Today: 23 Oct 2017 GMT   Tell Your Friend
Advertisements
ജ്വാല ഇമാഗസിന്‍ മാര്‍ച്ച് ലക്കം പുറത്തിറങ്ങി
Photo #1 - U.K. - Arts-Literature - jwala_e_magazine_march2016
ലണ്ടന്‍: ലോക പ്രവാസി മലയാളി വായനക്കാരുടെ പ്രശംസയേറ്റുവാങ്ങിക്കൊണ്ടിരിക്കുന്ന ജ്വാലയുടെ മാര്‍ച്ച് ലക്കം പുറത്തിറങ്ങിയിരിക്കുന്നത് വേര്‍പാടിന്റെ നൊമ്പരങ്ങളുമായാണ്. മലയാള സാഹിത്യത്തിനും കലാരംഗത്തും ഒട്ടേറെ സംഭാവനകള്‍ നല്‍കിയ ഒഎന്‍വി കുറുപ്പിനും മറ്റു കലാകാരന്മാരായ അക്ബര്‍ കക്കട്ടില്‍ മുതല്‍ കലാഭവന്‍ മണി വരെയുള്ളവര്‍ക്ക് പ്രണാമമര്‍പ്പിച്ചുകൊണ്ട് ജ്വാല ഇ~മാഗസിന്‍ ചീഫ് എഡിറ്റര്‍ റെജി നന്തിക്കാട്ട് എഴുതിയ എഡിറ്റോറിയലോടെയാണ് മാര്‍ച്ച് ലക്കം ആരംഭിക്കുന്നത്.

എന്നും ഏറെ പുതുമകളുമായി പുറത്തിറങ്ങുന്ന ജ്വാല ഇക്കുറി അധിനിവേശത്തിനും ഫാസിസത്തിനുമെതിരായി തൂലിക ചലിപ്പിച്ച സിറിയയിലെ ശ്രദ്ധേയനായ എഴുത്തുകാരില്‍ ഒരാളായ യൂസഫ് ബിനു അബു യഹ്യയയുടെ കവിത, പ്രഫ. മാത്യു ഉലകംതറയുടെ ലേഖനം, ആനുകാലിക സംഭവങ്ങളെ കോര്‍ത്തിണക്കി ജോസി ജോസഫ് എഴുതിയ കഥ "ബീഫ് ഫെസ്ററ്' എന്നിവ ശ്രദ്ധേയമാണ്. ദീപാ നിശാന്തിന്റെ അനുഭവക്കുറിപ്പും വായനക്കാരെ ഏറെ ചിന്തിപ്പിക്കുമെന്നുറപ്പ്. കൂടാതെ മനോഹരങ്ങളായ നിരവധി കവിതകളും കഥകളും വായനക്കാര്‍ക്ക് നല്ലൊരു അനുഭവമാകും.

എല്ലാ മാസവും ഏറെ വിജ്ഞാനപ്രദവും പുതുമകളുമായി ജ്വാല വായനക്കാര്‍ക്ക് മുന്നില്‍ എത്തിക്കുന്ന യുക്മ സാംസ്കാരിക വേദി പ്രവര്‍ത്തകരുടെ നിസ്വാര്‍ഥമായ സേവനം പ്രശംസനീയമാണെന്ന് യുക്മ പ്രസിഡന്റ് അഡ്വ. ഫ്രാന്‍സിസ് കവളക്കാട്ടില്‍, യുക്മ ജനറല്‍ സെക്രട്ടറി സജീഷ് ടോം എന്നിവര്‍ അറിയിച്ചു.

നമ്മുടെ ഇടയിലുള്ള കുട്ടികളുടെയും മുതിര്‍ന്നവരുടെയും സര്‍ഗാന്മകമായ കഴിവുകളെ പരിപോഷിപ്പിക്കുന്നതിനുവേണ്ടി എല്ലാ മാസവും പ്രസിദ്ധീകരിക്കുന്ന ജ്വാല ഇ~മാഗസിനിലേക്ക് എല്ലാവരുടെയും വ്യത്യസ്തതയാര്‍ന്ന കൃതികള്‍ jwalaemagazine@gmail.com എന്ന വിലാസത്തില്‍ അയയ്ക്കാവുന്നതാണ്.

https://issuu.com/jwalaemagazine/docs/march_2016/1
- dated 12 Mar 2016


Comments:
Keywords: U.K. - Arts-Literature - jwala_e_magazine_march2016 U.K. - Arts-Literature - jwala_e_magazine_march2016,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us