേഷിപ്പിക്കപ്പെട്ട ഗോളും ആ ലോകകപ്പില്‍ മറഡോണയുടെ പേരില്‍ കുറിക്കപ്പെട്ടു. 'ദൈവത്തിന്റെ കൈ' എന്ന പേരില്‍ പ്രസിദ്ധിയും കുപ്രസിദ്ധിയും ആര്‍ജിച്ചതായിരുന്നു ആ വിവാദ ഗോള്‍. മൈതാന മധ്യത്തുനിന്നൊരു ക്ളാസിക് സോളോ റണ്ണിനൊടുവില്‍ വല കുലുക്കിയത് ലോകോത്തര ഗോളും.

അപാരമായ ഡ്രിബ്ളിങ് പാടവവും അവിശ്വസനീയ വേഗവും കൊണ്ട് എതിരാളികളെ അമ്പരപ്പിച്ച മറഡോണയ്ക്ക് അര്‍ജന്റീനയില്‍ ഒരു പിന്‍ഗാമിയുണ്ടായില്ല, ഒരു മുന്‍ഗാമിയും ഉണ്ടായിരുന്നതുമില്ല.

കളിക്കളത്തിലുള്ളപ്പോള്‍ തന്നെ വിവാദങ്ങളുടെ തോഴില്‍. കളി മതിയാക്കിക്കഴിഞ്ഞും പിന്നീട് കുറച്ചു കാലം അര്‍ജന്റീനയുടെ പരിശീലകനായിരുന്നപ്പോഴും ഇതൊന്നുമല്ലാതെ വെറുതേയിരുന്നപ്പോഴുമെല്ലാം മറഡോണ നിരന്തരം വാര്‍ത്താ തലക്കെട്ടുകളില്‍ ഇടം പിടിച്ചുകൊണ്ടിരുന്നു. സ്വന്തം ജീവിതം സ്വന്തം തീരുമാനങ്ങള്‍ക്കു മാത്രം വിട്ടുകൊടുത്ത ആ ജീവിതം അകാലത്തില്‍ അവസാനിക്കുകയും ചെയ്തു.
- dated 25 Nov 2020


Comments:
Keywords: Other Countries - Sports - 251120207maradona Other Countries - Sports - 251120207maradona,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us