Today: 26 Jul 2017 GMT   Tell Your Friend
Advertisements
സിംഗപ്പൂരിന്റെ ഭക്ഷ്യ സംസ്കാരം നാശോന്മുഖമാകുന്നു
Photo #1 - Singapore - Otta Nottathil - food_hawk_culture
സിംഗപ്പൂര്‍: ഇഷ്ടപ്പെട്ട ഒഴിവു സമയ വിനോദം എന്തെന്ന് ഏതെങ്കിലും സിംഗപ്പൂരുകാരോട് ചോദിച്ചാല്‍, ഭക്ഷണം കഴിക്കല്‍ എന്നായിരിക്കും ഭൂരിപക്ഷം പേരുടെയും മറുപടി. സവിശേഷമായൊരു ഭക്ഷ്യ സംസ്കാരത്തില്‍നിന്നുണ്ടാകുന്നതാണ് ഈ ഉത്തരം. എന്നാല്‍, ഇപ്പോള്‍ ഭീഷണിയിലായിരിക്കുകയാണ് ഈ സംസ്കൃതി.

ഹോക്കര്‍ സെന്റര്‍ എന്നാണ് സിംഗപ്പൂരിലെ ഫുഡ് കോര്‍ട്ടുകള്‍ക്കു പറയുന്നത്. രാജ്യത്തെ ഏറ്റവും ജനപ്രീതിയുള്ള സ്ഥാപനങ്ങളും ഇവ തന്നെ. കുറഞ്ഞ ചെലവില്‍ വൈവിധ്യമാര്‍ന്ന, സ്വാദേറിയ ഭക്ഷണങ്ങള്‍ ഇവിടെ കിട്ടും. പ്രമുഖ ഹോക്കര്‍ സ്റേറാളുകള്‍ക്കു മുന്നില്‍ അര മണിക്കൂര്‍ വരെ ക്യൂ നിന്നു ഭക്ഷണം വാങ്ങാന്‍ ആളുകള്‍ക്കു മടിയില്ല.

എന്നാല്‍, ഈ തെരുവോര ഭക്ഷണശാലകളുടെ നിലനില്‍പ്പ് ഇപ്പോള്‍ അപകടത്തിലാണ്. ഈ മേഖലയിലേക്കു കടന്നു വരാന്‍ യുവതലമുറകള്‍ മടിക്കുന്നതാണ് ഇതിനു പ്രധാന കാരണം. ഇങ്ങനെയൊരു പ്രതിസന്ധി നിലനില്‍ക്കുന്നതായി സര്‍ക്കാര്‍ പോലും സമ്മതിക്കുന്നു.

സിംഗപ്പൂരുകാരില്‍ പകുതിയും ആഴ്ചയില്‍ ആറു തവണയിലേറെ ഹോക്കര്‍ സെന്ററുകളില്‍നിന്ന് ഭക്ഷണം കഴിക്കുന്നവരാണെന്നാണ് 2010ല്‍ സര്‍ക്കാര്‍ തന്നെ നടത്തിയ ഒരു സര്‍വേയില്‍ വ്യക്തമായത്. കൂടുതല്‍ ഹോക്കര്‍ സെന്ററുകള്‍ ആരംഭിക്കുന്നതിനു സര്‍ക്കാര്‍ പ്രോത്സാഹനം നല്‍കുകയും ചെയ്യുന്നു. പക്ഷേ, ഏറ്റെടുക്കാനും നടത്താനും ആളുകളെ കിട്ടാത്ത പ്രതിസന്ധി എങ്ങനെ പരിഹരിക്കുമെന്നാണ് അറിയാത്തത്.
- dated 17 May 2013


Comments:
Keywords: Singapore - Otta Nottathil - food_hawk_culture Singapore - Otta Nottathil - food_hawk_culture,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us