Today: 21 Nov 2017 GMT   Tell Your Friend
Advertisements
ഒഴിഞ്ഞ പേജുമായി എക്കണോമിസ്റ്റ് സിംഗപ്പൂരില്‍ അച്ചടിച്ചു

സിംഗപ്പുര്‍: ഷാര്‍ലി എബ്ദോ വാരികയുടെ കവര്‍ പേജ് അച്ചടിക്കാന്‍ പ്രിന്റര്‍ വിസമ്മതിച്ചതില്‍ പ്രതിഷേധിച്ച് പ്രമുഖ ഇംഗ്ളീഷ് വാരിക എക്കണോമിസ്ററ് ഏഷ്യയിലെ വായനക്കാരുടെ കൈയിലെത്തിച്ചത് ഒഴിഞ്ഞ ഒരു പേജുമായി.

22ാം പേജാണ് പുതിയ ലക്കത്തില്‍ ഒഴിഞ്ഞു കിടന്നത്. മറ്റുള്ള ഒട്ടുമിക്ക പതിപ്പുകളിലും ഈ പേജില്‍ ഷാര്‍ലി എബ്ദോയുടെ പുതിയ മുഖപ്പേജിന്റെ ചിത്രമുണ്ട്. എന്നാല്‍ ഞങ്ങളുടെ സിംഗപ്പുര്‍ പ്രിന്റര്‍ അത് അച്ചടിക്കാന്‍ വിസമ്മതിച്ചു. ഈ പേജ് കാണാന്‍ ആഗ്രഹമുള്ളവര്‍ക്ക് എക്കണോമിസ്ററ്.കോം/മിസ്സിങ് പേജ് എന്ന ലിങ്കില്‍ കാണാവുന്നതാണ് എന്നൊരു വിശദീകരണവും നല്‍കിയിരിക്കുന്നു.

പ്രവാചകന്‍ മുഹമ്മദ് ' ഞാന്‍ ചാര്‍ലി' എന്ന് പറഞ്ഞ് കണ്ണീര്‍ പൊഴിച്ച് നില്‍ക്കുന്ന കാര്‍ട്ടൂണായിരുന്നു ഷാര്‍ലി എബ്ദോ മുഖപ്പേജിലുണ്ടായിരുന്നത്. പ്രിന്ററുടെ തീരുമാനത്തെ അഭിനന്ദിച്ച സിംഗപ്പുര്‍ വാര്‍ത്താ പ്രക്ഷേപണ മന്ത്രി യാക്കോബ് ഇബ്രാഹിം ആവിഷ്കാര സ്വാതന്ത്ര്യം പരിധികളില്ലാത്തതല്ലെന്നും അത് സ്വതന്ത്രവും ഔചിത്യപൂര്‍ണവുമായിരിക്കണമെന്നും വ്യക്തമാക്കി.
- dated 28 Jan 2015


Comments:
Keywords: Singapore - Otta Nottathil - hebdo_economist_print Singapore - Otta Nottathil - hebdo_economist_print,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us