Today: 21 Nov 2017 GMT   Tell Your Friend
Advertisements
കാണാതായ വിമാനം റാഞ്ചിയതാകാമെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി നജിബ് റസാക്ക്
Photo #1 - Singapore - Otta Nottathil - malesian_plane

ക്വലാലംപൂര്‍: മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ വിമാനം എംഎച്ച് 370 അപ്രത്യക്ഷമായതിനു പിന്നില്‍ പൈലറ്റോ മറ്റരെങ്കിലുമോ റാഞ്ചിയതാകാമെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി നാജിബ് റസാക്ക് പറഞ്ഞു. അവസാനം റഡാറില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ തന്നെ വിമാനത്തിന്റെ ഗതിയില്‍ വ്യത്യാസമുണ്ടായിരുന്നെന്നും നാജിബ് റസാക്ക് പറഞ്ഞു. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ എല്ലാ വശങ്ങളും പരിശോധിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. വിമാനത്തിനായുള്ള കടലിലെ തിരച്ചില്‍ അവസാനിപ്പിക്കുകയാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

വിമാനത്തിലെ ആശയവിനിമയ സംവിധാനങ്ങള്‍ മന:പൂര്‍വ്വം തകരാറിലാക്കുകയായിരുന്നെന്ന് കണ്ടെത്താനായിട്ടുണ്ട്. വിമാനം അപ്രത്യക്ഷമായി നാലു മണിക്കൂറിന് ശേഷവും ഒരു ബ്രിട്ടീഷ് ഉപഗ്രഹത്തിന് ഇതില്‍ നിന്നുള്ള സിഗ്നലുകള്‍ ലഭിച്ചതായും വിവരമുണ്ട്. കസാഖിസ്ഥാന്റെ പരിസരത്തു നിന്നുമാണ് ഇത് ലഭിച്ചതെന്നാണറിയുന്നത്. വിമാനം കാണാതായിടത്തു നിന്നും കനാഖിസ്ഥാന്‍ ഭാഗത്തേക്കും ഇന്തൊനേഷ്യന്‍ ദിശയിലേക്കും ഉപഗ്രഹം വഴി അന്വേഷണം നടത്താനാണ് മലേഷ്യ ലക്ഷ്യമിടുന്നത്.

എന്നാല്‍ റാഞ്ചികളുടെ ലക്ഷ്യമെന്താണെന്ന കാര്യത്തില്‍ ഇതുവരെ തുമ്പൊന്നുമില്ല. ഇക്കാര്യത്തില്‍ ആരും ബന്ധപ്പെട്ടിട്ടില്ലെന്നതിനാല്‍ ഇക്കാര്യം ദുരൂഹമായി തുടരുകയാണ്. വിമാനം റഡാറില്‍ നിന്ന് കാണാതായ ശേഷവും മണിക്കൂറുകളോളം സഞ്ചരിച്ചിട്ടുണ്ടെന്നതിനും തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.
വിമാനം റാഞ്ചിയതാകാമെന്നത് ഒരു ഊഹമല്ലെന്നും ഇപ്പോഴത്തെ സാഹചര്യത്തില്‍ സാധ്യമായ നിഗമനമാണ് ഇതെന്നും പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു മലേഷ്യന്‍ ഉദ്യോഗസ്ഥന്‍ നേരത്തേ പറഞ്ഞിരുന്നു. വിമാനം കാണാതായ മേഖലയില്‍ നിന്ന് അഞ്ചു മണിക്കൂറോളം സഞ്ചരിക്കാനുള്ള ഇന്ധനം വിമാനത്തില്‍ ഉണ്ടായിരുന്നു. ദക്ഷിണേഷ്യയിലോ ദക്ഷിണപൂര്‍വ്വ ഏഷ്യയിലോ എവിടെയും വിമാനം എത്തിക്കാനാകുമെന്നത് സംഭവത്തിലെ ദുരൂഹത വര്‍ധിപ്പിക്കുന്നു.
വിമാനം പറത്തുന്നതില്‍ പരിചയമുള്ള ഒന്നോ അതിലധികമോ പേര്‍ ചേര്‍ന്ന് വിമാനത്തിന്റെ ഗതി തിരിച്ചു വിട്ടതാകുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. ഇതിനായി വിമാനത്തിലെ ട്രാന്‍സ്പോണ്ടറുകള്‍ ഉള്‍പ്പെടെയുള്ള ആശയവിനിമയ ഉപാധികള്‍ ആദ്യം തന്നെ വിച്ഛേദിക്കുകയാണ് ഇവര്‍ ചെയ്തതെന്നും കരുതുന്നു. വിമാനത്തിലെ രണ്ടു പൈലറ്റുമാരെക്കുറിച്ചും പത്ത് ജീവനക്കാരെക്കുറിച്ചും ഊര്‍ജിതമായി അന്വേഷണം നടക്കുന്നുണ്ട്. യാത്രക്കാരെ കുറിച്ചും അന്വേഷണം തുടരുകയാണ്. നേരത്തേ വിമാനത്തില്‍ ഏതാനും പേര്‍ വ്യാജ പാസ്പോര്‍ട്ടുമായി സഞ്ചരിച്ചിരുന്നെന്ന് സ്ഥിരീകരിച്ചിരുന്നു.

12 രാജ്യങ്ങളില്‍ നിന്നായി നിരവധി കപ്പലുകളും വിമാനങ്ങളും കടലില്‍ വ്യാപകമായി തിരച്ചില്‍ നടത്താന്‍ തുടങ്ങിയിട്ട് ഒരാഴ്ച കഴിഞ്ഞിട്ടും വിമാനത്തെ കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. മാര്‍ച്ച് എട്ടിന് അര്‍ധരാത്രിയോടെ മലേഷ്യന്‍ തലസ്ഥാനമായ ക്വലാലംപൂരില്‍ നിന്ന് ബെയ്ജിങിലേക്കുള്ള യാത്രാമധ്യേ ബോയിംഗ് 777 വിമാനം റഡാറില്‍ നിന്ന് പെട്ടെന്ന് അപ്രത്യക്ഷമാകുകയായിരുന്നു.
കാണാതായ ശേഷം മണിക്കൂറുകളോളം വിമാനം സഞ്ചരിച്ചിരുന്നെന്ന് പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും ഇക്കാര്യം മലേഷ്യ നിഷേധിക്കുകയായിരുന്നു. എന്നാല്‍ സംഭവത്തില്‍ 'മനുഷ്യനുള്ള ഇടപെടലിനെ' കുറിച്ചും കടല്‍ക്കൊള്ളക്കാരുടെ പങ്കിനെ കുറിച്ചും അമേരിക്കയില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ സംശയം പ്രകടിപ്പിച്ചിരുന്നു.

ഇന്ത്യ, അമേരിക്ക, മലേഷ്യ, ചൈന, ഓസ്ട്രേലിയ തുടങ്ങിയ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 227 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ദക്ഷിണ ചൈനാ കടല്‍, ഇന്ത്യന്‍ മഹാസമുദ്രം തുടങ്ങി നൂറുകണക്കിന് കിലോമീറ്ററോളം കടലില്‍ അന്വേഷണം തുടരുകയാണ്. സംഭവത്തെ കുറിച്ച് പലതരത്തിലുള്ള അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. സംഭവത്തിനു പിന്നിലെ നിഗൂഢത ഉടന്‍തന്നെ പുറത്തു കൊണ്ടുവരാനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘങ്ങള്‍.
- dated 16 Mar 2014


Comments:
Keywords: Singapore - Otta Nottathil - malesian_plane Singapore - Otta Nottathil - malesian_plane,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us