Today: 26 Sep 2018 GMT   Tell Your Friend
Advertisements
വിഷപ്രയോഗം: ബ്രിട്ടന്റെ ആരോപണം തെറ്റെന്ന് റഷ്യ
Photo #1 - U.K. - Otta Nottathil - 10320189

മോസ്കോ: ബ്രിട്ടനില്‍ താമസിക്കുന്ന മുന്‍ റഷ്യന്‍ സൈനിക ഉദ്യോഗസ്ഥന്‍ സെര്‍ജി സ്ക്രിപലിനെയും മകളെയും വിഷം പ്രയോഗിച്ച് കൊല്ലാന്‍ ശ്രമിച്ചത് റഷ്യയാണെന്ന ബ്രിട്ടന്റെ ആരോപണം റഷ്യ തള്ളി. ആരോപണങ്ങള്‍ അടിസ്ഥാനരഹതിമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ്.

ഞായറാഴ്ച ബ്രിട്ടനിലെ സാലിസ്ബറിയിലെ റെസ്റ്റാറന്‍റില്‍വെച്ചാണ് സെര്‍ജി സ്ക്രിപലിനും മകള്‍ക്കും നേരെ മാരക വിഷപ്രയോഗമുണ്ടായത്. ഗുരുതരാവസ്ഥയില്‍ ഇരുവരും ചികിത്സയിലാണ്. 21 പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. സംഭവത്തില്‍ ബ്രിട്ടീഷ് മാധ്യമങ്ങളും രാഷ്ട്രീയ നേതൃത്വവും റഷ്യന്‍ പങ്കിനെക്കുറിച്ച് സംശയമുന്നയിച്ചിരുന്നു. ആക്രമണത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും നടപടിയെടുക്കുമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് പറഞ്ഞിരുന്നു.

പൊലീസ് കൊലപാതകശ്രമത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റഷ്യന്‍ സേനയിലിരിക്കെ ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജന്‍സിക്ക് വിവരങ്ങള്‍ ചോര്‍ത്തിനല്‍കിയതിന് 2010ല്‍ സെര്‍ജി സ്ക്രിപലിനെ റഷ്യ ജയിലിലടച്ചിരുന്നു. പിന്നീട് ജയില്‍ മോചിതനായ ഇദ്ദേഹം ബ്രിട്ടനിലേക്ക് കുടിയേറുകയായിരുന്നു.
- dated 09 Mar 2018


Comments:
Keywords: U.K. - Otta Nottathil - 10320189 U.K. - Otta Nottathil - 10320189,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
26920186
അസാന്‍ജിനെ മോചിപ്പിക്കാന്‍ റഷ്യന്‍ ശ്രമം Recent or Hot News
തുടര്‍ന്നു വായിക്കുക
wmc_uk_with_dr_ibrahim_haji_global_chairman
ഡബ്ള്യുഎംസി ഗ്ളോബല്‍ ചെയര്‍മാന്‍ യുകെ പ്രൊവിന്‍സ് നേതാക്കളുമായി ചര്‍ച്ച നടത്തി Recent or Hot News
തുടര്‍ന്നു വായിക്കുക
19920185
ബ്രെക്സിറ്റ്: ഐറിഷ് അതിര്‍ത്തി നിലപാട് മാറ്റാന്‍ യൂറോപ്യന്‍ യൂണിയന്‍
തുടര്‍ന്നു വായിക്കുക
18920187
ബ്രെക്സിറ്റ്: ആശങ്കയോടെ ഫ്രാന്‍സിലെ ബ്രിട്ടന്‍കാര്‍
തുടര്‍ന്നു വായിക്കുക
18920184
ബ്രെക്സിറ്റ്: ബ്രിട്ടന് കൂടുതല്‍ സമയം അനുവദിച്ചേക്കും
തുടര്‍ന്നു വായിക്കുക
17920187
ബ്രെക്സിറ്റ് ഹിതപരിശോധന വീണ്ടും നടത്തണമെന്ന് ലണ്ടന്‍ മേയര്‍
തുടര്‍ന്നു വായിക്കുക
15920185
രാസവിഷ പ്രയോഗം: പ്രതികളെന്ന പേരില്‍ അറസ്ററ് ചെയ്തത് ടൂറിസ്ററുകളെ?
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us