Today: 25 Feb 2020 GMT   Tell Your Friend
Advertisements
പിയാനോ പത്താം വാര്‍ഷികാഘോഷ സാഹിത്യ മത്സരത്തിനു രചനകള്‍ ക്ഷണിച്ചു
Photo #1 - Singapore - Associations - Piano_Literary_Comp_USA
ഫിലഡല്‍ഫിയ: പെന്‍സില്‍വേനിയ ഇന്ത്യന്‍ അമേരിക്കന്‍ നഴ്സസ് ഓര്‍ഗനൈസേഷന്‍ (പിയാനോ) പത്താം വാര്‍ഷികാഘോഷം സെപ്റ്റംബര്‍ 24നു ഫിലഡല്‍ഫിയയില്‍ ആഘോഷിക്കുന്നു. തദവസരത്തില്‍ പ്രസിദ്ധീകരിക്കുന്ന സുവനീറിലേക്കു സാഹിത്യ രചനകള്‍ ക്ഷണിച്ചു. സാഹിത്യ രചനാമത്സര വിജയികള്‍ക്ക് കാഷ് അവാര്‍ഡും പ്രശംസാഫലകങ്ങളും സമ്മാനിക്കും. ഇന്ത്യന്‍ അമേരിക്കന്‍ നേഴ്സുമാരില്‍ നിന്നാണു സാഹിത്യ രചനകള്‍ ക്ഷണിക്കുന്നത്. ഇംഗ്ളീഷ്, മലയാളം എന്നീ ഭാഷകളില്‍ വേറിട്ട് രചനാ മത്സരമുണ്ട്. ആയിരം വാക്കുകളില്‍ കവിയാത്ത രചനകളാണു വേണ്ടത്.

പ്രബന്ധ വിഷയം : "അമേരിക്കയിലെ മലയാളി നഴ്സുമാരുടെ സേവന ഗാഥയെ മാനിക്കുന്നതില്‍ മലയാളി സമൂഹം നീതി പുലര്‍ത്തിയിട്ടുണ്ടോ? വസ്തുതകളും പാഴ്മൊഴികളും". "Does the Malayaale community maintain justice in appreciating the services and contributions of Indian American Nurses? Related facts and hollow words'. ചെറുകഥയ്ക്കുള്ള ആശയം (തീം): "വേദനകള്‍ മായ്ക്കുന്ന കരങ്ങള്‍'. ""Soothing Hands'' കവിതയ്ക്കുള്ള ആശയം (തീം): "കണ്ണുനീരും പനിനീര്‍പൂവും'. ""Tears and Roses''

മത്സര വിഭാഗത്തിലല്ലാതെയും സുവനീറിലേക്ക് ഇംഗ്ളീഷ്, മലയാളം എന്നീ ഭാഷകളില്‍ ലേഖനങ്ങള്‍ ക്ഷണിക്കുന്നു. "അമേരിക്കയില്‍ എന്റെ സംസ്ഥാനത്തിലെ (സംസ്ഥാനത്തിന്റെ പേര്) മലയാളി നഴ്സുമാരുടെ കുടിയേറ്റ ചരിത്രം', "മലയാളിനഴ്സുമാര്‍ കേരളത്തിലും ഇന്ത്യയിലും ഗള്‍ഫിലും നേരിടുന്ന ചൂഷണങ്ങള്‍ക്ക് പ്രതിവിധി', "കേരളത്തിലെ അപകടകരമായ ശുചിത്വശീലം തിരുത്താന്‍ അമേരിക്കന്‍ മലയാളിനഴ്സുമാര്‍ക്ക് എന്തു ചെയ്യാനാവും?' എന്നീ വിഷയത്തില്‍ അമേരിക്കന്‍ മലയാളി നേഴ്സുമാര്‍ രചിക്കുന്ന ലേഖനങ്ങളാണ് ക്ഷണിക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന കൃതികള്‍ പിയാനോ സുവനീറില്‍ പ്രസിദ്ധീകരിക്കും. ലേഖകര്‍ക്ക് പ്രശംസാ പത്രങ്ങള്‍ സമ്മാനിക്കും.

രചനകള്‍ പിഡിഎഫ് ഫോര്‍മാറ്റില്‍ sapabraham@yahoo.com എന്ന ഇ മെയില്‍ അഡ്രസ്സില്‍ ജൂണ്‍ 30~ാം തിയതിയ്ക്കകം ലഭിക്കണം. Lila Mathew, President PIANO, 9748 Morefield,Philadelphia, PA19115,215 673 9805 എന്ന വിലാസത്തില്‍ എത്തിച്ചാലും മതിയാകും.

രചയിതാവിന്റെ പേരും അഡ്രസും ഫോണ്‍ നമ്പറും ഈമെയില്‍ അഡ്രസും രചനയ്ക്കൊപ്പം വയ്ക്കണം. പ്രശസ്തരായ സാഹിത്യകാരന്മാര്‍ മൂല്യനിര്‍ണയം ചെയ്ത് സമ്മാനാര്‍ഹമായ കൃതികള്‍ നിശ്ചയിക്കും. രചനകള്‍ പിയാനോ സുവനീറില്‍ പ്രസിദ്ധീകരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: Souvenir Editor: Mary Abraham (Santhy), 16108502246, sapabraham@yahoo.com, Lila Mathew, President PIANO, 215 673 9805, lilamathew@aol.com; Education Chair: Bridget Parappurath (Sophy), sophy1965@hotmail.com, Vice President: Saramma Ipe , Ipesa88@yahoo.com; Secretary: Merly Palathinkal, merly_jose63@yahoo.com, Jt. Secretary: Leelamma Samuel, leelamma.K@rediffmail.com, Treasurer: Valsa Thatarkunnel, valsathatt@gmail.com, Conveners: Bridget Vincent, bridgetvincent@aol.com, Mariamma Abraham(Ammini), ,mabraham.abraham@gmail.com; Public Relations: Susan Sabu (Suja).
- dated 25 Feb 2016


Comments:
Keywords: Singapore - Associations - Piano_Literary_Comp_USA Singapore - Associations - Piano_Literary_Comp_USA,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us