Today: 23 Sep 2017 GMT   Tell Your Friend
Advertisements
സിംഗപ്പൂരില്‍ ഇന്ത്യക്കാരന്റെ മരണം : 27 പേര്‍ അറസ്ററില്‍
സിംഗപ്പുര്‍: ബസിടിച്ച് ഇന്ത്യക്കാരന്‍ മരിച്ച സംഭവത്തിനെത്തുടര്‍ന്നുണ്ടായ കലാപവുമായി ബന്ധപ്പെട്ട് സിംഗപ്പൂരില്‍ 27 പേരെ പൊലീസ് അറസ്ററ് ചെയ്തു. നൂറോളം പേരാണു കലാപത്തില്‍ പങ്കെടുത്തത്.

ലിറ്റില്‍ ഇന്ത്യ എന്നറിയപ്പെടുന്ന സ്ഥലത്താണു മുപ്പത്തിമൂന്നുകാരന്‍ ബസിടിച്ചു മരിച്ചത്. ഇതോടെ നാനൂറോളം പേര്‍ തെരുവിലേക്ക് ഇറങ്ങുകയും പൊലീസിനു നേരേ അക്രമം അഴിച്ചുവിടുകയുമായിരുന്നു. പൊലീസിന്‍റെ കാറുകള്‍ തകര്‍ത്ത സംഘം ആംബുലന്‍സുകള്‍ പോലും ആക്രമിച്ചു. പതിനാറോളം പേര്‍ക്കു പരുക്കേറ്റു. ഇതില്‍ ഭൂരിഭാഗവും പൊലീസുകാരാണ്.

സിംഗപ്പൂരില്‍ ബസ് അപകടത്തില്‍ ഇന്ത്യാക്കാരന്‍ മരിച്ച സംഭവത്തില്‍ നടന്ന പ്രതിഷേധം അക്രമാസക്തമായി. പൊതുമുതല്‍ നശിപ്പിച്ചെന്ന കേസ് ചുമത്തി കിഴക്കന്‍ ഏഷ്യക്കാരായ 27 പേരെ അറസ്ററ് ചെയ്തു. പ്രതിഷേധം നടത്തിയ 400~ഓളം സമരക്കാര്‍ അപകടത്തിനിടയാക്കിയ ബസ് അടിച്ചുതകര്‍ക്കുകയും നിരവധി വാഹനങ്ങള്‍ അഗ്നിക്കിരയാക്കുകയും ചെയ്തിരുന്നു. തടയാനെത്തിയ പോലീസിനു നേരെ സമരക്കാര്‍ ആക്രമണം അഴിച്ചുവിട്ടു. പത്തു പോലീസ് ഉദ്യോഗസ്ഥര്‍ക്കും നാലു സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും അക്രമത്തില്‍ പരിക്കേറ്റു. സംഭവത്തില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് സൂചന.

സിംഗപ്പൂര്‍ പൗരന്മാര്‍ ആരും സംഭവത്തില്‍ ഉള്‍പെട്ടിട്ടില്ലെന്നാണ് പ്രാഥമിക വിവരം. പ്രക്ഷോഭത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ആരെയും വെറുതെവിടില്ലെന്ന് പോലീസ് കമ്മീഷണര്‍ നിഗ് ജൂ ഹീ അറിയിച്ചു. കലാപവും അക്രമവും പൊതുമുതല്‍ നശിപ്പിക്കുന്നതും പോലീസിനെ ആക്രമിക്കുന്നതുമൊന്നും സിംഗപ്പൂരിന്റെ മാര്‍ഗമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം 33~കാരനായ ഇന്ത്യാക്കാരന്‍ സ്വകാര്യബസ് കയറി മരിച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയത്. സിംഗപ്പൂര്‍ പൗരനായിരുന്നു ബസ് ഓടിച്ചിരുന്നത്. അക്രമാസക്തരായ പ്രതിഷേധക്കാര്‍ ആംബുലന്‍സുകളും പോലീസ് വാഹനങ്ങളും ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ അഗ്നിക്കിരയാക്കി. മൃതദേഹം സ്ഥലത്തുനിന്നു മാറ്റാനെത്തിയ പോലീസിനെ കയ്യില്‍ കിട്ടിയ സാധനങ്ങള്‍ വച്ച് എറിഞ്ഞു. പ്രദേശത്തെ സംഘര്‍ഷം ഒഴിവാക്കാന്‍ മുന്നൂറോളം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരുന്നത്. സിംഗപ്പൂരിലെ ഇന്ത്യന്‍ ജില്ല എന്ന് വിശേഷിപ്പിച്ചിരുന്ന പ്രവിശ്യയിലാണ് സംഭവം.

മുപ്പതു വര്‍ഷത്തിനിടെ സിംഗപ്പുരില്‍ ഉണ്ടാകുന്ന ആദ്യ കലാപമാണിത്. പ്രതികള്‍ക്കെതിരേയുള്ള കുറ്റം തെളിഞ്ഞാല്‍ ഏഴു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കും.
Photo #1 - Singapore - Otta Nottathil - riot_arrest_indian
 
Photo #2 - Singapore - Otta Nottathil - riot_arrest_indian
 
Photo #3 - Singapore - Otta Nottathil - riot_arrest_indian
 
- dated 09 Dec 2013


Comments:
Keywords: Singapore - Otta Nottathil - riot_arrest_indian Singapore - Otta Nottathil - riot_arrest_indian,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us