Today: 15 Dec 2018 GMT   Tell Your Friend
Advertisements
ട്രംപ് ~ കിം കൂടിക്കാഴ്ച പ്രതീക്ഷാനിര്‍ഭരം
Photo #1 - Singapore - Otta Nottathil - 13620181

സിംഗപ്പൂര്‍: അമെരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും തമ്മില്‍ സിംഗപ്പൂരിലെ സെന്‍റോസ ദ്വീപില്‍ വച്ച് നടന്ന കൂടിക്കാഴ്ചയ്ക്ക് പ്രതീക്ഷാനിര്‍ഭരമായ പരിസമാപ്തി. സമാധാന ഉടമ്പടിയില്‍ ഒപ്പുവച്ചാണ് ഇരുനേതാക്കളും പിരിഞ്ഞത്.

നാലര മണിക്കൂറിലേറെ നീണ്ട ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് ആഗോള സമൂഹത്തിനാകെ പ്രതീക്ഷ നല്‍കുന്ന നിര്‍ണായക കരാറുകളില്‍ ഇരു നേതാക്കളും ഒപ്പുവച്ചത്. തുടര്‍ ചര്‍ച്ചകളും ആണവ നിരായുധീകരണവും ഉറപ്പു നല്‍കിയാണ് ട്രംപും കിമ്മും ആദ്യഘട്ട ചര്‍ച്ചകള്‍ പൂര്‍ത്തീകരിച്ചത്. ചര്‍ച്ച വിജയകരമായിരുന്നു എന്ന് ഇരു രാഷ്ട്രത്തലവന്മാരും സംയുക്ത പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു.

കൂടിക്കാഴ്ച പുതു ചരിത്രമെഴുതിയെന്നും ഭൂതകാലത്തെ മറവിയിലേക്ക് തള്ളിവിടുകയാണെന്നും കിം ജോങ് ഉന്‍ പറഞ്ഞു. അതേസമയം, കൂടിക്കാഴ്ചയോടെ തങ്ങള്‍ തമ്മിലുള്ള ബന്ധത്തില്‍ വളരെയധികം പുരോഗതി ഉണ്ടായിട്ടുണ്ടെന്നായിരുന്നു ട്രംപിന്‍റെ പ്രതികരണം. ഉത്തര കൊറിയയിലെ ആണവ നിരായുധീകരണ പ്രവര്‍ത്തനങ്ങള്‍ എത്രയും പെട്ടെന്ന് ആരംഭിക്കും. ഇനിയും കൂടിക്കാഴ്ചയും ചര്‍ച്ചകളും നടത്തുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് കിം ജോങ്ങിനെ വൈറ്റ് ഹൗസിലേക്ക് ട്രംപ് ക്ഷണിച്ചു.

ഇരു രാജ്യങ്ങളുടെയും ദേശീയ പതാകയ്ക്കു മുന്നില്‍ നിന്ന് നേതാക്കള്‍ പരസ്പരം ഹസ്തദാനം നടത്തിയ ശേഷമാണ് ഉച്ചകോടി തുടങ്ങിയത്. പ്രാദേശിക സമയം രാവിലെ ഒമ്പത് മണിയോടെ തുടങ്ങിയ ആദ്യ ചര്‍ച്ച 45 മിനുറ്റോളം നീണ്ടു. അടച്ചിട്ട മുറിയില്‍ ഇരുനേതാക്കന്മാരും പരിഭാഷകരും മാത്രമായിട്ടായിരുന്നു ചര്‍ച്ച. തുടര്‍ന്ന് കൂടുതല്‍ പ്രതിനിധികളെ ഉള്‍പ്പെടുത്തി വിശാലചര്‍ച്ച നടന്നു. നാലര മണിക്കൂറോളം നേരമെടുത്തായിരുന്നു ചര്‍ച്ച പൂര്‍ത്തിയാക്കിയത്.

പ്രത്യക്ഷവും പരോക്ഷവുമായുമെല്ലാം പരസ്പരം ആക്രമിക്കുകയും അധിക്ഷേപിക്കുകയുമൊക്കെ ചെയ്തതിന് ഒടുവിലാണ് കിമ്മും ട്രംപും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്. പലപ്പോഴും യുദ്ധ സമാനമായ സാഹചര്യങ്ങളും ഇരു രാജ്യങ്ങള്‍ക്കും ഇടയില്‍ ഉടലെടുത്തു. ഇതുവരെ ഫോണില്‍ പോലും പരസ്പരം സംസാരിച്ചിട്ടില്ലാത്ത, അപ്രവചനീയ സ്വഭാവമുള്ള നേതാക്കള്‍ ചരിത്രത്തിലാദ്യമായി നേരിട്ട് കൂടിക്കാഴ്ചയ്ക്ക് തയാറായപ്പോള്‍ ഒരേസമയം പ്രതീക്ഷയോടെയും ആശങ്കയോടെയുമാണ് ലോകം അതിനെ ഉറ്റുനോക്കിയത്. എന്തായാലും ലോകത്തിനാകെ സമാധാന പ്രതീക്ഷയേകുന്ന തരത്തിലാണ് ട്രംപും കിമ്മും തമ്മിലുള്ള കൂടിക്കാഴ്ച അവസാനിച്ചതെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.
- dated 12 Jun 2018


Comments:
Keywords: Singapore - Otta Nottathil - 13620181 Singapore - Otta Nottathil - 13620181,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us