Today: 20 Jul 2019 GMT   Tell Your Friend
Advertisements
അധ്യാപകരുടെ കൊഴിഞ്ഞ് പോക്ക് അവസാനിപ്പിക്കാന്‍ ആകര്‍ഷക വാഗ്ദാനങ്ങളുമായി ബ്രിട്ടന്‍
Photo #1 - U.K. - Education - 281201910uk

ലണ്ടന്‍: അധ്യാപകരുടെ കടുത്ത ക്ഷാമം നേരിടുന്ന ബ്രിട്ടന്‍ ഈ പ്രതിസന്ധി മറികടക്കാന്‍ പദ്ധതികള്‍ ആവിഷ്കരിക്കുന്നു. മൂന്നു വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കുന്നവര്‍ ജോലിയില്‍ തുടര്‍ന്നാല്‍ അയ്യായിരം പൗണ്ട് അധികം നല്‍കുന്നതാണ് ഇതിലൊന്ന്. അഞ്ച് വര്‍ഷം തികയ്ക്കുന്നവര്‍ക്ക് മറ്റൊരു അയ്യായിരം കൂടി നല്‍കും. റിക്രൂട്ട്മെന്റ് സമയത്തു തന്നെ 20,000 പൗണ്ട് ശമ്പളം ഉറപ്പു നല്‍കുകയും ചെയ്യുന്നു.

സ്കൂളുകളില്‍ അധികം സമയം അധ്യാപനത്തിനു ചെലവഴിക്കുന്നവര്‍ക്കും കൂടുതല്‍ പണം നല്‍കും. യുവ അധ്യാപകരെ ആകര്‍ഷിക്കാന്‍ പദ്ധതികളില്ലാതെ അധ്യാപക ക്ഷാമം പരിഹരിക്കാന്‍ കഴിയില്ലെന്നാണ് ഹെഡ് ടീച്ചേഴ്സ് യൂണിയനും പറയുന്നത്.

ഫിസിക്സ്, കെമിസ്ട്രി, ഭാഷകള്‍ എന്നിവയ്ക്കാണ് അധ്യാപകരുടെ ക്ഷാമം ഏറ്റവും കൂടുതല്‍ നേരിടുന്നത്. നിലവില്‍ ഇവര്‍ക്ക് പരമാവധി 26,000 പൗണ്ടാണ് ശമ്പളം. എന്നാല്‍, സര്‍വീസ് വര്‍ധിക്കുന്നതിനനുസരിച്ച് ആനുകൂല്യങ്ങള്‍ വര്‍ധിക്കുന്നില്ല. ഇതു കാരണമാണ് പലരും പ്രൊഫഷന്‍ ഉപേക്ഷിച്ചു പോകുന്നതെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് മൂന്നു വര്‍ഷവും അഞ്ച് വര്‍ഷവും പൂര്‍ത്തിയാക്കി ജോലിയില്‍ തുടരുന്നവര്‍ക്ക് ആനുകൂല്യം പ്രഖ്യാപിച്ചിരിക്കുന്നത്.

ഗണിത ശാസ്ത്ര അധ്യാപകരുടെ കാര്യത്തില്‍ ഇത് ഇതിനകം തന്നെ പരീക്ഷിച്ചു വിജയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ മറ്റു വിഷയങ്ങളുടെ കാര്യത്തിലും ഫലപ്രദമായിരിക്കുമെന്നാണ് പ്രതീക്ഷ.

2025 ആകുന്നതോടെ ബ്രിട്ടനിലെ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികളുടെ എണ്ണം പതിനഞ്ച് ശതമാനം വര്‍ധിക്കുമെന്നാണ് കണക്കാക്കുന്നത്. എന്നാല്‍, ഇപ്പോഴത്തെ കണക്കനുസരിച്ചു തന്നെ അധ്യാപരുടെ എണ്ണം ആവശ്യമുള്ളതിലും പതിനേഴ് ശതമാനം കുറവാണ്.
- dated 27 Jan 2019


Comments:
Keywords: U.K. - Education - 281201910uk U.K. - Education - 281201910uk,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us